ചെങ്ങറ സമരഭൂമിയിലെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക

എം ഗീതാനന്ദന്‍ സണ്ണി എം കപിക്കാട് പ്രതിഷേധ സമരം നവംബര്‍ 2 ന് സെക്രട്ടറിറ്റ് പടിക്കല്‍ ഹാരിസണ്‍ ഭൂഉടമകള്‍ക്കും വിമാനത്താവള പദ്ധതിക്കുവേണ്ടിയും ചെങ്ങറ സമരഭൂമിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന സി പി എം – ഇടതുസര്‍ക്കാര്‍ നടപടിക്കെതിരെ ഭൂഅധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നവംമ്പര്‍ 2 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം സഘടിപ്പിക്കും. മുത്തങ്ങ സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും സംഘടിതമായ ഭൂസമരവും ആദിവാസി – ദളിത് വിഭവാധികാരത്തെ കേരളത്തില്‍ സ്ഥാപിക്കുന്നതുമായ സമരമാണ് ചെങ്ങറ ഭൂസമരം.സമരത്തെ […]

ccc

എം ഗീതാനന്ദന്‍ സണ്ണി എം കപിക്കാട്

പ്രതിഷേധ സമരം നവംബര്‍ 2 ന് സെക്രട്ടറിറ്റ് പടിക്കല്‍

ഹാരിസണ്‍ ഭൂഉടമകള്‍ക്കും വിമാനത്താവള പദ്ധതിക്കുവേണ്ടിയും ചെങ്ങറ സമരഭൂമിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന സി പി എം – ഇടതുസര്‍ക്കാര്‍ നടപടിക്കെതിരെ ഭൂഅധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നവംമ്പര്‍ 2 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം സഘടിപ്പിക്കും. മുത്തങ്ങ സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും സംഘടിതമായ ഭൂസമരവും ആദിവാസി – ദളിത് വിഭവാധികാരത്തെ കേരളത്തില്‍ സ്ഥാപിക്കുന്നതുമായ സമരമാണ് ചെങ്ങറ ഭൂസമരം.സമരത്തെ തകര്‍ക്കാന്‍ തുടക്കം മുതല്‍ തന്നെ തൊഴിലാളികളെയും ഗുണ്ടകളെയും രംഗത്തിറക്കിയ ഇടത് – വലത് ട്രേഡ്യൂണിയന്‍ നിലപാടുകളെ സമരക്കാര്‍ അതിജീവിച്ചിട്ടുണ്ട്. വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും ഭൂമി കൈയ്യടക്കിവെച്ചിരിക്കുന്ന ഹാരിസണ്‍ മലായാളം ഉടമകള്‍ക്ക് വേണ്ടി സമരക്കാരെ ഒഴിവാക്കാന്‍ 2010 ല്‍ സമരക്കാര്‍ക്ക് കൃഷിയോഗ്യമല്ലാത്ത ഭൂമി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതിനെയും സമരത്തില്‍ അടിയുറച്ച് നിന്ന് മറികടക്കുകയുണ്ടായി. ചെങ്ങറ തോട്ടംഭൂമിയുടെ ഉടമസ്ഥത ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റിഡിന് ആണെന്ന ധാരണയിലാണ് അന്ന് സംഘടിതമായ കുടിയിറക്ക് നീക്കങ്ങള്‍ നടന്നത്.സ്വാതന്ത്യ്രത്തിനു മുന്‍പുള്ള തോട്ടംഭൂമിയുടെ ഉടമസ്ഥത പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട റവന്യൂ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം ജി രാജമാണിക്യം ഐ എ എസ് ഹാരിസണ്‍ മലയാളം ഉള്‍പ്പടെയുള്ള തോട്ടംകുത്തകള്‍ അഞ്ച് ലക്ഷം ഏക്കറിലധികം തോട്ടംഭൂമി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായുമാണ് ഭൂമി കൈയടക്കി വെച്ചിരിക്കുന്നതെന്നും ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും നിയമനിര്മാണത്തിലൂടെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതരായ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്നാണ് അദ്ദേഹം ഹാരിസണ്‍ മലയാളം കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുത്തുകൊണ്ട് 2015 മേയ് 28ന് ഉത്തരവിറക്കുന്നത്. എന്നാല്‍ ജനവിരുദ്ധവും നിയമവിരുദ്ധവുമായ നയമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടത്. ഭൂരഹിതര്‍ക്കും ഭാവനരഹിതര്‍ക്കും നാനൂറ് സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വരുന്ന ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ച് നല്‍കിക്കൊണ്ട്, ഹാരിസണ്‍ ഉടമകള്‍ക്കും, വിമാനത്തവാള ലോബിക്കും വേണ്ടി ചെങ്ങറ സമരഭൂമിയില്‍ സംഘര്‍ഷമുണ്ടാക്കി ഭൂരഹിതരെ കുടിയിറക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
ദേശീയ തലത്തില്‍ മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് രാജിനെ എതിര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു. കോര്‍പറേറ്റുകളായ ടാറ്റ-ഹാരിസണ്‍-അദാനി-റിലയന്‍സ് തുടങ്ങിയവരെ സേവിക്കാനായി ആദിവാസികള്‍-ദളിതര്‍-മത്സ്യത്തോഴിലാളികള്‍-തോട്ടംതൊഴിലാളികളെ ജാതിക്കോളനികളില്‍ തളച്ചിടുന്നു. ഇത് സംഘപരിവാര്‍ നിലപാടില്‍ നിന്ന് ഒട്ടും ഭിന്നമല്ല. അസംഖ്യം ജാതികളിലും ഉപജാതികളിലും ഇന്ത്യയില്‍ ചിതറിക്കിടന്നിരുന്ന അയിത്ത ജനവിഭാഗങ്ങള്‍ ദശകങ്ങള്‍ നീണ്ട ഉണര്‍വിന്റെയും ഏകീകരണത്തിന്റെയും ഭാഗമായാണ് ‘ദളിത്’ എന്ന സ്വത്വബോധവും ദേശീയ തലത്തില്‍ രൂപം കൊണ്ട ദളിത് എന്ന പ്രയോഗവും. ഇത് തകര്‍ക്കാനും ജാതീയമായ ശിഥിലീകരിക്കാനും ‘ദളിത്’ എന്ന സംജ്ഞയെ നിരോധിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ജാതിവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. അടിസ്ഥാന ജനതയുടെ സാമുദായിക ഏകീകരണത്തിനായും വിഭവാധികാരത്തിനായും പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കും. നവംബര്‍ 2 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന പ്രതിധേഷധ സമരത്തില്‍ ആദിവാസി – ദളിത് സംഘട്ടങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളും പങ്കെടുക്കും. എല്ലാ ജനങ്ങളുടെയും പിന്തുണ സമരത്തിന് വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഭൂഅധികാര സംരക്ഷണ സമിതി

ജനറല്‍ കണ്‍വീനര്‍
എം ഗീതാനന്ദന്‍

ചെയര്‍മാന്‍
സണ്ണി എം കപിക്കാട്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply