ജനഗണമനയും ആര്‍ എസ് എസും തമ്മിലെന്ത്?

അബ്ദുള്‍ റഷീദ് സ്വതന്ത്ര ഭാരതത്തിന്റെ എഴുപതു വര്‍ഷത്തെ ചരിത്രത്തില്‍, ഏതെങ്കിലും ഒരു സംഘടന നിരന്തരം ദേശീയഗാനത്തെ ചോദ്യംചെയ്യുകയും നിഷേധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയ സ്വയംസേവക് സംഘം മാത്രമാണ്. ‘ഭരണഘടനയില്‍ അങ്ങനെ എഴുതിപോയതുകൊണ്ടു മാത്രമാണ് ജനഗണമന നമ്മുടെ ദേശീയഗാനം ആയത്. സത്യത്തില്‍ വന്ദേ മാതരം ആണ് യഥാര്‍ത്ഥ ദേശീയഗാനം ആകേണ്ടത്..’ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞു. പ്രസ്താവന വന്‍ വിവാദം ആയപ്പോള്‍ ആര്‍ എസ് എസിനു വിശദീകരണം ഇറക്കേണ്ടിവന്നു. ജോര്‍ജ് […]

rssഅബ്ദുള്‍ റഷീദ്

സ്വതന്ത്ര ഭാരതത്തിന്റെ എഴുപതു വര്‍ഷത്തെ ചരിത്രത്തില്‍, ഏതെങ്കിലും ഒരു സംഘടന നിരന്തരം ദേശീയഗാനത്തെ ചോദ്യംചെയ്യുകയും നിഷേധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയ സ്വയംസേവക് സംഘം മാത്രമാണ്.

‘ഭരണഘടനയില്‍ അങ്ങനെ എഴുതിപോയതുകൊണ്ടു മാത്രമാണ് ജനഗണമന നമ്മുടെ ദേശീയഗാനം ആയത്. സത്യത്തില്‍ വന്ദേ മാതരം ആണ് യഥാര്‍ത്ഥ ദേശീയഗാനം ആകേണ്ടത്..’ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞു. പ്രസ്താവന വന്‍ വിവാദം ആയപ്പോള്‍ ആര്‍ എസ് എസിനു വിശദീകരണം ഇറക്കേണ്ടിവന്നു.

ജോര്‍ജ് അഞ്ചാമന്‍ രാജാവിനെ പ്രശംസിക്കാനായി ടാഗോര്‍ എഴുതിയ ജന ഗണ മനയെ ഗാന്ധിനെഹ്‌റു ലോബി ദേശീയഗാനം ആക്കി മാറ്റിയത് മുസ്ലിംകളെ പ്രീണിപ്പിക്കാനും വന്ദേമാതരത്തെ ഒഴിവാക്കാനും വേണ്ടിയാണ് എന്നൊരു കെട്ടുകഥ തന്നെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കാലത്ത് പ്രചരിച്ചിരുന്നു. അതിന്റെ ഇമെയില്‍ പതിപ്പുകള്‍ ഇപ്പോഴും പാറിനടക്കുന്നുണ്ട്.

ജനഗണ മനയിലെ ‘അധിനായക ജയഹേ’ എന്ന ഭാഗം എടുത്തുമാറ്റണം എന്നും അത് ബ്രിട്ടീഷ് ഹാങ്ങോവര്‍ ഉള്ള പ്രയോഗം ആണെന്നും അടുത്തിടെയും വാദിച്ചത് ബി ജെ പി നേതാവും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍സിങ് ആണ്. ദേശീയഗാനത്തിന്റെ അന്തസ്സിനെ ഗവര്‍ണര്‍ത്തന്നെ ചോദ്യംചെയ്ത ചരിത്രസന്ദര്‍ഭം.

ദേശീയഗാനം അടിമുടി തിരുത്തണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണം എന്നുമാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ വര്‍ഷം കത്തയച്ചത് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ്.

ദേശീയഗാനത്തിലെ ‘സിന്ധ്’ എടുത്തുകളയണം എന്നായിരുന്നു ശിവസേനയുടെ ആവശ്യം. ‘സിന്ധ് പ്രവിശ്യ’ ഇന്ന് പാകിസ്ഥാനില്‍ ആയതിനാല്‍ അത് ദേശീയഗാനത്തില്‍നിന്നു നീക്കണം എന്നാണു അവര്‍ വാദിക്കുന്നത്.

ഇന്നും ആര്‍ എസ് എസിന്റെ പരിപാടികളില്‍ ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ ത്വയാ ഹിന്ദുഭൂമേ സുഖ’വും ‘വന്ദേ മാതരവും’ മാത്രമേയുള്ളൂ. ആര്‍ എസ് എസിന്റെ വലിയ ചടങ്ങുകളില്‍പോലും ദേശീയഗാനം പടിക്കുപുറത്താണ്. കാരണം, ആശയപരമായിത്തന്നെ സംഘ്പരിവാര്‍ ദേശീയഗാനത്തിന്റെ എതിര്‍പക്ഷത്താണ്. പലപ്പോഴും ആ വിയോജിപ്പ് അവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.

പറഞ്ഞുവന്നത് ഇതാണ്,
മറ്റുള്ളവരുടെമേല്‍ പാഞ്ഞുകയറാനുള്ള ഒരായുധമായി ദേശീയഗാനത്തെ കണ്ടുകൊണ്ട്, സ്വയംപ്രഖ്യാപിത ദേശസ്‌നേഹ പടയായി ഇറങ്ങും മുന്‍പ് പുതുതലമുറ സംഘികള്‍ കുറച്ചെങ്കിലും ചരിത്രം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഒടുവില്‍ എണീക്കാന്‍ പറ്റാതെ ഇരുന്നുപോകുന്നത് നിങ്ങള്‍തന്നെയാവും..

(ഫേസ് ബുക്ക് പോസ്റ്റ്്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply