ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്തം…….. !!!!!

ജാതിയുടെ പേരില്‍ വീണ്ടും കലാകാരന് അവഹേളനം. അതും സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍. ജാതിയുടെ പേരില്‍ ഇലത്താള കലാകാരനെ ക്ഷേത്രത്തിലെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ് റിപ്പോര്‍ട്ട്. ഈമാസം അഞ്ചിന് ക്ഷേത്രത്തില്‍ നടന്ന ഇടത്തരികത്തുകാവ് താലപ്പൊലിയിലെ പഞ്ചവാദ്യസംഘത്തില്‍ നിന്ന് കല്ലൂര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയെന്നാണ് പരാതി. രാവിലെ നടന്ന പഞ്ചവാദ്യത്തില്‍ ബാബു പങ്കെടുത്തിരുന്നു. പിന്നീട് പലരും ജാതി അന്വേഷിക്കുകയായിരുന്നത്രെ. തുടര്‍ന്നു നടന്ന പഞ്ചവാദ്യത്തില്‍ നിന്ന് ബാബുവിനെ ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. […]

downloadജാതിയുടെ പേരില്‍ വീണ്ടും കലാകാരന് അവഹേളനം. അതും സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍. ജാതിയുടെ പേരില്‍ ഇലത്താള കലാകാരനെ ക്ഷേത്രത്തിലെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ് റിപ്പോര്‍ട്ട്. ഈമാസം അഞ്ചിന് ക്ഷേത്രത്തില്‍ നടന്ന ഇടത്തരികത്തുകാവ് താലപ്പൊലിയിലെ പഞ്ചവാദ്യസംഘത്തില്‍ നിന്ന് കല്ലൂര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയെന്നാണ് പരാതി. രാവിലെ നടന്ന പഞ്ചവാദ്യത്തില്‍ ബാബു പങ്കെടുത്തിരുന്നു. പിന്നീട് പലരും ജാതി അന്വേഷിക്കുകയായിരുന്നത്രെ. തുടര്‍ന്നു നടന്ന പഞ്ചവാദ്യത്തില്‍ നിന്ന് ബാബുവിനെ ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ക്ഷേത്രങ്ങളില്‍ ഇലത്താളക്കാരനായി താന്‍ പങ്കെടുത്തിട്ടുണ്ട്, അവിടെയൊന്നും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല, ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യസംഘത്തില്‍ അംഗമായതെന്നും ബാബു പറഞ്ഞു. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണദ്ദേഹം.
ബാബുവിന് ഇത് ആദ്യ അനുഭവമായിരിക്കാം. എന്നാല്‍ പ്രബുദ്ധമെന്ന് സ്വയം അഹങ്കരിക്കുന്ന കേരളത്തില്‍ ഇത് ആദ്യ അനുഭവമല്ല. അടുത്തയിടെയാണ് കണ്ണൂരില്‍  ബ്രാഹ്മണനല്ലാത്തതിനാല്‍ ക്ഷേത്ര പൂജാരിയെ ഒരുസംഘം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയത. തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെയാണ് നാട്ടുകാര്‍ എന്ന പേരില്‍, സവര്‍ണ്ണര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയത്. നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് രാജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു സംഘം നാട്ടുകാര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം പൂജ മുടക്കിക്കൊണ്ട് മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ രാജേഷ് പറഞ്ഞത്. പൂജാവിധികള്‍ ശാസ്ത്രീയമായി പഠിച്ച് ഉപനയനത്തിന് ശേഷം കഴിഞ്ഞ എട്ടുവര്‍ഷമായി ഇദ്ദേഹം വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി പ്രവര്‍ത്തിച്ചിരുന്നു. രാജേഷിനെ ക്ഷേത്രത്തില്‍ നിന്നും അടിച്ചിറക്കിയ ശേഷം ഈ നാട്ടുകാര്‍ ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തുകയും ചെയ്തു.. രാജേഷ് ബ്രാഹ്മണനല്ല എന്ന കാര്യം തങ്ങളോട് ബോധിപ്പിച്ചില്ല എന്നാണത്രെ അവരുടെ പരാതി. അവരെ അതു ബോധിപ്പിക്കണമെന്ന് എവിടേയും നിയമമില്ല.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ, അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പ് വന്നിരുന്നു. ഇത്തരമൊരു അയിത്തം കേരളത്തിലെമ്പാടും നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. ഞെരളത്ത് ഹരിഗോവിന്ദനു മറുപടി നല്‍കാന്‍ ഇനിയും നമുക്കാവുന്നില്ലല്ലോ. ലോകപ്രശസ്തമായ തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടികാട്ടി വെള്ളാപ്പിള്ളി രംഗത്തു വന്നിരുന്നു. ദളിതന്റെ കഥ പറയാനില്ലല്ലോ. ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് എത്രയോ പതിറ്റാണ്ടുകളായി. സ്വാഭാവികമായും എല്ലാമതസ്ഥര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായി ശബ്ദമുയര്‍ത്തേണ്ട കാലത്താണ് ഇത്തരത്തില്‍ അയിത്തം നിലനില്‍ക്കുന്നത്.
സത്യത്തില്‍ ജാതീയമായ ഉച്ചനീചത്വം സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലയിലും ഇപ്പോഴുമുണ്ടെന്നതാണ് പ്രബുദ്ധതയുടേയും സാക്ഷരതയുടേയുമൊക്കെ പേരില്‍ നാം മൂടിവെക്കുന്നത്. അടുത്തയിടെ ഫെയ്‌സ് ബുക്കില്‍ തമാശപോലെ കണ്ട ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ. പഴയ ചില നടിമാരുടെ പേരു പറയൂ… ശാരദ, ഷീല, അംബിക, ശ്രീദേവി, ജയഭാരതി, ശ്രീവിദ്യ.. പുതിയതോ…. മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ, ശാലുമേനോന്‍, മഞ്ജുപിള്ള, നവ്യാനായര്‍, ശ്വേതാമേനോന്‍…. എവിടെ നിന്നാണ് ഈ വാലുകള്‍ വന്നത്്? എന്തേ ഈ വാലുകളില്‍ പുലയത്തിയും പറയത്തിയും ഇല്ലാത്തത്? നേരത്തേയും ഇങ്ങനെയായിരുന്നല്ലോ? ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യൂതമേനോനും ഉണ്ടായിരുന്ന മന്ത്രിസഭയില്‍ ചാത്തന്‍ മാഷ്, ചാത്തന്‍ പുലയന്‍ എന്ന പേര്‍ വെച്ചില്ലല്ലോ. പി കെ വാസുദേവന്‍ നായരും എം എന്‍ ഗോവിന്ദന്‍ നായരും പി ഗോവിന്ദപിള്ളയുമൊക്കെ മരണംവരെ വിപ്ലവകാരികളായിരുന്നല്ലോ. യുപിയില്‍ മായാവതിയെപോലുള്ള ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും കേരളത്തില്‍ അതു സങ്കല്പിക്കാന്‍ പോലുമാകാത്തതെന്തേ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് സാഹിത്യവും ദളിത് ഉണര്‍വ്വുകളും സജീവമാകുമ്പോള്‍ കേരളത്തില്‍ അതില്ലല്ലോ.
വര്‍ഗ്ഗസമരത്തിലൂടെ ജാതിപീഡനം അവസാനിക്കും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നീ മുദ്രാവാക്യങ്ങള്‍ ഫലത്തില്‍ ദളിതന് എതിരായി തീര്‍ന്നോ? കറുത്തവന്റെ രാഷ്ട്രീയാധികാരം എന്ന വിഷയമുന്നയിക്കാതെ നമുക്കു മുന്നോട്ടുപോകാനാവുമോ എന്നീ വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണഅടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയിത്തം…….. !!!!!

  1. Avatar for Critic Editor

    BALACHANDRAN Puranattukara

    ദളിതുകളെ സവർണർക്കൊപ്പം കൊട്ടിക്കില്ല, ദളിതുകൾക്കൊപ്പം സവർണർ കൊട്ടില്ല എന്നൊക്കെ അയിത്തം കാട്ടുന്ന ഏർപ്പാട് എത്ര കാലമായിട്ടുള്ളതാണ് . ഇത് ഗുരുവായൂരിലെ മാത്രം സ്ഥിതിയല്ല. ദൈവത്തിന്റെ നാട്ടിലെ എല്ലാ സ്വകാര്യ , ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേയും സ്ഥിതിയാണ്. എന്തിന് ; മാരാർമാർക്കും പൊതുവാൾമാർക്കും ഒപ്പം നായന്മാരെ ചെണ്ടയുടെ ഇടംതല കൊട്ടിക്കാത്ത ക്ഷേത്രങ്ങളുണ്ട്‌. (പക്ഷേ ബ്രാഹ്മണർക്കാവാം!) കാവടിയും തിറയും മറ്റു ദളിത്‌ പിന്നോക്ക വിഭാഗ അനുഷ്ട്ടാനകലകളും ക്ഷേത്ര മതില്ക്കകത്ത് കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്‌ . അതിനൊക്കെ താന്ത്രിക വക്കാലത്തുമുണ്ട് . ഗുരുവായൂരിൽ എകാദശിക്കാലത്ത് എഴുന്നെള്ളിപ്പിനു തിടമ്പേറ്റിയ ആനയുടെ ചങ്ങലയിൽ പാപ്പാൻ‌ തൊട്ടതിന് എഴുന്നെള്ളിപ്പു നിർത്തുകയും പുണ്യാഹം നടത്തി പുലർച്ചെ മുതൽ സന്ധ്യ വരെയുള്ള ചടങ്ങുകൾ ആവർത്തിക്കുകയും ചെയ്ത വിവരം ഈയിടെ പത്രങ്ങളിൽ ഉണ്ടായിരുന്നുവല്ലോ . പ്രധാന ദേവതയുടെ ഉത്സവത്തിലേക്ക് വരുന്ന ഉപ എഴുന്നെള്ളിപ്പിലെ ദേവതയ്ക്ക് ഇടയ്ക്ക് കുളത്തിലിറങ്ങി കുളിച്ചുകയറേണ്ട ഗതികേടുള്ള ക്ഷേത്രങ്ങളും , തൊട്ടശുദ്ധമാകാതിരിക്കൻ ദേവപ്രമാണിക്ക് ഇരുവശവുമുള്ള ഭഗവതിമാർക്കിടയിൽ തിടമ്പേറ്റാത്ത ആനകളെ നിർത്തുന്ന ഉത്സവങ്ങളുമുണ്ട് ഈ ‘പ്രബുദ്ധകേരള’ത്തിൽ!
    പലരും ഇതൊക്കെ പുതിയ കാര്യം എന്ന മട്ടിൽ പ്രതികരിക്കുന്നതു കാണുമ്പോൾ (അതോ നടിക്കുന്നതോ?) അത്ഭുതം തോന്നുന്നു!.

  2. I think we are going back to the black ages. Being a dalit is only in the mind considering immense opportunities to grow and evolve.

Leave a Reply