ചില കുപ്പിവെള്ള കണക്കുകള്‍

ലോകമൊട്ടുക്കുള്ള ഏകദേശ കണക്കുപ്രകാരം ഒരു ലിറ്ററിന്റെ 30,000 കോടി എണ്ണം പ്ലാസ്റ്റിക് കുപ്പിവെള്ളമാണ് വര്‍ഷംതോറും വിറ്റഴിക്കുന്നത്. ഒരു ലിറ്റര്‍ വെള്ളം കുപ്പിയിലാക്കുന്നതിന് ഏഴ് ലിറ്ററോളം വെള്ളം വേണം. ഫാക്ടറി പ്രവര്‍ത്തനത്തിനും കൂളിംഗ് സംവിധാനത്തിനും മറ്റും വേണ്ടിയാണ് ഈ വെള്ളം ആവശ്യമായി വരുന്നത്. 30,000 കോടി പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കാന്‍ പത്തുകോടി ബാരല്‍ എണ്ണ വേണം. 77 ലക്ഷം കാറുകള്‍ ഒരു വര്‍ഷം ഓടുന്നതിന് ചെലവാകുന്ന എണ്ണയാണിത്. ഒരു ടണ്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കുമ്പോള്‍ മൂന്ന് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് […]

www

ലോകമൊട്ടുക്കുള്ള ഏകദേശ കണക്കുപ്രകാരം ഒരു ലിറ്ററിന്റെ 30,000 കോടി എണ്ണം പ്ലാസ്റ്റിക് കുപ്പിവെള്ളമാണ് വര്‍ഷംതോറും വിറ്റഴിക്കുന്നത്. ഒരു ലിറ്റര്‍ വെള്ളം കുപ്പിയിലാക്കുന്നതിന് ഏഴ് ലിറ്ററോളം വെള്ളം വേണം.
ഫാക്ടറി പ്രവര്‍ത്തനത്തിനും കൂളിംഗ് സംവിധാനത്തിനും മറ്റും വേണ്ടിയാണ് ഈ വെള്ളം ആവശ്യമായി വരുന്നത്.
30,000 കോടി പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കാന്‍ പത്തുകോടി ബാരല്‍ എണ്ണ വേണം. 77 ലക്ഷം കാറുകള്‍ ഒരു വര്‍ഷം ഓടുന്നതിന് ചെലവാകുന്ന എണ്ണയാണിത്. ഒരു ടണ്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കുമ്പോള്‍ മൂന്ന് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തില്‍ കലരും. ഒരു കുപ്പിക്ക് 562 ഗ്രാം എന്ന കണക്കില്‍ ഹരിതഗൃഹവാതകം അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്നു. കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ ഗതാഗതം ഉണ്ടാക്കുന്ന ഇന്ധന നഷ്ടവും അന്തരീക്ഷ മലിനീകരണവും പരിസ്ഥിതി പ്രശ്‌നങ്ങളും വേറെയാണ്.
ഒരു ലിറ്റര്‍ പൈപ്പ് വെള്ളം ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഊര്‍ജ്ജത്തിനേക്കാള്‍ രണ്ടായിരം മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം ഒരു ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉണ്ടാക്കുവാന്‍ വേണ്ടിവരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഉപേക്ഷിക്കുന്ന മുപ്പതിനായിരം കോടി പ്ലാസ്റ്റിക് കുപ്പികളുടെ 30% മാത്രമാണ് പുനഃചംക്രമണത്തിന് (recycle) കിട്ടുന്നത്.
ബാക്കി 70% വര്‍ഷംതോറും ഭൂമിക്ക് ഭാരമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ആവാസവ്യവസ്ഥയെ അവതാളത്തിലാക്കി ജീവജാലങ്ങള്‍ക്ക് ഭീഷണിയായിപ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്നു.
ഒരു പ്ലാസ്റ്റിക് കുപ്പി സ്വയം നശിക്കാന്‍ 700 വര്‍ഷങ്ങളെടുക്കും എന്നതും കൂട്ടിവായിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് എത്രത്തോളം ഭയാനകമായ ഒന്നാണെന്ന് മനസ്സിലാകും. ഒരു ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന്റെ വിലയുടെ 10% മാത്രമാണ് വെള്ളത്തിന്റെ വില. ബാക്കി മുഴുവനും കുപ്പി ഉത്പാദനച്ചെലവും ഉത്പാദകരുടേയും വിതരണക്കാരുടേയും ലാഭവിഹിതവുമാണ്…
മനുഷ്യന്‍ ആരംഭകാലം തൊട്ട് കുടിച്ചിരുന്ന ധാതു സമ്പുഷ്ടമായ വെള്ളം രോഗങ്ങള്‍ ഉണ്ടാക്കുവാനിടയുണ്ടെന്ന ഭയം പ്രചരിപ്പിച്ചതിലൂടെയാണ് പ്ലാസ്റ്റിക് കുപ്പിവെള്ള വ്യവസായം വളര്‍ന്നു പന്തലിച്ചത്. നമ്മുടെ ഭയമാണവര്‍ അവരുടെ വ്യവസായമാക്കി മാറ്റിയത്.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപയോഗിക്കുക, കഴിയുന്നതും ധാതു സമ്പുഷ്ടമായ പ്രകൃതിദത്തമായ വെള്ളം കുടിക്കുക. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക…

കടപ്പാട്: ഹരിത കേരളം മിഷന്‍ 2016

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply