ചെന്നിത്തലക്കു ആഹ്ലാദം : തിരുവഞ്ചൂര്‍ ടെന്‍ഷനില്‍

സോളാര്‍ വിവാദം കൊഴുക്കുന്തോറും ഏറ്റവും സന്തോഷിക്കുന്നത് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇപ്പോള്‍ ഏറ്റവും ടെന്‍ഷനിലായിരിക്കുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇവര്‍ക്കിടയില്‍ പെട്ട് സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. കേസുകള്‍ അവയുടെ വഴിക്കുപോകുമെന്ന നിലപാടാണ് എപ്പോഴും തിരുവഞ്ചൂര്‍ പറയാറുള്ളത്. ടിപി വധകേസിലും മറ്റും അദ്ദേഹം ഏറെ കയ്യടി നേടി. ഏഷ്യാനെറ്റ് പോലൊരു ചാനല്‍ മികച്ച മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തതോടെ തിരുവഞ്ചൂര്‍ മന്ത്രിസഭയിലെ ഹീറോയായി. സോളാര്‍ വിഷയത്തിലും ആദ്യദിവസങ്ങളില്‍ മികച്ച പ്രകടനമാണ് […]

tt

സോളാര്‍ വിവാദം കൊഴുക്കുന്തോറും ഏറ്റവും സന്തോഷിക്കുന്നത് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇപ്പോള്‍ ഏറ്റവും ടെന്‍ഷനിലായിരിക്കുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇവര്‍ക്കിടയില്‍ പെട്ട് സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.
കേസുകള്‍ അവയുടെ വഴിക്കുപോകുമെന്ന നിലപാടാണ് എപ്പോഴും തിരുവഞ്ചൂര്‍ പറയാറുള്ളത്. ടിപി വധകേസിലും മറ്റും അദ്ദേഹം ഏറെ കയ്യടി നേടി. ഏഷ്യാനെറ്റ് പോലൊരു ചാനല്‍ മികച്ച മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തതോടെ തിരുവഞ്ചൂര്‍ മന്ത്രിസഭയിലെ ഹീറോയായി. സോളാര്‍ വിഷയത്തിലും ആദ്യദിവസങ്ങളില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. എന്നാല്‍ എപ്പോഴോ എവിടേയോ വെച്ച് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കൈവിട്ടുപോകുകയയിരുന്നു. ഇപ്പോഴിതാ വില്ലന്റെ രൂപത്തിലാണ് തിരുവഞ്ചൂര്‍ കേരളീയ സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നത്.
ഒരാള്‍ മറ്റൊരാളെ വിളിക്കുന്നതോ കാണുന്നതോ വീട്ടില്‍ പോകുന്നതോ എസ് എം എസ് അയക്കുന്നതോ ഒന്നും കുറ്റകരമല്ല. മന്ത്രിമാര്‍ക്കടക്കം അതിനെല്ലാം അവകാശമുണ്ട്. അത് വലിയ വിഷയമായി അവതരിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല. പരിശോധിക്കേണ്ടത് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട്് വന്‍ അഴിമതി നടത്താന്‍ ശ്രമിച്ചു എന്ന് ഏറെക്കുറെ ഉറപ്പായ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ളവരുമായി അധികാരികള്‍ കൂട്ടുനിന്നിട്ടുണ്ടോ എന്നു മാത്രമാണ്. അക്കാര്യത്തില്‍ എന്തായാലും സംശയങ്ങള്‍ ശക്തമായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് തിരുവഞ്ചൂരില്‍ നിന്ന് സംസശയകരമായ നീക്കങ്ങള്‍ ഉണ്ടായത്. ശാലൂമേനോന്റെ വീട്ടില്‍ പോയെന്നു പറയാനും സരിതി വിളിച്ചിരുന്നു എന്നു പറയാനും എന്തിനാണ് അദ്ദേഹം മടിച്ചത്? അത് സുതാര്യമായ സമീപനമല്ലല്ലോ. മറുവശത്ത് സരിതയുടെ കോളുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത് തിരുവഞ്ചൂരാമെന്ന സംശയവും ബലമായി. സത്യത്തില്‍ അതില്‍ തെറ്റൊന്നുമില്ല. എല്ലാം സുതാര്യമാകുകയല്ലേ വേണ്ടത്? എന്നാല്‍ തിരുവഞ്ചൂര്‍ എന്തിനോ വേണ്ടി കളിക്കുന്നു എന്ന ധാരണയാണ് ശക്തമായിട്ടുള്ളത്. അത് മുഖ്യമന്ത്രി കസേരയാണെന്നുപോലും ആരോപണമുയര്‍ന്നു. അതോടെ ഉമ്മന്‍ ചാണ്ടി തന്റെ വിശ്വസ്തനെ കൈവിട്ടു എന്നാണ് ാേകണ്‍ഗ്രസ്സിനുള്ളിലെ സംസാരം.
മറുവശത്ത് ചെന്നിത്തല ശക്തനായിരിക്കുകയാണ്. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ നിരാശയും പകയും മൂലം പറ്റിയ സമയം നോക്കി ഭരണത്തിനെതിരെ പരോക്ഷമായും ലീഗിനെതിരെ പ്രത്യക്ഷമായും ആഞ്ഞടിച്ച് പലരുടേയും എതിര്‍പ്പു സമ്പാദിച്ച ചെന്നിത്തല ഇപ്പോള്‍ നല്ല കുട്ടിയായിരിക്കുകയാണ്. തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാമെന്ന ധാരണ ഏറെക്കുറെ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിക്കവാറും തിരുവഞ്ചൂരിനു പണിയില്ലാതാകും. ജി കാര്‍ത്തികേയനെ കെ പി സി സി പ്രസിഡന്റാക്കി, സ്പീക്കര്‍ സ്ഥാനം നേടാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. അതേസമയം പ്രസിഡന്ഞറായാല്‍ കൊള്ളാമെന്ന് കെ മുരളീധരനടക്കം മറ്റു പലര്‍ക്കും ആഗ്രഹമുണ്ട്.
എന്തായാലും തിരുവഞ്ചൂരിനെതിരെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ സൂചനകള്‍ ഇവരുടെയെല്ലാം ശരീരഭാഷയില്‍ കാണാനുണ്ട് താനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply