ചിത്രലേഖ ഒരു ചോദ്യചിഹ്നം

സ്വന്തം കാലില്‍ നില്‌ക്കാനും ഓട്ടോറിക്ഷ ഓടിച്ച്‌ ജീവിക്കാനും ശ്രമിച്ച ദലിത്‌ യുവതിക്ക്‌ 10 വര്‍ഷത്തിനുശേഷവും പോരാട്ടം തുടരേണ്ടിവരുമ്പോള്‍ മറുപടി പറയേണ്ടത്‌ പ്രബുദ്ധമെന്ന്‌ സ്വയം അഹങ്കരിക്കുന്ന കേരളസമൂഹം തന്നെയാണ്‌. അവരനുഭവിച്ച പീഡനങ്ങള്‍ക്ക്‌ കാരണം രണ്ടാണ്‌, സ്‌ത്രീയായതും ദളിതായതും. പീഡിപ്പിച്ചവരാകട്ടെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മിക്കവാറും എല്ലാവരും ഒറ്റക്കെട്ടായി. ഇടതുപക്ഷ കോട്ടയായ പയ്യന്നൂരിലെ എടാട്ട്‌ സ്വദേശിനി ചിത്രലേഖ തന്നെയാണ്‌ വര്‍ഷങ്ങളോളം പീഡനങ്ങളും ഊരുവിലക്കും നേരിട്ടത്‌. അവരിപ്പോള്‍ നിരാശയിലാണ്‌. വര്‍ഷങ്ങളോളം അവര്‍ക്കൊപ്പം നിന്ന മനുഷ്യാവകാശ ? ഫെമിനിസ്റ്റ്‌്‌ ? ദളിത്‌ പ്രവര്‍ത്തകരും. 2005ലാണ്‌ […]

chithralekhaസ്വന്തം കാലില്‍ നില്‌ക്കാനും ഓട്ടോറിക്ഷ ഓടിച്ച്‌ ജീവിക്കാനും ശ്രമിച്ച ദലിത്‌ യുവതിക്ക്‌ 10 വര്‍ഷത്തിനുശേഷവും പോരാട്ടം തുടരേണ്ടിവരുമ്പോള്‍ മറുപടി പറയേണ്ടത്‌ പ്രബുദ്ധമെന്ന്‌ സ്വയം അഹങ്കരിക്കുന്ന കേരളസമൂഹം തന്നെയാണ്‌. അവരനുഭവിച്ച പീഡനങ്ങള്‍ക്ക്‌ കാരണം രണ്ടാണ്‌, സ്‌ത്രീയായതും ദളിതായതും. പീഡിപ്പിച്ചവരാകട്ടെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മിക്കവാറും എല്ലാവരും ഒറ്റക്കെട്ടായി.
ഇടതുപക്ഷ കോട്ടയായ പയ്യന്നൂരിലെ എടാട്ട്‌ സ്വദേശിനി ചിത്രലേഖ തന്നെയാണ്‌ വര്‍ഷങ്ങളോളം പീഡനങ്ങളും ഊരുവിലക്കും നേരിട്ടത്‌. അവരിപ്പോള്‍ നിരാശയിലാണ്‌. വര്‍ഷങ്ങളോളം അവര്‍ക്കൊപ്പം നിന്ന മനുഷ്യാവകാശ ? ഫെമിനിസ്റ്റ്‌്‌ ? ദളിത്‌ പ്രവര്‍ത്തകരും.
2005ലാണ്‌ സംഭവങ്ങളുടെ ആരംഭം. ഓട്ടോ ഓടിച്ച്‌ സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ചതാണ്‌ ചിത്രലേഖ ചെയ്‌്‌ത ഏകകുറ്റം. എടാട്ട്‌ സെന്ററിലെ ഓട്ടോ െ്രെഡവര്‍മാരില്‍ നിന്ന്‌ അവര്‍ പ്രതീക്ഷിച്ചത്‌ സഹകരണം മാത്രമായിരുന്നു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. ‘പുലച്ചിയും ഓട്ടോ ഓടിക്കുകയോ’ എന്ന ചോദ്യമായിരുന്നു അവരെ എതിരേറ്റത്‌. അതാകട്ടെ മുഖ്യമായും സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോ ്രൈഡവര്‍മാരില്‍ നിന്ന്‌. അവര്‍ അന്നുമുതല്‍ ആരംഭിച്ച ദ്രോഹം ഇപ്പോഴും തുടരുന്നു. എന്നിട്ടും പിടിച്ചുനില്‌ക്കാന്‍ ശ്രമിച്ച ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു. പിന്നീട്‌ നിയമയുദ്ധമായി. സംഭവത്തില്‍ തലശ്ശേരി സെഷന്‍സ്‌ കോടതി ഒരാളെ ശിക്ഷിച്ചു. സംസ്ഥാനത്തെമ്പാടുനിന്നും മനുഷ്യാവകാശ ? ഫെമിനിസ്റ്റ്‌്‌ ? ദളിത്‌ പ്രവര്‍ത്തകര്‍ പയ്യന്നൂരിലെത്തി ചിത്രലേഖയെ പിന്തുണച്ച്‌ സമ്മേളനവും മറ്റും നടത്തി. അവര്‍ക്ക്‌ പുതിയ ഓ്‌ട്ടോ വാങ്ങികൊടുത്തു. എന്നാല്‍ െ്രെഡവര്‍മാര്‍ വിട്ടുവീഴ്‌ചക്കു തയ്യാറായില്ല. അയിത്തവും പുരുഷാധിപത്യവും ആന്തരവല്‌ക്കരിച്ചിരിക്കുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളോ സംഘടനകളോ ചിത്രലേഖക്കനുകൂലമായി രംഗത്തിറങ്ങിയുമില്ല. നിയമവും നോക്കുകുത്തിയായി.
ആഗ്രഹിച്ചപോലെ ജീവിക്കാന്‍ കഴിയാതായപ്പോള്‍ ചിത്രലേഖ പായ മെടഞ്ഞ്‌ ജീവിക്കാന്‍ തുടങ്ങി. അതും അനുവദിക്കപ്പെട്ടില്ല. എതിരാളികള്‍ അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. കൂടെ അപ്രഖ്യാപിത ഊരുവിലക്കും. ചിത്രലേഖയുടെ ഭര്‍ത്താവ്‌ ശ്രീഷ്‌കാന്തിനെതിരെയും അനുജത്തിയുടെ ഭര്‍ത്താവിനെതിരേയും അക്രമം നടന്നു. അവരുടെ വീടുപൊളിച്ചു. എന്നാല്‍ കേസ്‌ ചിത്രലേഖക്കും ഭര്‍ത്താവിനുമെതിരെയായി. ശ്രീഷ്‌കാന്ത്‌ 32 ദിവസം ജയിലിലായി. ചിത്രലേഖക്ക്‌ ഹൈകോടതി ജാമ്യം നല്‍കി. കുടുംബത്തിന്‌ സര്‍ക്കാര്‍ അനുവദിച്ച ടോയ്‌ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവെപ്പിച്ചു. ഇതിനെ ചോദ്യം ചെയ്‌തതിന്‌ ഉദ്യോഗസ്ഥന്‍ പരാതി നല്‍കി. തുടര്‍ന്ന്‌ ചിത്രലേഖയും ജയിലിലായി. ഭര്‍ത്താവ്‌ ഗുണ്ടാലിസ്റ്റിലും. എന്നിട്ടും പീഡന പരമ്പര തുടര്‍ന്നു. ഒരു ദലിത്‌ സ്‌ത്രീയെ നിലക്കുനിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.പി.എം നേതാക്കള്‍ മാര്‍ച്ച്‌ നടത്തിയ സംഭവവുമുണ്ടായി. അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രവും പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തെയ്യങ്ങളുടേയും നാട്ടിലാണിത്‌ സംഭവിക്കുന്നത്‌. പിന്നീട്‌ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ചിത്രലേഖ കലക്ടറേറ്റ്‌ പടിക്കല്‍ സമരം നടത്തി. അവര്‍ക്കെതിരെയുള്ള വധശ്രമക്കേസ്‌ റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യാമെന്ന്‌ ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പൊലീസ്‌ സമ്മതിച്ചില്ല.
വീണ്ടും മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയോടെ കലക്ടറേറ്റ്‌ പടിക്കല്‍ സമരം പുനരാരംഭിച്ചു. ആ സമരം നാലാം മാസത്തേക്ക്‌ അടുക്കുകയാണ്‌. എന്നിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ്‌ പിന്മാറുന്നതിനെ കുറിച്ചു പോലും ചിത്രലേഖ ആലോചിക്കുന്നത്‌. മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങി മാറിതാമസിച്ചാലോ എന്ന ആലോചനയിലാണവര്‍. അതിനായി സഹപ്രവര്‍ത്തകര്‍ പുനരധിവാസ സമിതി ഉണ്ടാക്കിയിട്ടുണ്ട്‌. എങ്ങനെയെങ്കിലും സ്വസ്ഥമായി ജീവിക്കാനാണ്‌ സ്ഥലം മാറുന്നതെന്ന്‌ അവര്‍ പറഞ്ഞത്രെ. എന്നാലും നീതിക്കായ പോരാട്ടം തുടരും.
ചിത്രലേഖയുടെ ഈ അവസ്ഥക്ക്‌ മറുപി പറയേണ്ടത്‌ പ്രബുദ്ധമെന്നും സാക്ഷരമെന്നും അഹങ്കരിക്കുന്ന കേരളീയ സമൂഹമാണ്‌. അവരുടെ തളര്‍ച്ച്‌ ഒരു ചോദ്യചിഹ്നമാണ്‌. മലയാളിയുടെ മിഥ്യാഭിമാനങ്ങള്‍ക്കെതിരായ ചോദ്യചിഹ്നം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply