ഗെയ്ല്‍ ട്രെഡ് വെല്‍ ആവര്‍ത്തിക്കുമ്പോള്‍

അമൃതാനന്ദമയി മഠത്തില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ പുസ്തകം എഴുതിയതെന്ന് ‘വിരുദ്ധ നരക’ത്തിന്റെ രചയിതാവ് ഗെയ്ല്‍ ട്രെഡ് വെല്‍ ആവര്‍ത്തിക്കുന്നു. കൈരളി ചാനല്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിലാണ് ട്രെഡ് വെല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്നത്. പുസ്തകത്തില്‍ പറഞ്ഞതത്രയും സത്യമാണെന്നും നേരിട്ട് കണ്ടതും അനുഭവിച്ചതുമാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയും അവരെ കുറ്റപ്പെടുത്താതെ സത്യമന്വേഷിക്കാനാണ് അമ്മ ഭക്തന്മാര്‍ ശ്രമിക്കേണ്ടത്. മാത്രമല്ല, തന്ന ബലാല്‍സംഗം ചെയ്തതായും അവര്‍ പറയുന്നുണ്ട.് അക്കാര്യത്തില്‍ നിയമനടപടി സ്വീകരിച്ചേ […]

downloadഅമൃതാനന്ദമയി മഠത്തില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ പുസ്തകം എഴുതിയതെന്ന് ‘വിരുദ്ധ നരക’ത്തിന്റെ രചയിതാവ് ഗെയ്ല്‍ ട്രെഡ് വെല്‍ ആവര്‍ത്തിക്കുന്നു. കൈരളി ചാനല്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിലാണ് ട്രെഡ് വെല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്നത്. പുസ്തകത്തില്‍ പറഞ്ഞതത്രയും സത്യമാണെന്നും നേരിട്ട് കണ്ടതും അനുഭവിച്ചതുമാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയും അവരെ കുറ്റപ്പെടുത്താതെ സത്യമന്വേഷിക്കാനാണ് അമ്മ ഭക്തന്മാര്‍ ശ്രമിക്കേണ്ടത്. മാത്രമല്ല, തന്ന ബലാല്‍സംഗം ചെയ്തതായും അവര്‍ പറയുന്നുണ്ട.് അക്കാര്യത്തില്‍ നിയമനടപടി സ്വീകരിച്ചേ പറ്റൂ.

പുസ്തകം വന്‍ എതിര്‍പ്പ് ഉണ്ടാക്കുമെന്ന് അറിയാമായിരുന്നു എന്ന് ഗെയ്ല്‍ പറയുന്നു. മഠം വിട്ടിട്ട് 15 കൊല്ലം കഴിഞ്ഞു. 20 കൊല്ലം അവിടെ ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലം. താന്‍ ചതിക്കപ്പെടുകയായിരുന്നു. അവിടെ നിന്നു പോന്നശേഷം മനസും ശരീരവും തളര്‍ന്ന് കുറേ കാലം ജീവിച്ചൂ. മഠത്തിലെ അനുഭവങ്ങള്‍ ഉള്ളില്‍ കിടന്ന് നീറി. എന്താണ് അവിടെ നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കണമെന്ന് തോന്നി. അതിനാലാണ് പുസ്തകം രചിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
താന്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആശ്രമത്തിലെ സന്യാസിനി ലക്ഷ്മി പറഞ്ഞതായി വായിച്ചപ്പോള്‍ ചിരിക്കാന്‍ തോന്നിയതായും ഗെയ്ല്‍ പറഞ്ഞു. ലക്ഷ്മി നല്ല വ്യക്തിയാണ്. പാവമാണ്. എനിക്ക് സഹോദരിയും കൂട്ടുകാരിയുമാണ്. അവള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം നിലക്ക് അവള്‍ എനിക്കെതിരെ പറയില്ല. ആരുടെയെങ്കിലും പ്രേരണയുണ്ടാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സരിതയുടെ ചാനലുകളുടെ വെളിപ്പെടുത്തലുകളുടെ പേരില്‍ എന്തെല്ലാം കോലാഹലങ്ങള്‍ ഇവിടെ നടന്നു. അതിനേക്കാള്‍ എത്രയോ വിശ്വസനീയമാണ് ഗെയ്‌ലിന്റെ വെളിപ്പെടുത്തലുകള്‍. എന്നിട്ടും കാര്യമായ അനക്കങ്ങളൊന്നും കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നത് ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മാധ്യമങ്ങളോ പൊതുപ്രവര്‍ത്തകരോ രാഷ്ട്രീയക്കാരോ കാര്യമായി രംഗത്തു വരുന്നില്ല. നല്ല രീതിയില്‍ വിറ്റഴിക്കപ്പെടുമെന്നുറപ്പുണ്ടായിട്ടും പുസ്തകത്തിന്റെ പരിഭാഷ പ്രസിദ്ധീകരിക്കാന്‍ പ്രസാധകരാരും തയ്യാറാകുന്നില്ല. ഇതാണ് നാം കൊട്ടിഘോഷിക്കുന്ന പ്രബുദ്ധ കേരളം……….!!!!!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply