ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരത്തിനെതിരെ അദ്ധ്യാപകരും

അദ്ധ്യാപകര്‍ പൊതുവില്‍ വൈകിമാത്രം വിവേകം വരുന്നവരാണെന്ന പറയാറുണ്ട്. ശരിയാണോ എന്നറിയില്ല. എന്നാല്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ ഒരു തലതിരിഞ്ഞ തിരുമാനത്തിനെതിരെ പ്രതികരിക്കാന്‍ ഏറെ സമയം വേണ്ടിവന്നു. അതും ഏറെ ദൂരെനിന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍ പ്രതികരിച്ചതിനുശേഷം. സാമൂഹ്യപുരോഗതിയിലും രാഷ്ട്രനിര്‍മ്മാണത്തിലും മികച്ച സംഭാവന നല്‍കിയ അമ്മമാരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം നല്‍കാനുള്ള സര്‍വ്വകലാശാല തീരുമാനമാണ് വിവക്ഷിക്കപ്പെടുന്നത്. കലയും സാഹിത്്യവും മുതല്‍ എഞ്ചിനിയറിംഗും മെഡിസിനും വരെയുള്ള 18 മേഖലകളില്‍ നിന്നാണ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. […]

download

അദ്ധ്യാപകര്‍ പൊതുവില്‍ വൈകിമാത്രം വിവേകം വരുന്നവരാണെന്ന പറയാറുണ്ട്. ശരിയാണോ എന്നറിയില്ല. എന്നാല്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ ഒരു തലതിരിഞ്ഞ തിരുമാനത്തിനെതിരെ പ്രതികരിക്കാന്‍ ഏറെ സമയം വേണ്ടിവന്നു. അതും ഏറെ ദൂരെനിന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍ പ്രതികരിച്ചതിനുശേഷം.

സാമൂഹ്യപുരോഗതിയിലും രാഷ്ട്രനിര്‍മ്മാണത്തിലും മികച്ച സംഭാവന നല്‍കിയ അമ്മമാരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം നല്‍കാനുള്ള സര്‍വ്വകലാശാല തീരുമാനമാണ് വിവക്ഷിക്കപ്പെടുന്നത്. കലയും സാഹിത്്യവും മുതല്‍ എഞ്ചിനിയറിംഗും മെഡിസിനും വരെയുള്ള 18 മേഖലകളില്‍ നിന്നാണ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്ത്രീകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോള്‍ഡന്‍ വുമണ്‍ പുരസ്‌കാരമായിരുന്നില്ലേ സര്‍വ്വകലാശാല നല്‍കേണ്ടിയിരുന്നത്? അമ്മ എന്ന സ്വാഭാവികമായ ഒരു കാര്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമെന്താണ്്? വന്ധ്യതയും വിവാഹം നടക്കായ്കയും മുതല്‍ മാതൃത്വത്തോട് ഇഷ്ടമില്ലായ്മ വരെയുള്ള കാരണങ്ങളാല്‍ അമ്മയാകാത്തവര്‍് ഈ വിഷയങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍? വാസ്തവത്തില്‍ അമ്മ എന്ന പദവിയിലൂടെ ഇത്തരം മേഖലകളില്‍ സജീവമായി ഇടപെടാന്‍ കഴിയാത്ത അവസ്ഥയിലാണ് മിക്ക സ്ത്രീകളും. എത്ര വിദ്യാഭ്യാസമുണ്ടായിട്ടും തൊവിലിനുപോകാതെ അമ്മയായി കഴിയുന്നവര്‍ എത്രയോ ഉണ്ട്. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് തുല്ല്യമായ ഉത്തരവാദിത്തമാണ് വേണ്ടതെന്ന വസ്തുതയാണ് മറച്ചുവെക്കുന്നത്. മാതൃത്വത്തെ ഉദാരത്തവല്‍ക്കരിക്കുന്നത് മിക്കപ്പോഴും അവരുടെ കഴിവുകളെ തടവിലിടാനാണ്. തസ്ലിമയുടെ ഭാഷയില്‍ അമ്മയാകാന്‍ വലിയ കഴിവൊന്നും വേണ്ട. എന്നാല്‍ ഇവിടെയിതാ പ്രബുദ്ധകേരളത്തിലെ പ്രശസ്തമായ ഒരു സര്‍വ്വകലാശാള മികച്ച അമ്മമാര്‍ക്ക് പുരസ്‌കാരം നല്‍കുന്നു.
എന്തായാലും ഇക്കാര്യത്തിലെങ്കിലും അധ്യാപകര്‍ രംഗത്തുവന്നത് നന്നായി. തെറ്റായ ഈ തീരുമാനത്തിനെതിരെ കേരളത്തിലെ സ്ത്രീകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നാളെ കൂടുതല്‍ പ്രസവിക്കുന്ന അമ്മമാര്‍ക്കും ഇവര്‍ പുരസ്‌കാരം നല്‍കും. ഒരു കൃസ്ത്യന്‍ സംഘടന കഴിഞ്ഞ വര്‍ഷം അത്തരം പുരസ്‌കാരം നല്‍കിയിരുന്നത് ഓര്‍മ്മ വരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply