ചെന്നിത്തലയറിയാന്‍….. ഇതാണ് നമ്മുടെ പോലീസ്.

പൊലീസിനെ ജനസൗഹൃദസേനയാക്കി നിലനിര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രഖ്യാപിച്ച് അധിക ദിവസമായില്ല. പൊലീസുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും പേലീസ് സ്റ്റേഷനുകളിലെത്താന്‍ ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ഭയപ്പെടാത്ത അവസ്ഥയുണ്ടാക്കണമെന്നും അദ്ദേഹം ഡി.ജി.പി വഴി പൊലീസുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന പോലീസ് സേനയിലെ വനിതാപ്രാതിനിധ്യം 25 ശതമാനമായി ഉയര്‍ത്തുമെന്നും ചെന്നിത്തല പറഞ്ഞു. നേരിട്ട് എസ്.ഐമാരെ തിരഞ്ഞെടുക്കുന്നതിന് പി.എസ്.സി തയാറാക്കിയ വിജ്ഞാപനത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രമെന്ന് രേഖപ്പെടുത്തിയത് തിരുത്തി ലിംഗവിവേചനം ഒഴിവാക്കി സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്ന വിധത്തിലാക്കും. കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകള്‍ക്കെതിരെയുള്ള […]

chennithaala_263752f

പൊലീസിനെ ജനസൗഹൃദസേനയാക്കി നിലനിര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രഖ്യാപിച്ച് അധിക ദിവസമായില്ല. പൊലീസുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും പേലീസ് സ്റ്റേഷനുകളിലെത്താന്‍ ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ഭയപ്പെടാത്ത അവസ്ഥയുണ്ടാക്കണമെന്നും അദ്ദേഹം ഡി.ജി.പി വഴി പൊലീസുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന പോലീസ് സേനയിലെ വനിതാപ്രാതിനിധ്യം 25 ശതമാനമായി ഉയര്‍ത്തുമെന്നും ചെന്നിത്തല പറഞ്ഞു. നേരിട്ട് എസ്.ഐമാരെ തിരഞ്ഞെടുക്കുന്നതിന് പി.എസ്.സി തയാറാക്കിയ വിജ്ഞാപനത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രമെന്ന് രേഖപ്പെടുത്തിയത് തിരുത്തി ലിംഗവിവേചനം ഒഴിവാക്കി സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്ന വിധത്തിലാക്കും. കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ പാകത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓരോ ആഭ്യന്തരമന്ത്രിമാരും ചാര്‍ജ്ജെടുക്കുമ്പോള്‍ പൊതുവില്‍ പറയുന്ന കാര്യങ്ങള്‍തന്നെ. എന്നാല്‍ ഈ ദിശകളില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിഞ്ഞു എന്നിവര്‍ പിന്നീട് വിലയിരുത്താറില്ല.

ചെന്നിത്തലയുടെ ഈ പ്രഖ്യാപനത്തിനുശേഷം കഴിഞ്ഞ മൂന്നുനാലുദിവസങ്ങളില്‍ ഉണ്ടായ ചില സംഭവങ്ങള്‍ ചെന്നിത്തല ശ്രദ്ധിച്ചോ എന്നറിയില്ല. സ്‌കൂള്‍വിട്ട് അച്ഛനോടൊപ്പം ബൈക്കില്‍വന്ന പതിനഞ്ചുകാരിയെ കൂത്താട്ടുകുളം പോലീസ് നടുറോഡിലിറക്കിവിട്ടത് ഇന്നലെയാണ്.. അച്ഛനേയും കൊണ്ട് പോലീസ് പോയതോടെ തനിച്ചായ പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥ കണ്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗെത്തെത്തുകയായിരുന്നു. ഒടുവില്‍ പോലീസുകാര്‍ പെണ്‍കുട്ടിയോട് മാപ്പുപറഞ്ഞു.
വൈകിട്ട് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. പെണ്‍കുട്ടിയെ റോഡില്‍ നിര്‍ത്തിയശേഷം അച്ഛനെ പോലീസ്‌സംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് ജീപ്പില്‍കയറ്റിക്കൊണ്ടുപോയി. ബൈക്കും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഒരുവശത്ത് പെണ്‍കുട്ടി കരഞ്ഞ് തളര്‍ന്നിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് പെണ്‍കുട്ടിയുടെ അച്ഛനെ മടക്കിയയച്ചു. എന്നാല്‍ പോലീസെത്തി പെണ്‍കുട്ടിയോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അധികം വൈകാതെ പോലീസുകാര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയോട് തെറ്റ് പറ്റിയെന്ന്പറഞ്ഞ് ക്ഷമചോദിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ വാഹന ഉപരോധസമരം അവസാനിപ്പിച്ചത്.
മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പൊലീസുകാരന്‍ പൊലീസുകാരുടെ ഒത്താശയോടെ മുങ്ങിയത് കഴിഞ്ഞ ദിവസം. പത്തിനംതിട്ട ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ, അപകടത്തില്‍ പരിക്കേറ്റെന്ന പേരില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്മുള പൊലീസ് സ്്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും ഏഴാംമൈല്‍ സ്വദേശിയും പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായ അജികുമാറിനെയാണ് ഏനാത്ത് സ്‌റ്റേഷനില്‍നിന്ന് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം ആറിന് ഏഴംകുളം ഏനാത്ത്കടമ്പനാട് മിനിഹൈവേയില്‍ ഏനാത്ത് കവലക്കു സമീപമായിരുന്നു സംഭവം.
നിയന്ത്രണംവിട്ട് കവലയിലെ കമാനം തകര്‍ത്ത കാര്‍ എതിര്‍ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിലും ഓട്ടോയിലും ഇടിച്ച് കാല്‍നടക്കാരിയെയും ബൈക് യാത്രക്കാരനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയും ബൈക് യാത്രക്കാരനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവസ്ഥലത്തത്തെിയ ഏനാത്ത് പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് മദ്യലഹരിയില്‍ കാറിനുള്ളില്‍ ബോധരഹിതനായി കിടന്ന അജികുമാറിനെ വളരെ പണിപ്പെട്ട് ഏനാത്ത് സ്‌റ്റേഷനിലത്തെിച്ചത്. ഈ സമയം സ്ഥലത്തില്ലാതിരുന്ന എസ്.ഐ ജയകുമാര്‍ അജികുമാറിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്രെ. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനത്തിന് അകമ്പടിപോയിരുന്ന എസ്. ഐ. തിരികെയത്തെിയപ്പോള്‍ അജികുമാറിനെ പൊലീസ് സ്‌റ്റേഷനില്‍നിന്നു കാണാതായതായാണ് മറ്റുപൊലീസുകാര്‍ പറഞ്ഞത്. എന്നാല്‍ സ്‌റ്റേഷനിലെ ചില പൊലീസുകാര്‍ അജികുമാറിന് ഇവിടെനിന്നു ‘മുങ്ങാന്‍’ വാഹനം തരപ്പെടുത്തികൊടുത്തെന്നന്ന് ആരോപണമുണ്ട്.
2013 ഫെബ്രുവരി 23ന് ഉത്സവം കണ്ടു വീടുകളിലേക്ക് മടങ്ങിയ കടമ്പനാട് സ്വദേശികളായ രണ്ട് യുവാക്കളെ കാറിലത്തെിയ അജികുമാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി അവരുടെ മൊബൈല്‍ഫോണും പണവും അപഹരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്നു. ഏതാനും മാസം മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
അതിനിടെ വാഹനമിടിച്ച് പെണ്‍കുട്ടി മരിച്ച കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കുമെതിരെ നടപടി സാധ്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ച സംഭവവുമുണ്ടായി.. ഇവര്‍ സര്‍വീസില്‍നിന്ന് വിരമിച്ച് നാലുവര്‍ഷത്തിലേറെ കഴിഞ്ഞ സാഹചര്യത്തില്‍ നിയമപ്രകാരം നടപടിയെടുക്കാനാകില്ലെന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഹൈകോടതിക്ക് കൈമാറി. 1994 മേയ് 14ന് മലപ്പുറം അത്താണികോട്ടക്കാവ് റോഡിലെ ആനയാര്‍ അങ്ങാടിയില്‍വെച്ച് കാറിടിച്ച് ജുബൈരിയ എന്ന 18 വയസ്സുകാരി മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാറിന്റെ വിശദീകരണം. അപകടസമയത്ത് കാര്‍ ഓടിച്ച ഉടമക്ക് കീഴ്‌കോടതി ഒരുവര്‍ഷം സാധാരണ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ഉടമ പഞ്ചു എന്ന അബ്ദുറഹ്മാന്‍ അപ്പീല്‍ ഹരജിയുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്ന് ആരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. തെളിവില്ലെന്ന് കണ്ട് 2012 നവംബര്‍ അഞ്ചിന് പ്രതിയെ വെറുതെവിട്ടെങ്കിലും തെളിവില്ലാതാക്കി പ്രതിയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കേസ് വീണ്ടും കോടതി വിളിച്ചുവരുത്തി.
റിപ്പോര്‍ട്ട് ജനുവരി 17നകം നല്‍കിയില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയുടെയും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെയും റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ മുമ്പാകെ നേരിട്ട് ഹാജരാക്കുകയായിരുന്നു. അന്നത്തെ പ്രോസിക്യൂട്ടര്‍ കെ.വി. മുഹമ്മദ് കേസ് നടത്തിപ്പില്‍ വീഴ്ചവരുത്തിയതായി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വഴി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, 2004 ഏപ്രില്‍ 30ന് ഇയാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.
വിരമിക്കലിനുമുമ്പ് ആരോപണമോ കേസോ ഇല്ലാത്ത പശ്ചാത്തലത്തില്‍ വിരമിച്ച് നാലുവര്‍ഷത്തിന് ശേഷം നടപടിക്ക് കഴിയില്ലെന്ന് കേരള സര്‍വീസ് റൂള്‍സ് ചട്ടങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിയമപാലകര്‍തന്നെ നിയമലംഘകരായി മാറുന്ന ഇത്തരം സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കുമ്പോള്‍ ചെന്നിത്തല എങ്ങനെ ഇടപെടുമെന്നറിയാന്‍ കൗതുകമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply