ചാക്കോ പറഞ്ഞത് അപ്രിയസത്യം

രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സുകാര്‍ പറയാന്‍ മടിക്കുന്ന അപ്രിയസത്യമാണ്. സാധാരണ തിരഞ്ഞെടുപ്പുവേളയില്‍ ഒരുനേതാവും പറയാത്ത വാക്കുകള്‍. വിഎം സുധീരനും ചെന്നിത്തലയും സ്വാഭാവികമായും അത് നിഷേധിക്കും. എന്നാല്‍ ഇന്ത്യന്‍ രാഷ്ിട്രീയം നല്‍കുന്ന സൂചന അതാണ്. അഭിപ്രായവോട്ടുകള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല. ഇപ്പോഴത്തെ സാഹര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചാക്കോ പറഞ്ഞത്. ഭരണപക്ഷത്തുമാത്രമല്ല, പ്രതിപക്ഷത്തിനിരിക്കാനും പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് പലപ്പോഴും പറ്റാത്ത കാര്യമാണത്. യു.പി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ […]

images രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സുകാര്‍ പറയാന്‍ മടിക്കുന്ന അപ്രിയസത്യമാണ്. സാധാരണ തിരഞ്ഞെടുപ്പുവേളയില്‍ ഒരുനേതാവും പറയാത്ത വാക്കുകള്‍. വിഎം സുധീരനും ചെന്നിത്തലയും സ്വാഭാവികമായും അത് നിഷേധിക്കും. എന്നാല്‍ ഇന്ത്യന്‍ രാഷ്ിട്രീയം നല്‍കുന്ന സൂചന അതാണ്. അഭിപ്രായവോട്ടുകള്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ല. ഇപ്പോഴത്തെ സാഹര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചാക്കോ പറഞ്ഞത്. ഭരണപക്ഷത്തുമാത്രമല്ല, പ്രതിപക്ഷത്തിനിരിക്കാനും പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് പലപ്പോഴും പറ്റാത്ത കാര്യമാണത്. യു.പി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ പരാജയപ്പെട്ടു, അഴിമതിയാരോപണങ്ങള്‍ ചെറുക്കുന്ന കാര്യത്തിലും പാര്‍ട്ടി പരാജയപ്പെട്ടു, പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാട്ടി, പ്രധാനമന്ത്രിയുടെ മൗനം പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കി തുടങ്ങിയവയൊക്കെയാണ് ചാക്കോ പരാജയഭീതിയുടെ കാരണങ്ങളായി പറയുന്നത്. എന്നാല്‍ സത്യം അതല്ല. അഴിമതിയും വിലകയറ്റവും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണ് മുഖ്യകാരണം. ആഗോളവല്‍ക്കരണ നയങ്ങള്‍ പല മേഖലകളേയും തകര്‍ത്തു. പാതി സത്യം പറഞ്ഞ് നിര്‍ത്താതെ മുഴുവന്‍ സത്യവും പറയാനുള്ള ആര്‍ജ്ജവമാണ് ചാക്കോ കാണിക്കേണ്ടത്. സത്യത്തില്‍ തൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം പോലുള്ള ജനപ്രിയ പദ്ധതികളുടെ തിളക്കം പോലും നഷ്ടപ്പെടുത്തുകയായിരുന്നു ഈ നയങ്ങള്‍.

മറുവശത്ത് ചാക്കോ ഓടുന്ന നായക്ക് ഒരുമുഴം മുന്നെറിയുകയാണെന്ന നിരീക്ഷണവും ഉയര്‍ന്നിട്ടുണ്ട്. അനിവാര്യമായ തോല്‍വിക്കു കാരണമായി മന്‍മോഹന്‍സിംഗിനെ ബലിയാടാക്കാനുള്ള നീക്കത്തിന്റെ ആരംഭമാണ് ചാക്കോവിന്റെ വാക്കുകള്‍ എന്നതാണത്. അതാണോ ശരിയെന്ന് വരുംദിവസങ്ങള്‍ വ്യക്തമാക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply