ചലോ ഇരിങ്ങാലക്കുട – രണ്ടാം കുട്ടംകുളം സമരം

കൂടല്‍മാണിക്യം ദേവസ്വം കൊട്ടി അടച്ച വഴി തുറക്കാനാവശ്യപ്പെട്ട് ഒക്ടോബര്‍ 15 രാവിലെ 10 ന് ബഹുജന മാര്‍ച്ച്. – കുട്ടംകുളം സമരഐക്യദാര്‍ഢ്യസമിതി. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍നിന്ന്! തെക്കേ നടയിലേക്ക്, നൂറ്റാണ്ടുകളായി സവര്‍ണ്ണര്‍ ഉപയോഗിച്ചുവന്നിരുന്ന പൊതുവഴിയില്‍, ഈഴവ, പുലയാദി പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സഞ്ചാരം നിഷേധിച്ചുകൊണ്ട് നിലനിന്നിരുന്ന ജാതിപ്പലക, പുലയ മഹാസഭയുടെയും ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മറ്റു പുരോഗമന ശക്തികളുടെയും നേതൃത്വത്തില്‍ 1946 ജൂലൈ 6 ന് നടന്ന ചരിത്രപ്രസിദ്ധമായകുട്ടംകുളം സമരത്തിലൂടെയാണ് ഇല്ലാതായത് . ഇത്രയും […]

kkkk

കൂടല്‍മാണിക്യം ദേവസ്വം കൊട്ടി അടച്ച വഴി തുറക്കാനാവശ്യപ്പെട്ട് ഒക്ടോബര്‍ 15 രാവിലെ 10 ന് ബഹുജന മാര്‍ച്ച്. – കുട്ടംകുളം സമരഐക്യദാര്‍ഢ്യസമിതി.
ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍നിന്ന്! തെക്കേ നടയിലേക്ക്, നൂറ്റാണ്ടുകളായി സവര്‍ണ്ണര്‍ ഉപയോഗിച്ചുവന്നിരുന്ന പൊതുവഴിയില്‍, ഈഴവ, പുലയാദി പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സഞ്ചാരം നിഷേധിച്ചുകൊണ്ട് നിലനിന്നിരുന്ന ജാതിപ്പലക, പുലയ മഹാസഭയുടെയും ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മറ്റു പുരോഗമന ശക്തികളുടെയും നേതൃത്വത്തില്‍ 1946 ജൂലൈ 6 ന് നടന്ന ചരിത്രപ്രസിദ്ധമായകുട്ടംകുളം സമരത്തിലൂടെയാണ് ഇല്ലാതായത് . ഇത്രയും കാലത്തിനുശേഷം കൂടല്‍മാണിക്യം ദേവസ്വം അധികാരികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്, കേവലം വിവരക്കേടും അഹങ്കാരവും കൊണ്ട് മാത്രമല്ല, സവര്‍ണാധിപത്യത്തിനുമേല്‍ മാനവികതയെ സ്ഥാപിച്ച കുട്ടംകുളം സമരത്തിന്റെ സ്മരണകളെ ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യവുമാണ്. ചങ്ങലയിട്ടും അരമതില്‍ കെട്ടിയുമാണ് പൊതുവഴി കൊട്ടിയടച്ചിരിക്കുന്നത്..
സമീപവാസികളായ ആയിരക്കണക്കിന് ജനങ്ങള്‍ നിത്യേന ആരാധനക്കും മറ്റു ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനും സഞ്ചരിക്കുന്ന ഈ വഴി , സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കാലാകാലങ്ങളില്‍ ടാറിങ്ങും മറ്റും നടത്തിവന്നിരുന്നു. ചരിത്രനിഷേധികളായ ദേവസ്വം ബോര്‍ഡ് മാടമ്പികളുടെ ധിക്കാരത്തെ നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട മുനിസിപ്പല്‍ , പോലീസ് അധികാരികളും ജില്ലാ കളക്ടറും ഇതു കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കമാണ്. ക്രൂര മര്‍ദ്ദനങ്ങളേറ്റുവാങ്ങിയും ചോരചിന്തിയും പോരാടിയ കുട്ടംകുളം സമരസേനാനികളെ നെഞ്ചിലേറ്റുന്ന ഇരിഞ്ഞാലക്കുടയുടെ പോരാട്ടവീര്യത്തിന് ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല.
പൊതുവഴിയിലൂടെ നിര്‍ബാധം സഞ്ചരിക്കാനുള്ള അവകാശം ജനങ്ങള്‍ പോരാടി നേടിയതാണ്; അതാരുടെയും ഔദാര്യമല്ല. അതു നിലനിര്‍ത്താന്‍,
സഞ്ചാരസ്വാതന്ത്ര്യം എന്ന മൌലികാവകാശ സംരക്ഷണത്തിന്
ഒരു രണ്ടാം കുട്ടംകുളം സമരം ആരംഭിക്കുകയാണ്. ”ചലോ ഇരിഞ്ഞാലക്കുട ”

ഉദ്ഘാടനം : ശ്രീ. പുന്നല ശ്രീകുമാര്‍ ധകെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി
അഭിവാദ്യം : കുട്ടംകുളം സമര സേനാനികളില്‍ പങ്കെടുത്ത് ഭീകരമായ പീഡനങ്ങളില്‍ ഏറ്റുവാങ്ങിയവരില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തി സ: കെ.വി. ഉണ്ണി.

അയ്യങ്കാവ് മൈതാനത്തുനിന്ന് ആരംഭിക്കുന്ന ബഹുജനമാര്‍ച്ചില്‍ പങ്കെടുക്കാന്‍ എല്ലാ നാട്ടുകാരെയും പുരോഗമന ജനാധിപത്യ ശക്തികളെയും ക്ഷണിക്കുന്നു.

കവികള്‍ കവിതചൊല്ലിയും ചിത്രകാരന്മാര്‍ ചിത്രം വരച്ചും
വാഗ്മികള്‍ പ്രഭാഷണം ചെയ്തും നമ്മോടൊപ്പമുണ്ടാവും.

വെയിലിനെയും മഴയെയും നാം കൂടെ നടത്തും.,

നമുക്കാ വഴികള്‍ വീണ്ടെടുക്കണം.

”…..ചലോ ഇരിഞ്ഞാലക്കുട…”

സ്വതന്ത്ര പുലയ മഹാസഭ , തെക്കേനട റെസിഡന്‍ട്‌സ് അസോസിയേഷന്‍ , ഇരിഞ്ഞാലക്കുട കൂട്ടായ്മ, കെ.പി.എം.എസ്, പുലയോദ്ധാരണ സഭ, വഴിതുറക്കല്‍ സമര ജില്ലാ ഐക്യദാര്‍ഢ്യസമിതി, സ: സി.കെ. ചന്ദ്രപ്പന്‍ സ്മൃതി കേന്ദ്രം, ബി.പി.ജെ.എസ്., എസ്.സി./എസ്.ടി വെല്‍ഫെയര്‍ അസോസിയേഷന്‍, കേരള സിറ്റിസന്‍സ് ഫോറം, സാംബവ മഹാസഭ ധഒറിജിനല്‍പ, പുലയോദ്ധാരണ സഭ യൂത്ത് മൂവ്‌മെന്റ്, മാള പൈതൃക സംരക്ഷണ സമിതി, ഗ്രാമ വികസന സമിതി, മാടായിക്കോണം, സ്‌റൈലോ ക്ലബ്,തുമ്പൂര്‍, ജാതി ഉന്മൂലന പ്രസ്ഥാനം

ആര്‍.എം.പി, സി.പി.ഐ.എം.എല്‍, ബി.എസ്.പി, ആര്‍.വൈ.എഫ്.ഐ, റവലൂഷണറി യൂത്ത് മൂവ്‌മെന്റ്.

സജീവന്‍ അന്തിക്കാട് , പ്രിയനന്ദനന്‍ ,പി.കെ.അനില്‍കുമാര്‍, ഇ.പി.കാര്‍ത്തികേയന്‍,ഐ.ഗോപിനാഥ്,ബള്‍ക്കീസ് ഭാനു , ബാബു കോടശ്ശേരി ,കിട്ടന്‍ മാഷ്, രാധാമണി കൊടകര, അജയന്‍ കുറ്റിക്കാട്ട്, കിഷോര്‍ ബാബു എ.എ, സന്തോഷ് ലാല്‍, സുരേന്ദ്രന്‍ കണ്ണൂക്കാടന്‍,വെട്ടത്ത് രാധാകൃഷ്ണന്‍,സുദര്‍ശന്‍, ഉണ്ണികൃഷ്ണന്‍ കിഴുത്താനി.

പി.പി.സര്‍വന്‍,വി.എസ്.ഗോപാലന്‍, രാധാകൃഷ്ണന്‍,എകെ.ജയാനന്ദന്‍, എം.എസ്.വിജയന്‍,ബാലകൃഷ്ണന്‍ പെരിങ്ങാവ്, പി.എം. ഷാഹുല്‍ മാഷ്, സുബ്രമണ്യന്‍, ബിനേഷ്.എ.എ, അഡ്വ.അനില്‍ കുമാര്‍,വി.വി.രാജന്‍, അഡ്വ.എം.എന്‍.ഉണ്ണികൃഷ്ണന്‍.

അഡ്വ. പി.കെ. നാരായണന്‍ ,ടി.എല്‍. സന്തോഷ്,എം.കെ.ദാസന്‍,പി.വി.അയ്യപ്പന്‍, എന്‍.ഡി.വേണു, ഷഫീര്‍.എന്‍.എ,നിഷ അപ്പാട്ട്, വിമല ടീച്ചര്‍, ജോണ്‍സണ്‍ അങ്കമാലി , ജയന്‍ കോനിക്കര,തങ്കമ്മ.കെ.ആര്‍.

എം.എം.കാര്‍ത്തികേയന്‍ ,പുഷ്പാധരന്‍.കെ.ആര്‍, പി.എന്‍.സുരന്‍, രാജേഷ് അപ്പാട്ട്, പി.സി.മോഹനന്‍ , പി.ഐ.വിജയന്‍, ജോജി,ഐ.കെ.ചന്ദ്രന്‍,ഉണ്ണിച്ചെക്കന്‍.കെ.ആര്‍, ആദിത്യന്‍.ടി.കെ, പ്രതീഷ് പി.വി, പ്രദീപ് ലാല്‍ .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply