ചന്ദ്രശേഖര്‍ ആസാദ് രാവണെ വിട്ടയക്കുക

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അന്യായമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്നതില്‍ എഴുത്തുകാരും, വിദ്യാര്‍ഥികളും, ചലച്ചിത്രകാരന്‍മാരും, കലാകാരന്‍മാരും, പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളുമായ ഞങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2017 ജൂണില്‍ ജയിലിലടച്ച ആസാദിന് അലഹബാദ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ദേശീയ സുരക്ഷാ നിയമപ്രകാരം മറ്റൊരു കള്ളക്കേസ് ചമച്ച് ജയിലിലടച്ചിരിക്കുകയായിരുന്നു. ദലിതര്‍ക്കുനേരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ആസാദിനെ ജയിലിലടച്ചിരിക്കുന്നത്. മേല്‍ജാതിക്കാരുടെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയും, ദലിതരെ എന്നും ചങ്ങലയില്‍ തളച്ചിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും ആസാദ് ശബ്ദമുയര്‍ത്തി. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ നേതാവായിരുന്ന […]

ccc

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അന്യായമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്നതില്‍ എഴുത്തുകാരും, വിദ്യാര്‍ഥികളും, ചലച്ചിത്രകാരന്‍മാരും, കലാകാരന്‍മാരും, പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളുമായ ഞങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2017 ജൂണില്‍ ജയിലിലടച്ച ആസാദിന് അലഹബാദ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ദേശീയ സുരക്ഷാ നിയമപ്രകാരം മറ്റൊരു കള്ളക്കേസ് ചമച്ച് ജയിലിലടച്ചിരിക്കുകയായിരുന്നു. ദലിതര്‍ക്കുനേരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ആസാദിനെ ജയിലിലടച്ചിരിക്കുന്നത്. മേല്‍ജാതിക്കാരുടെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയും, ദലിതരെ എന്നും ചങ്ങലയില്‍ തളച്ചിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും ആസാദ് ശബ്ദമുയര്‍ത്തി. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ നേതാവായിരുന്ന മാല്‍ക്കം എക്സിനെപ്പോലെ ദലിതര്‍ക്കെതിരെയുള്ള വംശീയാതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ക്രിയാത്മകമായി ധീരതയോടെ തന്റെ സമൂഹത്തെ സജ്ജമാക്കിയതിനാണ് ആസാദിനെ ജയിലിലടച്ചിരിക്കുന്നത്.
വാഗ്ഗോച്ചാടനങ്ങള്‍ക്കപ്പുറം ആസാദ് സമൂഹത്തിലിറങ്ങി പ്രവര്‍ത്തിച്ചു. ഭരണഘടനാ രചയിതാവായ ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കറുടെ പേരില്‍ ഭീം ആര്‍മി എന്ന പേരില്‍ അദ്ദേഹം ദലിത് സമൂഹത്തെ സംഘടിപ്പിച്ചു. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി മുന്നൂറിലേറെ സ്റ്റഡിസര്‍ക്കിളുകള്‍ സ്ഥാപിച്ചു. ദലിത് വിദ്യാര്‍ഥികള്‍ക്ക് സ്വാഭിമാനം ഉണ്ടാകുന്നതിനും അവരില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാനം പ്രചരിപ്പിക്കുന്നതിനുമായിരുന്നു ഇത്. മേല്‍ജാതിക്കാരുടെ ആക്രമണങ്ങളില്‍നിന്ന് സ്വയം രക്ഷനേടുന്നതിനായി സ്വയംരക്ഷാ പ്രവര്‍ത്തനങ്ങളും ആസാദിന്റെ നേതൃത്വത്തില്‍ നടന്നു. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ ജില്ലയില്‍ മേല്‍ജാതിക്കാരായ രാജ്പുത്തുകളും ദലിതുകളും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് അക്രമത്തിന് പ്രേരണചെലുത്തി എന്ന കുറ്റം ചുമത്തിയാണ് ആസാദിനെ അറസ്റ്റു ചെയ്യുന്നത്. ആസാദിനും സഹപ്രവര്‍ത്തകനായ കമല്‍ വാലിയക്കെതിരെയും ചുമത്തിയ കേസുകള്‍ കള്ളക്കേസുകളാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കണ്ടെത്തി 2017 നവംബറില്‍ അലഹബാദ് കോടതി എല്ലാക്കേസുകളിലും ജാമ്യം അനുവദിച്ചു. കോടതിവിധി മാനിക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആസാദിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) വീണ്ടും അറസ്റ്റു ചെയ്യുകയാണുണ്ടായത്. ഈ നിയമപ്രകാരം ജാമ്യമില്ലാതെ ഒരുവര്‍ഷത്തേക്ക് ഒരാളെ തടവില്‍വയ്ക്കാം. ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് (AFSPA), അണ്‍ലോഫുള്‍ ആക്ടിവിടിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (UAPA) തുടങ്ങിയ കിരാത നിയമങ്ങള്‍ പോലെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ് എന്‍.എസ്.എയും. ഇന്ത്യയില്‍ വിചാരണത്തടവുകാരായി കഴിയുന്ന അനേകായിരം ദലിതരുടെയും, ആദിവാസികളുടെയും, മുസ്ലിംങ്ങളുടെയും, മറ്റു ന്യൂനപക്ഷങ്ങളുടെയും ഒരു പ്രതിനിധിയാണ് ചന്ദ്രശേഖര്‍ ആസാദ്.
ജയിലില്‍ ആസാദിനെ ശാരീരികമായും മാനസികമായും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മറ്റു തടവുകാരെക്കൊണ്ട് ആസാദിനെ കായിമായി ഉപദ്രവിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അസുഖം മൂലം ആസാദിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിക്കാണ്ടതായും വന്നു. തന്നെ ജയിലില്‍ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള ആശങ്കയും ആസാദ് പങ്കുവച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെയും ഭീം ആര്‍മിയുടെയും പ്രവര്‍ത്തനങ്ങള്‍ ദലിതരുടെ ഉന്നമനത്തിനു മാത്രമുള്ളതല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ആസാദിന്റെ സ്വാതന്ത്ര്യം ഇന്ത്യന്‍ ദലിത് ജനതയുടെയും ഇന്ത്യയുടെയും സ്വാതന്ത്യത്തിന്റെ അനിഷേധ്യമായ ആവശ്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. രാവണിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാകള്ളക്കേസുകളും പിന്‍വലിക്കണമെന്നും അദ്ദേഹത്തെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളിലും ജനാധിപത്യത്തിനെതിരെയുള്ള ഫാസിസ്റ്റ് അധിനിവേശത്തിലും ആശങ്കപ്പെടുന്ന എല്ലാവരും ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ മോചനത്തിനായുള്ള ഈ മുന്നേറ്റത്തില്‍ പങ്കുചേരണമെന്നും അഭ്യര്‍ഥിക്കുന്നു. സുഹൃത്തുക്കള്‍ ഒപ്പ് releaseazad@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക

K.P. Sasi, Film Maker, Writer, Activist
Satya Sagar, Public Health Activist, Journalist
Dr. Goldy George, Social Scientist, Founder of Dalit Mukti Morcha
Binu Mathew, Editor, Counrtercurrents.org

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply