ഗാന്ധിയേക്കാള്‍ മഹാത്മാവ് അയ്യങ്കാളിയെന്ന് അരുന്ധതി

തന്റെ  നിലപാടുകള്‍ അതിശക്തമായി പറയുന്ന സ്വഭാവമാണ് എഴുത്തുകാരി റോയിയുടേത്. കേരള സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയില്‍ അയ്യന്‍കാളി പ്രഭാഷണം നടത്തുമ്പോള്‍ ഗാന്ധിജിയേയും അയ്യങ്കാളിയേയും താരതമ്യം ചെയ്ത് അരുന്ധതി പറഞ്ഞ കാര്യങ്ങള്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണം. കീഴാളരോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ഒരിക്കല്‍ കൂടി അവര്‍ വ്യക്തമാക്കുന്നു. നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു രാജ്യം നല്‍കിയതു അര്‍ഹിക്കാത്ത ആദരവാണെന്നും അരുന്ധതി പറഞ്ഞു. നിരവധി കള്ളങ്ങളുടെ പുറത്താണു […]

ayyതന്റെ  നിലപാടുകള്‍ അതിശക്തമായി പറയുന്ന സ്വഭാവമാണ് എഴുത്തുകാരി റോയിയുടേത്. കേരള സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയില്‍ അയ്യന്‍കാളി പ്രഭാഷണം നടത്തുമ്പോള്‍ ഗാന്ധിജിയേയും അയ്യങ്കാളിയേയും താരതമ്യം ചെയ്ത് അരുന്ധതി പറഞ്ഞ കാര്യങ്ങള്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണം. കീഴാളരോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ഒരിക്കല്‍ കൂടി അവര്‍ വ്യക്തമാക്കുന്നു.
നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു രാജ്യം നല്‍കിയതു അര്‍ഹിക്കാത്ത ആദരവാണെന്നും അരുന്ധതി പറഞ്ഞു. നിരവധി കള്ളങ്ങളുടെ പുറത്താണു നമ്മുടെ രാജ്യം പടുത്തുയര്‍പ്പെട്ടത്. ഗാന്ധിജിയേക്കാള്‍ മഹാത്മാവാണു അയ്യന്‍കാളി. സര്‍വകലാശാലകള്‍ക്കു ഗാന്ധിജിയുടെ പേരിടുന്നതിനേക്കാള്‍ ഉചിതം അയ്യന്‍കാളിയുടെ പേരിടുന്നതാണ്.  ‘ജാതി വ്യവസ്ഥക്കെതിരേ പോരാടിയ അയ്യന്‍കാളിയുടെ മഹത്വം കേരളത്തിനു പുറത്തേക്ക് എത്താതിരുന്നതിന്റെ രാഷ്ട്രീയം ദുരൂഹമാണ്. 1904 ല്‍ തന്നെ ദളിതന്റെയും ആദിവാസിയുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അയ്യന്‍കാളി. ഈ കാലത്തൊന്നും മഹാത്മാ ഗാന്ധി സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നില്ല. എന്നിട്ടും മഹാത്മ പദവിക്ക് അയ്യന്‍കാളി അര്‍ഹനായില്ല.
ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും തിരിച്ചെത്തിയപ്പോഴും നിശ്ചിതജോലി ചെയ്യുന്ന താഴ്ന്ന ജാതിക്കാരന്‍ അവരുടെ കര്‍ത്തവ്യം നന്നായി നിറവേറ്റണമെന്നാണു ഗാന്ധി പറഞ്ഞത്. അല്ലാതെ, അയ്യന്‍കാളിയെപ്പോലെ താഴേക്കിടയിലുള്ളവരെ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്കു കൊണ്ടുവരണമെന്നു ഗാന്ധിജി പറഞ്ഞില്ല. കേരളത്തില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ സര്‍വകലാശാലയുണ്ട്. എന്തുകൊണ്ട് അയ്യന്‍കാളിയുടെ പേരില്‍ ഒരു സര്‍വകലാശാല ഉണ്ടാകുന്നില്ല. വിവേചനം ഇന്നും നിലനില്‍ക്കുന്നതായി വേണം മനസിലാക്കാന്‍ – അരുന്ധതി പറഞ്ഞു.
എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാഞ്ച ഇളയ്യയും അരുന്ധതിയെ പിന്തുണച്ചു.  അയ്യന്‍കാളിയെ കേരളത്തില്‍ മാത്രമായി ഒതുക്കിയത് മതചിന്തകള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ പശുവിനെ ആരാധിക്കുന്നു. എന്നാല്‍, പശുവിന്റെ അതേ ഗുണങ്ങളുള്ള എരുമയെ അവഗണിക്കുന്നു. എരുമയുടെ കറുപ്പുനിറമാണ് അവഗണനയ്ക്കു കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഗാന്ധിയേക്കാള്‍ മഹാത്മാവ് അയ്യങ്കാളിയെന്ന് അരുന്ധതി

 1. Avatar for Critic Editor

  k.s.radhakrishnan

  ഗാന്ധിയേയോ , ലെനിനെയോ , ആരെയും നാം വ്യക്തിനിഷടമായി പരിഗനികുന്നത്തെ ഇല്ല . അവര്‍ നമ്മുടെ ബിംബങ്ങള്‍ ആയി ഇടയിലേക് വരുന്നത് ചരിത്ര പുരുഷന്മാര്‍ ആയാണ് . ചരിത്രപരമായി എന്ത് പങ്കു ആനു ഇന്ത്യക്ക് , അല്ലെങ്കില്‍ ലെനിന്‍ റഷ്യക് നല്‍കിയത് എന്ന കണിസപരിശോധന ആനു നടത്തുന്നത് .
  അതാണ്‌ ഗാന്ധിയെ കുറിച്ചുള്ള ചര്‍ച്ച അരുന്ധതി തുറന്നത് . അത് ആര് പറിഞ്ഞു എന്നതല്ല നാം ഗൌനികുന്നത് . എന്ത് പറിഞ്ഞു എന്നതു ആനു .

  എന്തായിരുന്നു കൊണ്ഗ്രെസ്സിന്റെയും , കംമുനിസ്ടിന്റെയും 1857-1947 വരെ ഇന്ത്യയിലെ പങ്ക് എന്നതാണ് . ബ്രിട്ടീഷ്‌ കമ്പനിയില്‍ നിന്നും ഇന്ത്യ ബ്രിട്ടീഷ്‌ രാജ്ഞിയുടെ നിയന്ത്രണത്തില്‍ വന്നതോടെ ഇന്ത്യക്ക് ഭാഗിക രാജ്യ ഭരണം അവര്‍ നല്‍കി .

  പിന്നീടു പൂര്‍ണ സ്വോരാജ് എന്നാ demand കൊണ്ഗ്രെസ്സ് വെക്കുക ആനുണ്ടായത് . എന്നാല്‍ ഈ അധികാര മാറ്റം സ്വതന്ത്ര സമരത്തിന്റെ ശരിയായ നിര്‍വചനത്തില്‍ വരുനില്ല . വളരെ എറെ നീണ്ട ചരിത്ര പരമായ പീഡനതിനു ഇരയായ ജനസംഖ്യിലെ 75 % ജനങളുടെ ജനാധിപത്യ ആവകാസങ്ങള്‍ സ്ഥാപികുന്നതായിരുനില്ല ഇവിടെ നടന്ന അധികാര മാറ്റം . തെറ്റി ധരിക്കപെട്ട ഒരു falsification ആനു നടന്നത് .ചരിത്രവും അങ്ങിനെ ആനു എഴുതപെട്ടതും.

  അതുകൊണ്ട് മഹാതമാക്കള്‍ എന്ന് പറയാന്‍ യോഗ്യെര്‍ അയ്യങ്കാളി , EVR , ഫൂലെ , പള്‍പ്പു പോലെ ഉള്ളവര്‍ ആയിരുന്നു . എന്നാല്‍ അവരെ ഒന്നും ഇന്ത്യന്‍ സ്വതന്ത്ര ചരിത്രത്തിന്റെ താളുകളില്‍ കാണുനില്ല . അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യം സമരത്തെ reinvent ചെയുക എന്നതാണ് ഈ ചര്‍ച്ച നിര്‍വഹിക്കുന്ന പങ്കു .

  അതില്‍ അരുന്ധതി എന്ന ക്രിസ്ത്യന്‍ വ്യക്തിക് ഒരു പങ്കും ഇല്ല . അതുപോലെ അരുന്ധതിയിലെ മാവോ വാദത്തിനും ഒരു പ്രസക്തിയും ഇല്ല . നമ്മുടെ സഹ ജീവികലോടുള്ള ബാധ്യത ആനു ഈ ചര്‍ച്ച .

Leave a Reply