ഗാന്ധിയെ കൊന്നവര്‍ തന്നെ ഗൗരിയുടെ ഘാതകര്‍! ഒക്ടോബര്‍ 5ന് രാജ്യമെങ്ങും മതേതര പ്രതിഷേധ ജ്വാല

രാജ്യം വളരെ വലിയ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാ വിമതത്വങ്ങളേയും വ്യത്യസ്തതകളെയും വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഏകശിലാവസ്ഥയിലേക്കും അതുവഴി ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കുന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. വര്ഗ്ഗീത പ്രത്യയശാസ്ത്രമാണ് ഈ ഫാസിസത്തിന്റെ അടിത്തറയെന്നത് ലോകചരിത്രത്തില്‍ തന്നെ ഇതിനെ വ്യത്യസ്ഥവും കൂടുതല്‍ ഭീതിദവുമാക്കുന്നു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ കലാകാരന്മാര്‍ക്കോ ചിന്തകര്‍ക്കോ യുക്തിവാദികള്‍ക്കോ വേറിട്ട രീതിയില്‍ ചിന്തിക്കുന്നവര്‍ക്കോ ജീവിക്കുന്നവര്‍ക്കോ വ്യത്യസ്ഥങ്ങളായ ലിംഗ-ലൈംഗിക പദവികളില്‍ ജീവിക്കുന്നവര്‍ക്കോ സാമൂഹ്യനീതിക്കായി ശബ്ദിക്കുന്നവര്‌ക്കോോ സ്ഥാനമില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാകുകയും ദശകങ്ങളോളം മേല്‌കൈ കിട്ടാതിരിക്കുകയും […]

ggg

രാജ്യം വളരെ വലിയ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാ വിമതത്വങ്ങളേയും വ്യത്യസ്തതകളെയും വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഏകശിലാവസ്ഥയിലേക്കും അതുവഴി ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കുന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. വര്ഗ്ഗീത പ്രത്യയശാസ്ത്രമാണ് ഈ ഫാസിസത്തിന്റെ അടിത്തറയെന്നത് ലോകചരിത്രത്തില്‍ തന്നെ ഇതിനെ വ്യത്യസ്ഥവും കൂടുതല്‍ ഭീതിദവുമാക്കുന്നു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ കലാകാരന്മാര്‍ക്കോ ചിന്തകര്‍ക്കോ യുക്തിവാദികള്‍ക്കോ വേറിട്ട രീതിയില്‍ ചിന്തിക്കുന്നവര്‍ക്കോ ജീവിക്കുന്നവര്‍ക്കോ വ്യത്യസ്ഥങ്ങളായ ലിംഗ-ലൈംഗിക പദവികളില്‍ ജീവിക്കുന്നവര്‍ക്കോ സാമൂഹ്യനീതിക്കായി ശബ്ദിക്കുന്നവര്‌ക്കോോ സ്ഥാനമില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാകുകയും ദശകങ്ങളോളം മേല്‌കൈ കിട്ടാതിരിക്കുകയും ചെയ്ത വലതുപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത് തിരിച്ചുവരുകയും പിന്നീട് വര്‍്ഗ്ഗീയവികാരങ്ങള്‍ അഴിച്ചുവിട്ട് പടിപടിയായി തന്നെ അധികാരത്തിലെത്തുകയും ചെയ്തു.
വര്‍്ഗ്ഗീയകലാപങ്ങള്‍ തന്നെയാണ് ഫാസിസ്റ്റുകള്‍ മിക്കപ്പോഴും തങ്ങളുടെ ലക്ഷ്യം നേടാനുപയോഗിക്കുന്നത്. ബാബറി മസ്ജിദും മുംബൈ കലാപവുമൊക്കെ അതിന്റെ ആദ്യപടികളായിരുന്നു. ഗുജറാത്ത് വംശഹത്യയോടെ അത് അതിന്റെ ഏറ്റവും ഭയാനകമായ രൂപം പ്രകടമാക്കി. തുടര്‍ന്ന് കാണ്ടമാലില്‍ കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‌ക്കെയതിരായ കലാപം നടന്നു. ചെറുതും വലുതുമായി ഇത്തരം സംഭവങ്ങള്‍ നിരന്തരമായി ആവര്ത്തി ക്കുന്നു. അവയില്‍ അടുത്തുണ്ടായതാണ് മുസാഫര്‍ നഗര്‍ കലാപം. ലോകസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് പൊതുവിലയിരുത്തല്‍. അതവര്ക്ക് ഗുണം ചെയ്യുകയും ചെയ്തു. ഫാസിസറ്റുകള്‍ അടുത്തകാലത്തായി തങ്ങളുടെ അക്രമങ്ങള്‍ക്ക് പ്രതീകമായി ഉപയോഗിക്കുന്നത് ഗോമാതാവെന്നു വിളിക്കുന്ന പശുവിനെയാണ്. 2015 സപ്തംബര്‍ 28 ന് ഉത്തര്പ്രുദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്‌കനായ മുഹമ്മദ് അക്ലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ ദാദ്രി സംഭവത്തിനുശേഷം ബീഫ് കൊലകള്‍ രാജ്യത്തിന്റെ പല ഭാഗത്തും ആവര്ത്തി ച്ചു. ഗുജറാത്തില്‍ ഉനയില്‍ നാലു ദളിത് യുവാക്കളെ ഗോസംരക്ഷകര്‍ എന്നവകാശപ്പെട്ടവര്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം ഏറെ പ്രതിഷേധങ്ങള്ക്ക് കാരണമായി. പണി മുടക്കിയും സ്ഥാപനങ്ങള്‍ അടച്ചിട്ടും പശുക്കളുടെ ശവങ്ങള്‍ ഗവണ്മെകന്റ് ഓഫീസുകളുടെ മുമ്പില്‍ ഉപേക്ഷിച്ചും വന്‍ പ്രകടനങ്ങള്‍ നടത്തിയും ദളിതര്‍ തെരുവിലിറങ്ങി.
രാജ്യത്തെ ദളിത്- ആദിവാസി വിഭാഗങ്ങളും രൂക്ഷമായ രീതിയില്‍ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രോഹിത് വെമുലയുടെ ആത്മഹത്യയോടെയാണ് ഈ വിഷയം മുഖ്യധാരയില്‍ ശക്തമായി ഉയര്‍ന്നു വന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്ക്കു ന്ന ജാതിവിവേചനം തന്നെയായിരുന്നു രോഹിതിന്റെ ആത്മഹത്യക്ക് കാരണമായത്. എ.ബി.വി.പി പ്രവര്ത്തനകരുടെ കൂട്ട മര്‍ദ്ദനത്തിന് പിറകെ കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല. വിദ്യാര്‍ത്ഥികള്‍ സാമൂഹ്യമാറ്റത്തിന്റെ പ്രേരകശക്തിയാണെന്ന ചരിത്രം തിരിച്ചറിയുന്നതിനാലാവാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ് ഫാസിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാരംഭിച്ച പ്രതിരോധം സമൂഹത്തില എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയാണ്. ജിഗ്നേഷ് മേവാനി എന്ന യുവനേതൃത്വം ഉയര്ന്നുല വന്നത് ഈ സംഭവത്തോടെയാണ്. തുടര്ന്ന് ഉത്തരേന്ത്യയില്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത് പ്രക്ഷോഭങ്ങളും ഈ ദുരന്തങ്ങളിലും പ്രതീക്ഷ നല്കുന്നു. അതിനിടയിലാണ് ഗൗരിവധവും നടക്കുന്നത്.
ലോകത്തെ എല്ലാ ഫാസിസ്റ്റുകളും എന്നും എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും എതിരായിരുന്നു. ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. അവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഡോ. എം.എം. കല്ബുര്‍ഗി, നരേന്ദ്ര ദഭോല്‍ക്കര്‍, ഗോവിന്ദ് പന്‍്‌സാരെ എന്നിങ്ങനെ പട്ടിക നീളുന്നു. തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്‍, എം എഫ് ഹുസ്സൈന്‍, കെ എസ് ഭഗവാന്‍ തുടങ്ങിയവര്‍ നേരിട്ട തിക്താനുഭവങ്ങളും മറക്കാറായിട്ടില്ല. ഇപ്പോഴിതാ എഴുത്തുകാരിയും പത്രപ്രവര്‍്ത്തകയുമായ ഗൗരി ലങ്കേഷ്. ഹിന്ദുത്വ വര്ഗ്ഗീയ ശക്തികള്‍ക്കെതിരെ കര്‍ണ്ണടകയില്‍ അതിശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വളരെ വലിയ പങ്കു വഹിച്ച പത്ര മാധ്യമ പ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. ഗാന്ധിയെ കൊന്നവര്‍ തന്നെയാണ് ഗൗരിയുടേയും ഘാതകര്‍.
തീര്‍ച്ചയായും കേരളത്തിലും ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറത്തുവരുന്ന വാര്ത്തകള്‍ നല്കുന്ന സൂചന മറ്റൊന്നല്ല. എന്നാല്‍ ഗൗരിവധത്തിനെതിരെ രാജ്യത്ത് നടന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്കുവന്നതാണ്. ഫാസിസ്റ്റ് സംവിധാനങ്ങള്‍ ലക്ഷ്യമിടുന്ന ജനകീയ ശക്തികളുടേയും ജനാധിപത്യ – മതേതര ശക്തികളുടേയും വിശാലമായ ഐക്യനിര ഉയര്‍ത്തി കൊണ്ടുവന്നു ഈ പോരാട്ടങ്ങള്‍ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടുപോകാനാണ് ജനാധിപത്യവാദികള്‍ ശ്രമിക്കേണ്ടത്. തീര്‍ച്ചയായും ജനാധിപത്യപരവും അഹിംസാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ ഭരണഘടന തന്നെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടിയാണ് ഇത്തരമൊരു കൂട്ടായ്മക്കു മുന്നിലുള്ളത്. അതോടൊപ്പം ജനാധിപത്യത്തെ തന്നെ കൂടുതല്‍ ഗുണപരവും കരുത്തുറ്റതുമാക്കുക എന്ന ചരിത്രപരമായ കടമ കൂടി ഏറ്റെടുക്കാനും നാം ബാധ്യസ്ഥരാണ്.
ഇക്കഴിഞ്ഞ ആഴ്ച ബാംഗ്ലൂര്‍ നഗരത്തില്‍ വിവിധ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകള്‍ ഒത്തുചേര്ന്ന് നടത്തിയ ബഹുജന റാലിയിലും പ്രതിഷേധ പരിപാടിയിലും പൊതുസമ്മേളനത്തിലും പതിനയ്യായിരത്തിലധികം ആളുകളാണ് അണിചേര്ന്ന ത്. പ്രസ്തുത പരിപാടിക്ക് ശേഷം അതേ വേദിയില്‍ തന്നെ നടന്ന ദേശീയ കൂടിയാലോചനയില്‍ രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‌ക്കെ തിരെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികള്‍ എത്രയും പെട്ടെന്ന് തന്നെ ആസൂത്രണം ചെയ്യണമെന്നും ഇതിനായി ഓരോ സംസ്ഥാനങ്ങളിലെയും കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളുമായി കണ്ണി ചേരണമെന്നും തീരുമാനിച്ചിരുന്നു. ഈ ആലോചനയുടെ പശ്ചാത്തലത്തില്‍ ഈ വരുന്ന ഒക്ടോബര്‍ 5നു ഡല്ഹിയയില്‍ ഒരു വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും മറ്റു സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗൌരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രതിഷേധങ്ങള്‍ നാം സംഘടിപ്പിചിരുന്നുവെങ്കിലും ദേശീയതലത്തില്‍ ഇത്തരത്തിലൊരു ആലോചനയുണ്ടാകുമ്പോള്‍ അതിനോട് ചേര്ന്ന് നില്ക്കു ക എന്നത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തൃശ്ശൂരിലെ സാമൂഹ്യപ്രവര്ത്ത കരുടെ ഒരു യോഗം ചേരുകയും ഒക്ടോബര്‍ 5നു ദേശീയ തലത്തില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ പരിപാടിയുടെ ഭാഗമായി തൃശ്ശൂരില്‍ ”മതേതര പ്രതിഷേധ ജ്വാല” എന്നാ പേരില്‍ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. കൂടുതല്‍ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി 25 സെപ്റ്റംബര്‍ 2017, വൈകീട്ട് 5 മണിക്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘാടക സമിതി വിപുലപ്പെടുത്താനും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply