ചൊവ്വാദോഷം തീരാതെ സിപിഎം : കരുത്തനായി ചാണ്ടി

ഈ മന്ത്രിസഭ വന്നതുമുതല്‍ സിപിഎമ്മിനു ചൊവ്വാദോഷമാണ്. സര്‍ക്കാരിനെതിരെ എത്രയോ അവസരങ്ങളാണ് പാര്‍ട്ടിക്കു വീണുകിട്ടിയത്. എന്നാല്‍ ഒരവസരം പോലും രാഷ്ട്കീയമായി ഉപയോഗിക്കാനവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഓരോന്നും പാര്‍ട്ടിയെ തിരിച്ചു കുത്തുന്നു. ഓരോ വിഷയവും കത്തിതീരുമ്പോഴേക്കും ഉമ്മന്‍ ചാണ്ടി ശക്തമാകുന്നു, സിപിഎം പ്രതിരോധത്തിലകുന്നു. ധനമന്ത്രി കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍ വോഴ വിഷയത്തിലും സംഭവിച്ചത് അതുതന്നെ. കുറച്ചുകാലമായി വലിയ പ്രശ്‌നമില്ലാതിരുന്ന പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ് അതുമൂലമുണ്ടായത്. അതാകട്ടെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുേേമ്പാള്‍. ഒപ്പം മാണിയെ തങ്ങളുടെ പക്ഷത്തേക്ക് […]

p uഈ മന്ത്രിസഭ വന്നതുമുതല്‍ സിപിഎമ്മിനു ചൊവ്വാദോഷമാണ്. സര്‍ക്കാരിനെതിരെ എത്രയോ അവസരങ്ങളാണ് പാര്‍ട്ടിക്കു വീണുകിട്ടിയത്. എന്നാല്‍ ഒരവസരം പോലും രാഷ്ട്കീയമായി ഉപയോഗിക്കാനവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഓരോന്നും പാര്‍ട്ടിയെ തിരിച്ചു കുത്തുന്നു. ഓരോ വിഷയവും കത്തിതീരുമ്പോഴേക്കും ഉമ്മന്‍ ചാണ്ടി ശക്തമാകുന്നു, സിപിഎം പ്രതിരോധത്തിലകുന്നു.
ധനമന്ത്രി കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍ വോഴ വിഷയത്തിലും സംഭവിച്ചത് അതുതന്നെ. കുറച്ചുകാലമായി വലിയ പ്രശ്‌നമില്ലാതിരുന്ന പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ് അതുമൂലമുണ്ടായത്. അതാകട്ടെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുേേമ്പാള്‍. ഒപ്പം മാണിയെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാമെന്ന വിദൂരമോഹവും പൊലിഞ്ഞു. വില്ലന്‍ പതിവുപോലെ വിഎസ് തന്നെ.
ബാറുടമകള്‍ കെ.എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന പിണറായി വിജയന്‍ അറിയിച്ചു. സിബിഐ അന്വേഷണം എന്ന വിഎസിന്റെ നിലപാടാണ് പാര്‍ട്ടി തള്ളിയത്. സി.ബി.ഐ, വിജിലന്‍സ്, ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സ്വീകാര്യമല്ല എന്ന് പിണറായി പറഞ്ഞു. ഒപ്പം മാണിക്കെതിരായ സോഫ്റ്റ് കോര്‍ണര്‍ പിണറായിക്ക് ഉപേക്ഷിക്കേണ്ടിവന്നു. കോഴ ആരോപണം നേരിട്ട ധനകാര്യമന്ത്രി കെ.എം മാണി രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. രാജിവെക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. പ്രാഥമിക അന്വേഷണം നടക്കുമ്പോള്‍ മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. മാണി മാത്രം അന്വേഷണം നേരിട്ടാല്‍ പോര. അഴിമതിയില്‍ ബന്ധപ്പെട്ടവരെ മുഴുവന്‍ കണ്ടെത്തണം. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിയാതെ ഒരു കോഴയും നടക്കില്ല. അന്വേഷണ പരിധിയില്‍ അവരും ഉള്‍പ്പെടണം. മന്ത്രിമാരല്ലാത്തവരും ബന്ധപ്പെട്ടിട്ടുണ്ട്.
വിജിലന്‍സ് ഏറ്റവും അപഹാസ്യമായ അന്വേഷണ സംവിധാനമാണ്. ആരോട് ചോദിച്ചാലും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ ഫലം എന്താകുമെന്ന് ഇപ്പോഴെ അറിയാവുന്നതേയുള്ളൂ. സി.ബി.ഐ അന്വേഷിക്കുന്നതിനോടും തങ്ങള്‍ക്ക് യോജിപ്പില്ല എന്ന് പിണറായി പറഞ്ഞു. സി.ബി.ഐ ആയാലും വിജിലന്‍സ് ആയാലും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് അട്ടിമറിക്കുന്നവരാണ്. ജുഡീഷ്യല്‍ അന്വേഷണമായാലും പ്രായോഗികമായല്ല. ഇപ്പോള്‍ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരല്ല അന്വേഷിക്കേണ്ടതല്ല. ഒരു തരത്തിലുള്ള ആക്ഷേപത്തിനും ഇടവരുത്താത്ത പ്രത്യേക സംഘമാണ് അന്വേഷിക്കേണ്ടത്. ശരിയായ അന്വേഷണം നടക്കണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടം വേണം.
ആദ്യം വിജിലന്‍സ് അന്വേഷമം എന്നാണ് വിഎസ് ആവശ്യപ്പെട്ടത്. മന്ത്രിസഭ അതംഗീകരിച്ചപ്പോള്‍ സിബിഐ ആയി. എന്നാല്‍ രണ്ടും തള്ളുകയാണ് പിണറായി. പക്ഷെ ഒരു പരാതിപോലും എത്താതെ കോടതിയുണ്ടോ അന്വേഷിക്കുന്നു? ഫലത്തില്‍ അന്വഷണം വേണ്ട എന്നുതന്നെയാണ് പിണറായി പറയുന്നതെന്നു വ്യക്തം.
കഴഞ്ഞില്ല. മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരുക എന്ന ഉദ്ദേശ്യം തകര്‍ന്നതോടെ  സോഷ്യലിസ്റ്റ് ജനതയേയും ആര്‍.എസ്.പിയേയും കൊണ്ടുവരുക എന്ന വിഎസിന്റെ ലക്ഷ്യത്തേയും പിണറായി തകര്‍ത്തു. പാര്‍ലമെന്ററി ഉപജാപത്തിലൂടെ സര്‍ക്കാരുണ്ടാക്കാനില്ലെന്നും പിണറായി വ്യക്തമാക്കി. തെറ്റായ ഒരു മോഹവും വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടെത്. യു.ഡി.എഫിന്റെ ജീര്‍ണത ബാധിച്ചവരാണ് ഈ പാര്‍ട്ടികളെന്നും പിണറായി പറഞ്ഞു.
ചുരുക്കത്തില്‍ ഈ അവസരവും സിപിഎം പാഴാക്കി. മറുവശത്തോ? ഉമ്മന്‍ ചാണ്ടി വളരെ സന്തോഷത്തിലാണ്. ഒരു വശത്ത് തനിക്ക് ഭീഷണിയാകുമെന്ന് കരുതിയ മാണിയെ ഒതുക്കാനായി. മറുവശത്ത് സിപിഎമ്മിലെ ഭിന്നത രൂക്ഷമായി. അതിന്റെ ആഹ്ലാദമായിരുന്നു ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ കണ്ടത്. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും മുന്നണിയില്‍ നിന്ന് ആരെയും അടര്‍ത്തിയെടുക്കാന്‍ നോക്കേണ്ടെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുഖ്യന്‍ പറഞ്ഞത്. . ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ അതിന്റെ ആയുസ്സിനെക്കുറിച്ച് പലവിധ അവകാശവാദങ്ങളായിരുന്നു. മാസങ്ങള്‍ ആയുസ്സ് പറഞ്ഞിട്ട് നാളിതുവരെ മന്ത്രിസഭയ്ക്ക് ഒരുഘട്ടത്തില്‍ പോലും ഭീഷണിയുണ്ടായില്ല. മാണി മുഖ്യമന്ത്രിയാകുന്നത് തടായാനാണ് ഇപ്പോഴത്തെ വിവാദമെന്ന ആരോപണത്തിന് പതിവുപോലെ, മാണി ഏത് സ്ഥാനത്തിനും അര്‍ഹനാണെന്നായിരുന്നു മറുപടി. (എന്നാല്‍ ആകാന്‍ പോകുന്നില്ല എന്ന് വ്യംഗ്യം) കേരള കോണ്‍ഗ്രസിന്റെ മാത്രം നേതാവല്ല കെ.എം മാണി. യു.ഡി.എഫിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് കൂടിയാണ്. കെ.എം മാണിക്കെതിരായ ആരോപണത്തിന്റെ ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടിയാണെന്ന പിണറായിയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മാണിയെ എടുക്കാന്‍ തയാറാണെന്ന് പിണറായി പറയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
പ്രതിപക്ഷനേതാവിനേയും ഉത്തരം മുട്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു.
വി.എസ് ആദ്യം ആവശ്യപ്പെട്ടത് വിജിലന്‍സ് അന്വേഷണമാണ്. വഅതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടികള്‍ തുടങ്ങിയത്. വി.എസ് നിലപാട് മാറ്റുന്നതിനനുസരിച്ച് സര്‍ക്കാരിന് മാറാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ വളരെയേറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും പറഞ്ഞതോടെ താല്‍ക്കാലികമായെങ്കിലും കയ്യടി നേടിയത് അദ്ദേഹം തന്നെയാണ്. സോളാര്‍ പോലെ ബാറും ഏശാന്‍ പോകുന്നില്ല എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പൊതുവിലയിരുത്തല്‍. അപ്പോള്‍ നഷ്ടം സിപിഎമ്മിനുമാത്രം. ചൊവ്വാദോഷം.. അല്ലാതെന്ത്???

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply