ഗാന്ധിയെ ഓര്‍ക്കാന്‍ ഗോഡ്‌സെ പ്രതിമ

ക്ഷേത്രങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദുമഹാസഭയുടെ നീക്കങ്ങളോടെ എല്ലാവരും ഗാന്ധിയെ ഓര്‍ക്കാന്‍ തയ്യാറായല്ലോ. അത്രയും നന്ന്‌. കാരണം ഗോഡ്‌സെ ഒരു തവണയേ ഗാന്ധിയെ വധിച്ചിട്ടുള്ളു എങ്കില്‍ ഓരോ നിമിഷവും ഗാന്ധിയെ വധിക്കുന്നവരാണ്‌ ഇപ്പോള്‍ ഗാന്ധിഭക്തരായി രംഗത്തുവരുന്നത്‌. നാഥുറാം ഗോഡ്‌സെയുടെ പ്രതിമ രാജ്യത്താകെയുള്ള ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാനാണ്‌ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭയുടെ നീക്കം. ഉത്തര്‍ പ്രദേശിലെ ഏതാനും പൊതു കേന്ദ്രങ്ങളില്‍ നാഥുറാം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പോലീസ്‌ തടഞ്ഞതോടെയാണ്‌ ക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നത്‌. നിരവധി ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ […]

ggക്ഷേത്രങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദുമഹാസഭയുടെ നീക്കങ്ങളോടെ എല്ലാവരും ഗാന്ധിയെ ഓര്‍ക്കാന്‍ തയ്യാറായല്ലോ. അത്രയും നന്ന്‌. കാരണം ഗോഡ്‌സെ ഒരു തവണയേ ഗാന്ധിയെ വധിച്ചിട്ടുള്ളു എങ്കില്‍ ഓരോ നിമിഷവും ഗാന്ധിയെ വധിക്കുന്നവരാണ്‌ ഇപ്പോള്‍ ഗാന്ധിഭക്തരായി രംഗത്തുവരുന്നത്‌.
നാഥുറാം ഗോഡ്‌സെയുടെ പ്രതിമ രാജ്യത്താകെയുള്ള ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാനാണ്‌ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭയുടെ നീക്കം. ഉത്തര്‍ പ്രദേശിലെ ഏതാനും പൊതു കേന്ദ്രങ്ങളില്‍ നാഥുറാം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പോലീസ്‌ തടഞ്ഞതോടെയാണ്‌ ക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നത്‌. നിരവധി ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ നിര്‍ണായക സ്വാധീനമുള്ള ഹിന്ദു മഹാസഭ ഇതിനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞത്രെ. ക്ഷേത്ര ഭരണത്തിന്റെ നേതൃത്വത്തിലുള്ളവരുമായും ട്രസ്റ്റ്‌ അധികാരികളുമായും സന്ന്യാസികളുമായും ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടന്നു കഴിഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന്‌ തന്നെ ഇതുണ്ടായേക്കാമെന്നാണ്‌ റിപ്പോര്‍ട്ട്‌. യു പിയിലെ സീതാപൂര്‍ ജില്ലയിലും മീറത്തിലും ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍, ഈ രണ്ടിടങ്ങളും പോലീസ്‌ വലയത്തിലായതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
അടുത്തിടെ അലഹബാദില്‍ അവസാനിച്ച കുംബമേളയ്‌ക്കിടെ നിരവധി സന്യാസി സംഘങ്ങളെ തങ്ങള്‍ കണ്ടതായി ഹിന്ദുമഹാസഭയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. അവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. അവര്‍ തങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്‌ ഹിന്ദുമഹാസഭ നേതാക്കള്‍ പറയുന്നു. ജയ്‌പൂരിലുള്ള ആര്‍ട്ടിസ്റ്റിനു 500 പ്രതിമകളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌.
എന്തായാലും ഗോഡ്‌സെയുടെ പ്രതിമ കാണുന്നവരുടെ അന്വഷണങ്ങള്‍ക്ക്‌ ഗാന്ധിയെ കുറിച്ച്‌ പറയാതിരിക്കാനാവില്ലല്ലോ. സ്വാഭാവികമായും എന്തിന്‌ ഗാന്ധിവധമെന്ന ചോദ്യവുമുയരും. സനാതനഹിന്ദുവായ ഗാന്ധിയെ ഹിന്ദുത്വരാഷ്ട്രീയവാദിയായ ഒരാള്‍ വധിച്ചതെന്തിന്‌? ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഇന്ത്യയെന്ന വൈവിധ്യമാര്‍ന്ന രാജ്യത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളും പറയേണ്ടിവരും. അതില്‍ ഗാന്ധിയും മൂടിവെക്കാന്‍ ശ്രമിച്ച പലതുമുണ്ടാകും. പ്രതിമകള്‍ ഉയരട്ടെ. അതുകൊണ്ടു തകരുന്നതാണ്‌ ഗാന്ധിയുടെ മഹത്വമെങ്കില്‍ അതു തകരുകയല്ലാതെ മറ്റെന്തുചെയ്യാന്‍? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply