ഗൗരിദാസന്‍ നായര്‍ പറഞ്ഞത്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ കഴിഞ്ഞ ദിവസം ടെലഗ്രാഫ് കെ വി ഡാനിയല്‍ പുരസ്‌കാരം സ്വീകരിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമായിരുന്നു. താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത് 45 പേര്‍ക്കാണെന്നായിരുന്നു ഗൗരി മുഖ്യമായും പറഞ്ഞത്. ആരാണെന്നോ ആ 45 പേര്‍? കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ശബളം ആവശ്യപ്പെട്ട് വളരെ ചെറിയ രീതിയില്‍ ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യയിലെ പല ഭാഗത്തേക്കും സ്ഥലം മാറ്റപ്പെട്ട ഒരു പ്രമുഖ പത്രത്തിലെ ജേര്‍ണ്ണലിസ്റ്റുകള്‍…… മാധ്യമപ്രവര്‍ത്തനം ഒരു ആക്ടിവിസമായി മാറിയ കാലമാണല്ലോ ഇത്. ഓരോ മേഖലയിലും […]

images

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ കഴിഞ്ഞ ദിവസം ടെലഗ്രാഫ് കെ വി ഡാനിയല്‍ പുരസ്‌കാരം സ്വീകരിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമായിരുന്നു. താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത് 45 പേര്‍ക്കാണെന്നായിരുന്നു ഗൗരി മുഖ്യമായും പറഞ്ഞത്. ആരാണെന്നോ ആ 45 പേര്‍? കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ശബളം ആവശ്യപ്പെട്ട് വളരെ ചെറിയ രീതിയില്‍ ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യയിലെ പല ഭാഗത്തേക്കും സ്ഥലം മാറ്റപ്പെട്ട ഒരു പ്രമുഖ പത്രത്തിലെ ജേര്‍ണ്ണലിസ്റ്റുകള്‍……
മാധ്യമപ്രവര്‍ത്തനം ഒരു ആക്ടിവിസമായി മാറിയ കാലമാണല്ലോ ഇത്. ഓരോ മേഖലയിലും നടക്കുന്ന അഴിമതിയുടേയും ചൂഷണത്തിന്റേയും കഥകള്‍ അവര്‍ പുറത്തുകൊണ്ടുവരുന്നുണ്ട് – ഏതു തൊഴിലുമെന്ന പോലെ ശബളം തരുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ. അതു സ്വാഭാവികം മാത്രം. അതിനെ വിമര്‍ശിക്കുന്നവരും സ്വന്തം തൊഴിലില്‍ ചെയ്യുന്നത് അതു തന്നെ.
അതേസമയം മറ്റു തൊഴില്‍ മേഖലകളിലെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വയം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാന്‍ പോലും ആകാത്ത അവസ്ഥയിലാണ്. മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം വാചാലരാകുമ്പോള്‍ സ്വന്തം മേഖലയിലെ സംഘടന ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണെന്നു മറക്കുന്നു. അതിന്റെ ഏറ്റവംു വലിയ ഉദാഹരണമായിരുന്നു ഗൗരി ചൂണ്ടികാട്ടിയ സംഭവം. പത്രപ്രവര്‍ത്തക യൂണിയന്റെ തലപ്പത്ത് ഏറെ കൊല്ലമിരുന്ന ആളാണല്ലോ ഗൗരി. അതുകൊണ്ടുതന്നെ സംഘടനയുടെ നിസ്സഹായാവസ്ഥ അദ്ദേഹത്തിനു നന്നായറിയാം. മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുമ്പോല്‍ പ്രതികരിക്കാന്‍ സംഘടനക്കു കഴിയാറുണ്ട്. സര്‍ക്കാര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്രതന്നെ. പിന്നെ കുടുംബയോഗങ്ങളും സെമിനാറുകളും മറ്റും മറ്റും. ഒരു നൂറ്റാണ്ടുമുമ്പു ജീവിച്ച രാമകൃഷ്ണപിള്ള കഴിഞ്ഞാല്‍ എടുത്തു പറയാന്‍ ആരുമില്ലാത്ത അവസ്ഥ. ഇപ്പോഴിതാ മാനേജ്‌മെന്റിനുവേണ്ടി പെയ്ഡ് ന്യൂസ് എഴുതേണ്ട അവസ്ഥ. സക്കറിയ പറഞ്ഞപോലെ സ്വന്തം തൊഴില്‍ മേഖലയില്‍ സ്വയം നിയന്ത്രണമില്ലാത്ത ഏകവിഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ മാറി എന്നതാണ് സത്യം.
ഒരു പ്രമുഖ പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ ഒരനുഭവം ഇങ്ങനെ. ഒചാലക്കുടി പുഴയേയും നാടിനേയും മലിനമാക്കുന്ന കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ, അടുത്ത സുഹൃത്തുക്കളായ പത്രത്തിലെ പരസ്യവിഭാഗക്കാര്‍ അറിയാതെ മൂന്നു ദിവസം നീണ്ട പരമ്പര എഴുതി. പരസ്യവിഭാഗം ആകെ പ്രപ്രശ്‌നമാക്കി. ഇനി പരസ്യം കിട്ടില്ലല്ലോ. മാനേജ്‌മെന്റും വിഷയമറിഞ്ഞു. എന്നാല്‍ സംഭവിച്ചതെന്താണെന്നോ? അടുത്ത ദിവസം ഫുള്‍പേജ് പരസ്യം, ഇനി അത്തരം ന്യൂസുകള്‍ വരാതിരിക്കാനാണത്രെ. ഇതൊരു ചെറിയ അനുഭവം. ഇതിന്റെ വലിയ പതിപ്പുകളാണ് സംഭവിക്കുന്നത്. ചിലപ്പോഴൊക്കെ ബ്ലാക്ക് മെയില്‍ പത്ര പ്രവര്‍ത്തനവും നടക്കുന്നു.
ശരിയാണ്. ശബളം തരുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ടിവരും. ഇല്ല എന്നതൊക്കെ പച്ചക്കളം മാത്രം. എന്നാല്‍ പലപ്പോഴും ശബളത്തിന്റെ അവസ്ഥയോ? ഒരു പ്രമുഖ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനുണ്ടായ അനുഭവം. മുകളില്‍ നിന്നു ലഭിച്ച നിര്‍്ദദേശമനുസരിച്ച്് ഒരു അണ്‍ എയ്ഡഡ്് സ്‌കൂളിലെ അധ്യാപകരെ മാനേജ് മെന്റ് ചൂഷണം ചെയ്യുന്നതായി വലിയൊരു സ്റ്റോറി പുള്ളി എഴുതി. പിറ്റേന്ന് മാനേജര്‍ വിളിച്ചു. സ്‌നേഹത്തോടെ എന്താണ് പഠച്ചതെന്നും കിട്ടുന്ന ശബളമെത്രയാണെന്നും ജോലി സമയമെത്ര.യാണെന്നും എത്ര ലീവ് കിട്ടുമെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ ചോദിച്ചു. പറഞ്ഞുവന്നപ്പോള്‍്അതിനേക്കാള്‍ എത്രയോ മെച്ചമാണ് ആ സ്‌കൂളിലെ അധ്യാപകരുടെ അവസ്ഥ.
പലപ്പോഴും അടിമപണി ചെയ്യേണ്ട അവസ്ഥപോലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷം പത്ര ഏജന്റുമാര്‍ നടത്തിയ സമരത്തെ തകര്‍ക്കാന്‍ തെരുവിലിറങ്ങി പത്രം വില്‍ക്കേണ്ടിവന്ന അവരുടെ ഗതികേടു നോക്കൂ…
അതേസമയം പലപ്പോഴും അനധികൃതമായ ആനുകൂല്യങ്ങള്‍ നേടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായുള്ള പരാതി വേറെ. കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ സംഭവം. പാലിയക്കരയിലെ ടോളില്‍ മറ്റു വാഹനങ്ങലെ പോലെ മാധ്യമപ്രവര്‍ത്തകരോടും ടോള്‍ ചോദിച്ചു. ലോനപ്പന്‍ നമ്പാടന്റെ സംസ്‌കാരചടങ്ങ് റി്പപോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ ടോള്‍ നല്‍കിയില്ല. തര്‍ക്കമായി. അവസാനം മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യമായ പാസ് നല്‍കാമെന്നു തീരുമാനമായി. സത്യത്തില്‍ ഡ്യൂട്ടി സമയമായതിനാല്‍ സ്ഥാപനമാണ് ചിലവു വഹിക്കുക. മറ്റുജോലികള്‍ക്കു പോകുന്നവരും ടോള്‍ നല്‍കുന്നുണ്ട്. മാസങ്ങളായി അവിടെ നടക്കുന്ന സമരത്തില്‍ മാധ്യമ ഉടമകളോ മാധ്യമപ്രവര്‍ത്തകരോ പങ്കെടുക്കുന്നതായി അറിയില്ല. ഈ സാഹചര്യത്തില്‍ ഈ ഫ്രീ പാസ് സ്വീകരിക്കുന്നത് ഉചിതമോ? മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുമ്പോള്‍ മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നത് സാധാരണ സംഭവമാണല്ലോ.
ഇതൊക്കെ പറഞ്ഞത് തെരുവിലും സോഷ്യല്‍ മീഡിയയയിലും മറ്റും മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കുന്നവരെ ന്യായീകരിക്കാനല്ല. അവരവരുടെ തൊഴില്‍ ചെയ്യും. അവരുടെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേയും താല്‍പ്പര്യമനുസരിച്ച്്. വിമര്‍ശനങ്ങള്‍ പരിശോധിക്കാതെ സംഘടിതമായി അവരെ അപഹസിക്കുകയും കഴിയുമെങ്കില്‍ അക്രമിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റുകളാണ്. അതേസമയം മാന്യമായി അവരെയും വിമര്‍ശിക്കാം. താല്‍പ്പര്യമില്ലെങ്കില്‍ പത്രം വായിക്കാതിരിക്കാം, ചാനല്‍ മാറ്റാം. അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. മാധ്യമ പ്രളയത്തിന്റെ ഇക്കാലത്ത് ഒരു വാര്‍ത്തയും സംഘടിതമായി തമസ്‌കരിക്കാന്‍ കഴിയില്ല. മാത്രമല്ല, സ്വയം ചിന്തിക്കാനാകാത്ത വിഡ്ഢികളാണ് ജനങ്ങള്‍ എന്നു കരുതുന്നതും തെറ്റാണ്.
തൊഴിലാളികള്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണഅ ഗൗരി വിരല്‍ ചൂണ്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍്ക്കുകയാണ് പൊതുസമൂഹം ചെയ്യേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഗൗരിദാസന്‍ നായര്‍ പറഞ്ഞത്

  1. രാഷ്ട്രീയക്കര്‍ നേതൃത്വം കൊടുക്കുന്ന ട്രേഡ് യൂണിയനുകള്‍ക്കുള്ള സ്‌ററാന്റേഡിലേക്കെങ്കിലും നമ്മുടെ പത്രപ്രവര്‍ത്തകയൂണിയന്‍ ഉയരേണ്ടിയിരിക്കുന്നു. മുതലാളിയും തൊഴിലാളിയും ഒന്നാണെന്ന കാഴ്ചപ്പാടാണ് പൊതുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്. സഹതൊഴിലാളികളോടുള്ള നിലപാടുപോലും പലപ്പോഴും അതാണ്. തങ്ങളുടെ യൂണിയനില്‍ അംഗങ്ങളാകുന്നതിന് അവര്‍ വെക്കുന്ന നിബന്ധനകള്‍ നാട്ടിലെ ഏറ്റവും വൃത്തികെട്ട നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന യൂണിയനുകള്‍ പോലും വെക്കാറില്ല.

    എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ അവരെ അത്തരം വിശ്വാസങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുമായിരിക്കും.
    ഇപ്പോള്‍ പഠിച്ചില്ലെങ്കില്‍ ഇനിയെപ്പോള്‍!

Leave a Reply