ചെറുസിനിമകളലുടെ മേള ഛായ ശ്രദ്ധേയമായി

ഛായ ഫെസ്റ്റിവല്‍ ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി  ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശൂരിന്റേയും (കഎഎഠ) എക്‌സ്‌പോഷര്‍ കാമ്പസ് ഫിലിം ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ മെയ് 30,31 ജൂണ്‍ 1 തിയതികളില്‍ തൃശൂരില്‍ വെച്ച് ഛായ 13 എന്ന പേരില്‍ ഒരു നാഷണല്‍ ഷോര്‍ട്ട് ഫിലിം & ഡോക്യുമെന്ററി അവാര്‍ഡ് ശ്രദ്ധേയമായി. ആദ്യമായാണ് മത്സരാടിസ്ഥാനത്തില്‍ തൃശൂരില്‍ വെച്ച് ഇത്തരമൊരു ഫെസ്റ്റിവല്‍ നടന്നത്. പരമാവധി ദൈര്‍ഘ്യം 10 മിനിട്ട് വരാവുന്ന സ്‌പോട്ട് ഫിലിം, 11 മുതല്‍ 30 […]

chaaya

ഛായ ഫെസ്റ്റിവല്‍ ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി  ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശൂരിന്റേയും (കഎഎഠ) എക്‌സ്‌പോഷര്‍ കാമ്പസ് ഫിലിം ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ മെയ് 30,31 ജൂണ്‍ 1 തിയതികളില്‍ തൃശൂരില്‍ വെച്ച് ഛായ 13 എന്ന പേരില്‍ ഒരു നാഷണല്‍ ഷോര്‍ട്ട് ഫിലിം & ഡോക്യുമെന്ററി അവാര്‍ഡ് ശ്രദ്ധേയമായി. ആദ്യമായാണ് മത്സരാടിസ്ഥാനത്തില്‍ തൃശൂരില്‍ വെച്ച് ഇത്തരമൊരു ഫെസ്റ്റിവല്‍ നടന്നത്. പരമാവധി ദൈര്‍ഘ്യം 10 മിനിട്ട് വരാവുന്ന സ്‌പോട്ട് ഫിലിം, 11 മുതല്‍ 30 മിനിട്ട് വരെ ദൈര്‍ഘ്യം വരാവുന്ന ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി (സമപരിധിയില്ല) എന്നീ വിഭാഗങ്ങളിലാണ്  മത്സരം നടന്നത്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറോളം ചിത്രങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.  സാഹിത്യ അക്കാദമിയില്‍ രണ്ടുവേദികളിലായാണ് പ്രദര്‍ശനം നടന്നത്. ചെറുസിനിമകളേയും ഡോക്യുമെന്ററികളേയും പ്രോത്സാഹിപ്പിക്കുക, പുതുതലമുറയില്‍ നവസിനിമാ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റിവല്‍ നടത്തിയത്.  പ്രത്യേകിച്ച് സിനിമ പാഠ്യവിഷയമാകുകയും കുറഞ്ഞ ചിലവില്‍ സിനിമ നിര്‍മ്മിക്കാവുന്ന സാഹചര്യം സംജാതമാകുകയും ചെയ്ത സാഹചര്യത്തില്‍.  രാജ്യത്ത് ചെറുസിനിമകള്‍ ധാരാളം നിര്‍മ്മിക്കപ്പെടുന്നു എങ്കിലും പലപ്പോഴും അവക്ക് പ്രദര്‍ശന സൗകര്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരം സംരംഭങ്ങള്‍ വളരെ പ്രസക്തമാണ്.
പരിമിതമായ വിഭവങ്ങള്‍ വെച്ചാണ് സംഘടിപ്പിച്ചതെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായാണ് ഫെസ്റ്റിവല്‍ സമാപിച്ചത്. കല്‍ക്കട്ട, മുംബൈ, ഡെല്‍ഹി, പൂന, ബാംഗ്ലൂര്‍ മേഖലകളില്‍ നിന്നു വന്ന സിനിമകള്‍ക്ക് പുരസ്‌കാരം ലഭിച്ചതുകൊണ്ടുതന്നെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെട്ടു.  ബാംഗ്‌ളൂര്‍ സ്വദേശിനി സുനന്ദാഭട്ട് സംവിധാനം ചെയ്ത നിങ്ങള്‍ അരണയെ കണ്ടോ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി. കഴിഞ്ഞ ദിവസം തൃശൂരില്‍ സമാപിച്ച ഛായ 13 ചലചിത്രോത്സവത്തിലാണ് ചിത്രത്തിനു പുരസ്‌കാരം ലഭിച്ചത്. അരണയെത്തേടിയുള്ള അന്വേഷണം പ്രകൃതിയേയും സംസ്‌കാരത്തേയും തേടിയുള്ള അന്വേഷണമാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗോവന്‍ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിനു ദാദാ ഫാല്‍കെ പുരസ്‌കാരവും തിരുവനന്തപുരം സൈന്‍ ഫെസ്റ്റിവല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യാ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഗംഗാ നദിയിലെ ചാര്‍ എന്ന ദ്വീപിലെ ജീവിതം ചിത്രികരിക്കുന്ന സാരൗവ് ഗാംഗുലിയുടെ ബംഗാളി ചിത്രത്തിനാണ് രണ്ടാം സ്ഥാനം. മികച്ച സ്‌പോട്ട് ഫിലിമായി ദീപക് ശര്‍മ്മയുടെ ക്ലോക് ആന്റി ക്ലോ# ക്ലോക്കും (ഡെല്‍ഹി) ഷോര്‍ട്ട് ഫിലിമായി അഭിലാഷ് വിജയന്റെ ദ്വന്ദും (ഹിന്ദി) തിരഞ്ഞെടുക്കപ്പെട്ടു. ലിജു കൃഷ്ണയുടെ ഫോട്ടോജെനിക് (മലയാളം) കെ. കെ അശോകന്റെ അതിരുകളില്ലാതെ (മലയാളം) എന്നിവ യഥാക്രമം രണ്ടാം സ്ഥാനം നേടി. കറന്റ് എന്ന ചിത്രം സംവിധാനം ചെയ്ത ധനേഷ് കൃഷ്ണക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
കേരള സാഹിത്യ അക്കാദമിയില്‍ നടന്ന സമാപനസമ്മേളനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ സി വി  ബാലകൃഷ്ണനും സംവിധായകന്‍ പ്രിയനന്ദനനും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
പ്രശസ്ത ചലചിത്രകാരന്‍ കുമാര്‍ സാഹ്നിയായിരുന്നു ജൂറി ചെയര്‍മാന്‍. പ്രശസ്ത തിരകഥാകൃത്ത് ജോണ്‍ പോള്‍ ഫെസ്റ്റിവല്‍ ഡയറക്ടറും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് ധാരണ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply