ഗോ ടു ഹെല്‍ മിസ്റ്റര്‍ ലക്ഷ്മണ

എഴുപത്തഞ്ചു വയസ്സു തികഞ്ഞ തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രധാനമായും അടിയോരുടെ പെരുമണായിരുന്ന വര്‍ഗ്ഗീസിനെ വ്യാജ ഏറ്റുമട്ടലില്‍ കൊന്നുകളഞ്ഞ ലക്ഷ്മണയെ സ്വതന്ത്രനാക്കാന്‍ വേണ്ടിയാണെന്ന് വ്യക്തം. അടിയന്തരാവസ്ഥ കാലത്തും ഇയാള്‍ വില്ലനായിരുന്നു. ശാരീരികമായും മാനസികമായും ഇപ്പോള്‍ ഇയാള്‍ അവശനാണ്. ഗോ ടു ഹെല്‍, എവിടെയെങ്കിലും പോയി തുലയൂ, ഇനി പൊതുസമൂഹത്തിനു മുന്നില്‍ കാണരുതെന്നു മാത്രം. ഒരുപാട് അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം കൊടുത്ത്, തലമുടി നാരിഴക്ക് കേടുപറ്റാതെ, പെന്‍ഷന്‍ പറ്റി സുഖവാസം നടത്തുമ്പോഴായിരുന്നു ലക്ഷ്മണക്ക് പേടി സ്വപ്‌നമായി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ […]

lak

എഴുപത്തഞ്ചു വയസ്സു തികഞ്ഞ തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രധാനമായും അടിയോരുടെ പെരുമണായിരുന്ന വര്‍ഗ്ഗീസിനെ വ്യാജ ഏറ്റുമട്ടലില്‍ കൊന്നുകളഞ്ഞ ലക്ഷ്മണയെ സ്വതന്ത്രനാക്കാന്‍ വേണ്ടിയാണെന്ന് വ്യക്തം. അടിയന്തരാവസ്ഥ കാലത്തും ഇയാള്‍ വില്ലനായിരുന്നു. ശാരീരികമായും മാനസികമായും ഇപ്പോള്‍ ഇയാള്‍ അവശനാണ്. ഗോ ടു ഹെല്‍, എവിടെയെങ്കിലും പോയി തുലയൂ, ഇനി പൊതുസമൂഹത്തിനു മുന്നില്‍ കാണരുതെന്നു മാത്രം.

ഒരുപാട് അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം കൊടുത്ത്, തലമുടി നാരിഴക്ക് കേടുപറ്റാതെ, പെന്‍ഷന്‍ പറ്റി സുഖവാസം നടത്തുമ്പോഴായിരുന്നു ലക്ഷ്മണക്ക് പേടി സ്വപ്‌നമായി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തിയത്. ആ പാവപ്പെട്ട പോലീസുകാരന്റെ മുന്നില്‍ മലയാളി നമിക്കണം. അതിനുമുമ്പ് ് ഈ ലക്ഷ്മണ പൊതുരംഗത്തും ഇറങ്ങാന്‍ ശ്രമിച്ചു. ഒരു ദളിത് സംഘടന രൂപീകരിച്ചായിരുന്നു ശ്രമം നടത്തിയത്. എന്നാല്‍ ഏതാനംു മുന്‍ നക്‌സലൈറ്റുകളായിരുന്ന ദളിതര്‍ പാലക്കാട് ഇയാള്‍ക്ക് ഒരു വ്യാജ സ്വീകരമം നല്‍കി. അവിടെ വെച്ച് അവരുടെ ഇടിയേറ്റ് ചോര ഛര്‍ദ്ദിച്ചതോടെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ദുര്‍ബ്ബലമായ കണ്ണികളെയാണ് ആക്രമിക്കുന്നെതന്ന്് അന്നു ചില ദളിത് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ശരിയാണ്. ഈ മനുഷ്യന്റെ തലതൊട്ടപ്പനായിരുന്ന ജയറാം പടിക്കലടക്കമുള്ളവര്‍ സുഖമായി വിശ്രമജീവിതം നയിച്ച് മരിച്ചുപോയിരുന്നു. എന്നാല്‍ രണ്ടുതവണ നക്‌സലൈറ്റുകള്‍ അയാള്‍ക്കെതിരെ തോക്കു ചൂണ്ടിയിരുന്നു. തലമുടിനാരിഴയില്‍ രക്ഷപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥകാലത്തെ അതിക്രമങ്ങള്‍ക്കെല്ലാം രാഷ്ട്രീയ നേതൃത്വംം നല്‍കിയ കരുണാകരനും അച്യുതമേനോനുമൊക്കെ കൈ കഴുകി. രാജന്‍ കേസ് കുറച്ചു കാലം കരുണാകരനെ വലച്ചു. എന്നാല്‍ നിങ്ങളിനിയും എന്റെ മകനെ എന്തിന് മഴയത്തു നിര്‍ത്തിയിരിക്കുന്നു എന്നു മലയാളിയുടെ മനസാക്ഷിയോട് ചോദിച്ച ആ പിതാവ് ഈച്ചരവാരിയര്‍ കടന്നുപോയി. അച്യുതമേനോന്‍ നല്ലപിള്ളയായി തേക്കിന്‍കാട് മൈതാനിയില്‍ ചീട്ടുകളി കണ്ട് അവസാനകാലം കഴിഞ്ഞു.


എന്തായാലും അതൊന്നും ലക്ഷ്മണക്കു ന്യായീകരണമല്ല. അതുകൊണ്ടായിരുന്നു ് രാമചന്ദ്രന്‍ നായര്‍ പുതിയ ചരിത്രം രചിച്ചത്. മനസ്സാക്ഷിക്കുത്ത് സഹിക്കാനാവാതെ അവസാനം സത്യം തുറന്നു പറഞ്ഞ് ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറായ ആ പാവം വൃദ്ധനെ ശിക്ഷിച്ചു എന്ന പാപത്തില്‍ നിന്ന് എന്തായാലും നാം രക്ഷപ്പട്ടു. അതിനുമുമ്പ് രാമചന്ദ്രന്‍ നായര്‍ വിടപറഞ്ഞു.
മിസ്റ്റര്‍ ലക്ഷ്മണ, താങ്കള്‍ക്ക് ലഭിച്ച ഈ ശിക്ഷയെങ്കിലും പോലീസിന്റെ നിയമലംഘനങ്ങള്‍ക്കു തടയിടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അതിപ്പോഴും തുടരുന്നു. തെരുവില്‍ വാഹനം തടയുന്നതുമുതല്‍ ലോക്കപ്പ് കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും വരെ തങ്കളുടെ പിന്‍ഗാമികള്‍ നടത്തുന്ന നിയമലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുടരുകയാണ്. പോലീസിനെ ജനമൈത്രിയാക്കുമെന്ന പ്രക്യാപനങ്ങളൊക്കെ പരാജയപ്പെടുന്ന സംഭവങ്ങള്‍ നിരവധി. അത് തങ്ങളുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നാണത്രെ ഉദ്യാഗസ്ഥര്‍ കരുതുന്നത്. പോലീസിനെ കുറിച്ച് ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങള്‍ മാറാതെ കാര്യമായ ഒരു മാറ്റവും ഉണ്ടാകില്ല. നമ്മെ അടിച്ചമര്‍ത്താനാണല്ലോ വെള്ളക്കാര്‍ ഇത്തരത്തിലുള്ള പോലീസിനു രൂപം കൊടുത്തത്. സ്വന്തം ഭരണത്തില്‍, ജനാധിപത്യക്രമത്തില്‍ അതു മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ ലക്ഷ്മണമാര്‍ ഉണ്ടാകാതിരിക്കും? മുത്തങ്ങ വെടിവെപ്പില്‍ പങ്കെടുത്ത് ഞെട്ടിപ്പോയ സാധാരണപോലീസുകാരനായ വില്‍സന്‍ ഐസക് രചിച്ച ജനാധിപത്യത്തിലെ പോലീസ് എന്ന പുസ്തകമെങ്കിലും നമ്മുടെ നേതാക്കളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വായിക്കുമോ? അല്ലെങ്കില്‍ സാധാരണ പോലീസുകാരി വിനയയുടെയും രാമചന്ദ്രന്‍ നായരുടേയും ആത്മകഥകള്‍…? ആരു വായിക്കാന്‍ അല്ലേ? കണ്ണുകാണുമെങ്കില്‍ മിസ്റ്റര്‍ ലക്ഷ്മണ, നിങ്ങളെങ്കിലും ബാക്കികാലത്ത് അവ വായിക്കു…… അതെങ്കിലും ചെയ്ത് പോകൂ….. വര്‍ഗ്ഗീസും രാജനും ഈച്ചരവാര്യരും മറ്റും നേരത്തെ പോയ ലോകത്തേക്ക്…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഗോ ടു ഹെല്‍ മിസ്റ്റര്‍ ലക്ഷ്മണ

  1. Avatar for Critic Editor

    Suresh Nellikode

    എല്ലാ സിംഹങ്ങളും പല്ലും, നഖവും, സടയും കൊഴിയാന്‍ തുടങ്ങുമ്പോള്‍ നല്ലവരും ദൈവഭയമുള്ളവരുമാകുന്നു. ജെയിലില്‍ നിന്നിറങ്ങിവരുന്ന ലക്ഷ്മണയോടു ‘ഗോ റ്റു ഹെല്‍’ എന്നു തന്നെ പറയണം. ലെറ്റ് ഹിം ഹാങ് ഹിംസെല്‍ഫ് ഇന്‍ ഷെയിം! ദൃശ്യമാധ്യമങ്ങളില്ലാതിരുന്ന ഒരു കാലം ഇവരുടെയൊക്കെ ചവിട്ടടികളിലായിരുന്നു. അവരുടെ കല്‍‌പിളര്‍ക്കും കല്പനകള്‍ക്കപ്പുറത്തേയ്ക്ക്,നിലവിളികള്‍ക്കു പോലും കടക്കാന്‍ പറ്റാതിരുന്ന ഒരു കാലം. പുറത്തിറങ്ങാന്‍ പോലും കഴിയാതെ അയാള്‍ നരകിക്കണം. തലയുയര്‍ത്തി മനുഷ്യനു നേരേ അയാള്‍ക്ക് നോക്കാന്‍ കഴിയാതെ പുകഞ്ഞു തീരട്ടെ.

Leave a Reply