ഗ്രീന്‍ ട്രൈബ്യൂണല്‍ ബഞ്ച് കൊച്ചിയില്‍ വേണം

പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നു എന്നു കേട്ടപ്പോള്‍ പ്രകൃതി സ്‌നേഹികള്‍ സന്തോഷിച്ചിരുന്നു. അതിന്റെ പേര് ഗ്രീന്‍ ട്രൈബ്യൂണല്‍ എന്നായപ്പോള്‍ പ്രത്യേകിച്ചും. എന്നാലിതാ എല്ലാവരേയും നിരാശരാക്കികൊണ്ടാണ് ട്രൈബ്യൂണല്‍ സ്ഥാപിതമായിരിക്കുന്നത്. കാരണം ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമാണ് ട്രൈബ്യൂണലിനു ബഞ്ചുള്ളത് എന്നതുതന്നെ. കേരളത്തിലടക്കം നിലനില്‍ക്കുന്ന കേസുകള്‍ വാദിക്കാന്‍ ഇനി ചെന്നൈക്കുപോകേണ്ടിവരും എന്നര്‍ത്ഥം. ദക്ഷിണേന്ത്യയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകളുള്ളത് കേരളത്തിലാണ്. ഏഴ് വകുപ്പുകള്‍ക്കു കീഴില്‍വരുന്ന 45 വിഷയങ്ങളാണ് ഇനി െ്രെടബ്യൂണലിന്റെ പരിഗണനക്കത്തെുക. 974ലെയും 1977ലെയും ജല മലിനീകരണം […]

INDEX_SUPREME_COURT_30812eപരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നു എന്നു കേട്ടപ്പോള്‍ പ്രകൃതി സ്‌നേഹികള്‍ സന്തോഷിച്ചിരുന്നു. അതിന്റെ പേര് ഗ്രീന്‍ ട്രൈബ്യൂണല്‍ എന്നായപ്പോള്‍ പ്രത്യേകിച്ചും. എന്നാലിതാ എല്ലാവരേയും നിരാശരാക്കികൊണ്ടാണ് ട്രൈബ്യൂണല്‍ സ്ഥാപിതമായിരിക്കുന്നത്. കാരണം ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമാണ് ട്രൈബ്യൂണലിനു ബഞ്ചുള്ളത് എന്നതുതന്നെ. കേരളത്തിലടക്കം നിലനില്‍ക്കുന്ന കേസുകള്‍ വാദിക്കാന്‍ ഇനി ചെന്നൈക്കുപോകേണ്ടിവരും എന്നര്‍ത്ഥം.
ദക്ഷിണേന്ത്യയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകളുള്ളത് കേരളത്തിലാണ്. ഏഴ് വകുപ്പുകള്‍ക്കു കീഴില്‍വരുന്ന 45 വിഷയങ്ങളാണ് ഇനി െ്രെടബ്യൂണലിന്റെ പരിഗണനക്കത്തെുക. 974ലെയും 1977ലെയും ജല മലിനീകരണം നിയന്ത്രിക്കലും തടയലും നിയമം, 1980ലെ വനസംരക്ഷണ നിയമം, 1981ലെ വായുമലിനീകരണം നിയന്ത്രിക്കലും തടയലും നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണനിയമം, 1991ലെ പബ്‌ളിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്ട്, 2002ലെ ജൈവവൈവിധ്യ നിയമം തുടങ്ങിയവയാണവ. മൂന്നാര്‍ കൈയേറ്റം, വനഭൂമി കൈയേറ്റം, പെരിയാറുള്‍പ്പെടെ പുഴ മലിനീകരണം, സര്‍ക്കാര്‍ ഭൂമിയിലെ ഏലക്കാട് നിയമം, വനം സംരക്ഷണനിയമം, കുടിയൊഴിപ്പിക്കല്‍, പുറമ്പോക്കുഭൂമി കൈയേറ്റം, പരിസ്ഥിതി സംരക്ഷണം, ആദിവാസികള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കുമുള്ള ഭൂമി വിതരണം, പട്ടയ വിതരണം, പട്ടയം റദ്ദാക്കല്‍, പകര്‍ച്ചവ്യാധി നിയന്ത്രണം, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനം, തീരസംരക്ഷണ നിയമം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം, ജലംവായു ശബ്ദവ്യാവസായിക മലിനീകരണം, കീടനാശിനി വിതറല്‍, ഭൂമി നികത്തല്‍ നെല്‍വയല്‍ സംരക്ഷണം, പുഴ പുന$സ്ഥാപിക്കല്‍ ശല്യം ചെയ്യല്‍ കുറക്കല്‍, മെറ്റല്‍ ക്രഷര്‍ പ്രവര്‍ത്തനം, മാലിന്യം തള്ളല്‍, ജൈവമാലിന്യ സംസ്‌കരണം, അപകടകരമായ മാലിന്യം, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി, പ്‌ളാസ്റ്റിക് കാരി ബാഗ്, സ്വീവേജ് ട്രീറ്റ്‌മെന്റ്, മണലുള്‍പ്പെടെയുള്ളവയുടെ ഖനനം, കിണര്‍ കുഴിക്കല്‍, ഭൂഗര്‍ഭ ജലം, കളിമണ്ണ് നീക്കം ചെയ്യല്‍, അനധികൃത മരംമുറിക്കല്‍, മരത്തിന് സീനിയറേജ് നിശ്ചയിക്കല്‍, മരം മുറിക്കാന്‍ അനുമതി നല്‍കല്‍, സോമില്ലുകള്‍ അടപ്പിക്കല്‍, വനവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് എന്‍.ഒ.സി, പരിസ്ഥിതി ലോലമേഖല, വ്യാജ പട്ടയവിതരണം, ആദിവാസി പുനരധിവാസം തുടങ്ങിയ 45 വിഷയങ്ങളാണ് ഇനി െ്രെടബ്യൂണല്‍ മുമ്പാകെ എത്തുക. ഇവയില്‍ മിക്ക കേസുകളും നടത്തുന്നത് വ്യക്തികളോ ചെറുസംഘടനകളോ ആണ്. പൊതുതാല്‍പ്പര്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ചെറിയ ഫീസുമാത്രം വാങ്ങുന്ന നിരവധി വക്കീല്‍മാരും ഇവിടെയുണ്ട്. എന്നാല്‍ കേസുകള്‍ ചെന്നെയിലേക്ക് മാറ്റപ്പെടുന്നതോടെ ആ സാഹചര്യമാണ് ഇല്ലാതാകുക. അതു സഹായിക്കുക പരിസ്ഥിതിയും പ്രകൃതിയും നശിപ്പിക്കുന്നവരെയായിരിക്കും. കേസുകൊണ്ടു നടക്കാനുള്ള സാമ്പത്തികനില അവര്‍ക്കേ ഉണ്ടാകൂ. ഹൈക്കോടതിക്കോ സിവില്‍ കോടതികള്‍ക്കോ ഇത്തരം കേസുകള്‍ ഇനി കേള്‍ക്കാനാവില്ല. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നര്‍ത്ഥം.
എന്തായാലും തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകളും അഡ്വക്കേറ്റുമാരും മറ്റും രംഗത്തുവന്നിട്ടുണ്ട്. ട്രൈബ്യൂണലിന്റെ ഒരു ബഞ്ച്് കൊച്ചിയില്‍ സ്ഥാപിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply