ഗീതാനന്ദന്‍ പറഞ്ഞതും വെള്ളാപ്പള്ളി പറഞ്ഞതും…

സന്തോഷ് ടി എന്‍ വെള്ളാപ്പള്ളി ജാഥയില്‍ ഉന്നയിച്ച ചില കാര്യങ്ങളോട് യോജിക്കുന്നു എന്ന് ഗീതാനന്ദന്‍ പറഞ്ഞതിനെ ‘വെള്ളാപ്പള്ളിയെ പിന്തുണച്ച് ഗീതാനന്ദന്‍’ എന്ന് മനോരമ. ഗീതാനന്ദന്‍ പറഞ്ഞത് സുപ്രധാനമായ ഒരു കാര്യം ‘കേരളത്തിലെ ഇടതു വലതു മുന്നണികള്‍ സമ്പന്ന മതജാതി സമുദായങ്ങളുടെ തടവറയിലാണ് ‘ എന്നതാണ് നൂറു കള്ളങ്ങള്‍ പറയുമ്പോള്‍ അതിന് വിശ്വാസ്യത കിട്ടുവാന്‍ ഒന്നോ രണ്ടോ സത്യങ്ങളും പറയുക എന്നത് എല്ലാ വെള്ളാപ്പള്ളികളുടെയും തന്ത്രമാണ്. എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞു എന്നതുകൊണ്ട് മാത്രം ഗീതാനന്ദന്‍ സമാനരീതിയിലുള്ള അഭിപ്രായം പറഞ്ഞുകൂടാ…പറഞ്ഞാല്‍ […]

GGG

സന്തോഷ് ടി എന്‍

വെള്ളാപ്പള്ളി ജാഥയില്‍ ഉന്നയിച്ച ചില കാര്യങ്ങളോട് യോജിക്കുന്നു എന്ന് ഗീതാനന്ദന്‍ പറഞ്ഞതിനെ ‘വെള്ളാപ്പള്ളിയെ പിന്തുണച്ച് ഗീതാനന്ദന്‍’ എന്ന് മനോരമ.
ഗീതാനന്ദന്‍ പറഞ്ഞത് സുപ്രധാനമായ ഒരു കാര്യം
‘കേരളത്തിലെ ഇടതു വലതു മുന്നണികള്‍ സമ്പന്ന മതജാതി സമുദായങ്ങളുടെ തടവറയിലാണ് ‘ എന്നതാണ്
നൂറു കള്ളങ്ങള്‍ പറയുമ്പോള്‍ അതിന് വിശ്വാസ്യത കിട്ടുവാന്‍ ഒന്നോ രണ്ടോ സത്യങ്ങളും പറയുക എന്നത് എല്ലാ വെള്ളാപ്പള്ളികളുടെയും തന്ത്രമാണ്.
എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞു എന്നതുകൊണ്ട് മാത്രം ഗീതാനന്ദന്‍ സമാനരീതിയിലുള്ള അഭിപ്രായം പറഞ്ഞുകൂടാ…പറഞ്ഞാല്‍
അന്നേരം ഗീതാനന്ദന്‍ സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് ആവും…
തങ്ങളുടെ കാര്യത്തില്‍ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരേ പോലെയാണ് എന്ന് ആദിവാസികള്‍ പറയുമ്പോള്‍ അത്ഭുതം കൂറുന്ന നിഷ്‌കളങ്കര്‍ ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ ‘ഇടത്’ നമ്മുടെ മാത്രം ഇടതാണെന്നാണ്.
ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ അതിജീവനത്തെ സംബന്ധിച്ച അതിപ്രധാനമായ ഒരു വിഷയം വന്നപ്പോള്‍ നമ്മുടെ ഇടതും നമ്മുടെ വലതുമെല്ലാം നിയമസഭയില്‍ ഒറ്റക്കെട്ടായിരുന്നു.സഖാവ് ഗൌരിയമ്മ ഒഴികെയുള്ള ബാക്കി മുഴുവന്‍ പേരും …കുറത്തിയും കാട്ടാളനും കിരാതവൃത്തവും ശാന്തയും എഴുതിയ കടമ്മനിട്ട എം എല്‍ എ അടക്കം !അതുകൊണ്ട് ആദിവാസികളെല്ലാവരും എല്ലാക്കാലത്തും തങ്ങളുടെ സോ കോള്‍ഡ് ഇടതുനിലപാടുകള്‍ക്കൊപ്പമേ നില്‍ക്കാവൂ എന്ന വാശി പിടിക്കരുത്
നമ്മുടെ കാല്‍പനികതയില്‍ പൊതിഞ്ഞ ആദിവാസി സ്‌നേഹം ഗ്രൗണ്ട് റിയാലിറ്റിയെ അഭിമുഖീകരിക്കേണ്ടി വരുന്ന നിര്‍ണ്ണായ നിമിഷത്തില്‍ അവസാനിക്കുന്ന ഒന്നു മാത്രമാണ് എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാകൂ
അടിസ്ഥാന പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാതെ ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ല …. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ സമ്പന്ന മതജാതി സമുദായങ്ങളുടെ തടവറയിലാണ് എന്ന് ഗീതാനന്ദന്‍ പറയുമ്പോള്‍ അതു ബോധ്യപ്പെടാന്‍ കേവലം കേരളത്തിലെ Aided സ്‌കൂളുകള്‍ മാത്രം നോക്കിയാല്‍ മതി …!
മാനെജ്‌മെന്റ് കോഴ വാങ്ങി നിയമനം നടത്തുകയും , സര്‍ക്കാര്‍ നികുതിപ്പണം കൊണ്ട് ശമ്പളവും പെന്‍ഷനും നല്‍കുന്ന കലാപരിപാടി നടക്കുന്നത് ‘ ഉദ്ബുദ്ധമായ പൊതുജനാഭിപ്രായവും ,മുന്നേറികൊണ്ടിരിക്കുന്ന ജനാതിപത്യവും ,സമ്പൂര്‍ണ സാക്ഷരതയും ,വൈബ്രേറ്റിഗ് മീഡിയയും ‘ ഒക്കെ യുള്ള ഈ കേരളത്തില്‍ ആണ് …
സംവരണം പോലുള്ള സംഭവങ്ങള്‍ ഒന്നും ഈ ഇടപെടില്‍ ബാധകമല്ല …
ഐക്യ കേരള രൂപീകരണത്തിന് ശേഷം , ഈ കോഴ ഇടപാടിലൂടെ നടന്നത് ആയിരക്കണക്കിനു കോടി രൂപയാണ് …യാതൊരു വിധ ഓഡിറ്റിംഗ് നും നാളിതു വരെ ഇത് വിധേയമായിട്ടില്ല …വാങ്ങുന്ന പണത്തിനു റെസീപ്റ്റ് ഇല്ല ,കണക്കുകള്‍ ഇല്ല …പക്ഷെ എല്ലാവര്‍ക്കും അറിയാം പണം വാങ്ങി ആണ് നിയമനം എന്ന് …പക്ഷെ ആരും തൊടില്ല …കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ,തികച്ചും പത്ത് വര്‍ഷം പോലും ,കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ആയ കോണ്‍ഗ്രസ്സോ ,കമ്യൂണിസ്റ്റ് പാര്‍ട്ടികളോ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിട്ടില്ല ..
ഇടതുപക്ഷം ആണെങ്കിലും വലതുപക്ഷം ആണെങ്കിലും,കേരളത്തിന്റെ പൊതു ഭരണ ദിശ നാളിതുവരെ നിര്‍ണയിച്ചു പോരുന്നത് സംഘടിത ജാതി മത സമുദായനേതാക്കള്‍ ആണ് എന്നതിനെ എത്രകാലം നമുക്ക് മൂടിവെക്കാന്‍ പറ്റും
വിപ്ലവം പറയുന്നതും അല്ലാത്തതുമായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനവും ,യുവജനപ്രസ്ഥാനങ്ങളും ഇത്തരം കൊടിയ കൊള്ളകളെ സ്പര്‍ശിക്കില്ല …കാരണം നേരത്തെ ഗീതാനന്ദന്‍ സൂചിപ്പിച്ചതുപോലെ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ സമ്പന്ന മതജാതി സമുദായങ്ങളുടെ തടവറയിലാണ്….!
ഈ കലാപരിപാടികളില്‍ ഒന്നും കേരളത്തിലെ ദളിതര്‍ ,ആദിവാസികള്‍ ഒന്നും രേഖപ്പെടുത്തിയില്ല ,ഈഴവര്‍ ഒഴികെ ഉള്ള മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളും ….!
വെള്ളാപ്പിള്ളി സ്വയം ഒരുഅശ്ലീലം ആണ് എങ്കിലും ,ഈ വിഷയവുമായി ബന്ധപ്പെട്ട് ഗീതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ ,വെള്ളാപ്പിള്ളി യെപിന്തുണയ്ക്കുന്നെ എന്ന് മനോരമ പറയുന്നത് … ഗീതാനന്ദന്‍ ഉയര്‍ത്തിയ ഇത്തരം പൊള്ളുന്ന അടിസ്ഥാന വിഷയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് … അതൊന്നു ചര്‍ച്ച ചെയ്യുന്നത് പോലും ഭയക്കുന്നത് കൊണ്ടാണ് …
സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്ന സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ PSC ക്ക് വിടണം എന്നത് കേവലം സാമാന്യമായ ഒരു യുക്തിയും നീതിയും മാത്രമാണ്
എങ്കിലും ഇത്തരം ഒരു കൊടിയ അനീതി ,കേരളം കണ്ട ഏറ്റവും വലിയ കോഴ ഇടപാട് ,കഴിഞ്ഞ എത്രയോ ദശാബ്ദങ്ങള്‍ ആയി അഭംഗുരം തുടരുന്നു , ആര്‍ക്കും തര്‍ക്കമില്ലാതെ , ചോദ്യങ്ങള്‍ ഇല്ലാതെ ….!
ഇത്തരം അലോസരമായ ചോദ്യങ്ങള്‍ ഒക്കെ ഉയര്‍ത്തുന്ന ഗീതാനന്ദനെ വിടരുത് ,
കല്ലെറിഞ്ഞു കൊല്ലണം
അല്ലേല്‍ സവര്‍ണ്ണ ഹിന്ദു ഫാസിസ്‌റ്റോ, മാവോയിസ്‌റ്റോ ആക്കാം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply