ഗാന്ധിജിയും ക്രിസ്‌മസും

ഡേവിസ്‌ വളര്‍ക്കാവ്‌ ഒരിക്കല്‍ ഗാന്ധിജി ഇങ്ങനെ പറയുകയുണ്ടായി: ക്രിസ്‌ത്യാനിയെന്നു കേള്‍ക്കുമ്പോള്‍ എന്റെ മനോമുകുരത്തില്‍ തെളിഞ്ഞിരുന്നത്‌ ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ ഗോമാംസവുമായി നില്‍ക്കുന്ന ഒരുവനെയായിരുന്നു.? ഗാന്ധിജിപറഞ്ഞപോലുള്ള? ചിത്രത്തിന്‌ ഇന്നും മാറ്റം വന്നിട്ടില്ല. മാത്രമല്ല? കൂടുതല്‍ മോശമായിവരുന്നുണ്ടെന്നും നമുക്ക്‌ കാണാവുന്നതാണ്‌. കാരുണ്യവാനായ യേശുവിന്റെ? ജന്മദിനം പക്ഷി, മൃഗങ്ങളുടെ വേദനാനിര്‍ഭരമായ മരണദിനമായി ?ഭവിച്ചുകൊണ്ടിരിക്കുന്നത്‌ സങ്കടകരമാണ്‌. രക്ഷകന്റെ ജന്മദിന ആഘോഷത്തിന്‌ ലക്ഷക്കണക്കായ മിണ്ടാപ്രാണികളെ കൊന്നുതിന്നുന്നത്‌ ക്രൂരതയും സഹജീവികളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലുമാണ്‌. 1931ല്‍ യങ്ങ്‌ ഇന്ത്യയില്‍ ഗാന്ധിജി ഇങ്ങനെ എഴുതി: ശരിയായ […]

x masഡേവിസ്‌ വളര്‍ക്കാവ്‌

ഒരിക്കല്‍ ഗാന്ധിജി ഇങ്ങനെ പറയുകയുണ്ടായി: ക്രിസ്‌ത്യാനിയെന്നു കേള്‍ക്കുമ്പോള്‍ എന്റെ മനോമുകുരത്തില്‍ തെളിഞ്ഞിരുന്നത്‌ ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ ഗോമാംസവുമായി നില്‍ക്കുന്ന ഒരുവനെയായിരുന്നു.? ഗാന്ധിജിപറഞ്ഞപോലുള്ള? ചിത്രത്തിന്‌ ഇന്നും മാറ്റം വന്നിട്ടില്ല. മാത്രമല്ല? കൂടുതല്‍ മോശമായിവരുന്നുണ്ടെന്നും നമുക്ക്‌ കാണാവുന്നതാണ്‌.
കാരുണ്യവാനായ യേശുവിന്റെ? ജന്മദിനം പക്ഷി, മൃഗങ്ങളുടെ വേദനാനിര്‍ഭരമായ മരണദിനമായി ?ഭവിച്ചുകൊണ്ടിരിക്കുന്നത്‌ സങ്കടകരമാണ്‌. രക്ഷകന്റെ ജന്മദിന ആഘോഷത്തിന്‌ ലക്ഷക്കണക്കായ മിണ്ടാപ്രാണികളെ കൊന്നുതിന്നുന്നത്‌ ക്രൂരതയും സഹജീവികളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലുമാണ്‌. 1931ല്‍ യങ്ങ്‌ ഇന്ത്യയില്‍ ഗാന്ധിജി ഇങ്ങനെ എഴുതി: ശരിയായ അര്‍ത്ഥം ഗ്രഹിക്കാതെ ഒരാള്‍? സന്തോഷകരമായ ക്രിസ്‌മസ്‌ ആശംസിക്കുന്നത്‌ പൊള്ളയായ ഒരു ഉപചാരത്തില്‍ കവിഞ്ഞൊന്നുമല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ശാന്തി ആഗ്രഹിക്കാത്ത ആള്‍ക്ക്‌ സ്വയം ശാന്തി ആഗ്രഹിക്കാനും ആവില്ല. നാരായണഗുരു സംബോധന ചെയ്‌തപോലെ ?പരമേശപവിത്രപുത്രന്റെ? ജയന്തിലോകം ആഘോഷിക്കുമ്പോള്‍ ഭാരതസ്ഥിലെ ക്രൈസ്‌തവര്‍ അതിന്റെ?സാംസ്‌കാരിക തനിമയില്‍ നിന്നുകൊണ്ടുവേണം അതാഘോഷിക്കാന്‍. ഭാരതവത്‌ക്കരണം ഇത്തരത്തിലാകണം. ശ്രീകൃഷ്‌ണജയന്തി, ബുദ്ധപൂര്‍ണ്ണിമ, ശ്രീനാരയണ ജയന്തി ഇവയുടെ ആഘോഷങ്ങള്‍ നമ്മുടെ പരിചയത്തിലുണ്ടല്ലോ. ആഘോഷിച്ച്‌ അധഃപതിക്കാതെ ആദര്‍ശങ്ങളില്‍ നിന്നകലാതിരിക്കാനാണ്‌ ക്രൈസ്‌തവര്‍ ശ്രദ്ധിക്കേണ്ടത്‌ എന്ന്‌ പറയേണ്ടിവരും.
1923ല്‍ യങ്ങ്‌്‌ ഇന്ത്യയില്‍ ?ഭാരതീയരായ ക്രിസ്‌ത്യാനികളെ ഉദ്ദേശിച്ച്‌ ഗാന്ധിജി കുറിച്ചു: ?നിന്റെ? അയല്‍ക്കാരന്‌ അപ്രിയമായിരിക്കു? മാംസാഹാരം കൊണ്ട?്‌ നിന്റെ? അതിഥിയെ സല്‍ക്കരിക്കാതിരിക്കുക?എന്ന്‌ പുതിയ നിയമത്തില്‍ പറയുന്നു. ഇവിടെ മാംസത്തെക്കുറിച്ചാണ്‌ പറയുന്നതെങ്കിലും ഭോഗവസ്‌തുത്ഥക്കളായ മദ്യം, വസ്‌ത്രം എല്ലാം ഇതില്‍ ചേരുന്നതാണ്‌.
ആദിമ ക്രൈസ്‌തവസഭകളുടെ ലാളിത്യവും, പ്രാദേശിക സംസ്‌ക്കാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രവണതയും തകര്‍ക്കപ്പെടുകയും തല്‍സ്ഥാനത്ത്‌ നവലോക ക്രമത്തിനു സഹായകമായവിധം ആഘോഷങ്ങള്‍ മാറുകയുമാണിന്ന്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. പുതിയ മതമായ കമ്പോളം വെച്ചുനീട്ടുന്ന ആഘോഷങ്ങള്‍ കൈനീട്ടി വാങ്ങി ക്ഷണികമായ ആസ്വാദനത്തിന്‌ പായുമ്പോള്‍? ആഘോഷങ്ങളുടെ ആത്മാവ്‌ നാം കാണാതെ പോകുന്നു എന്നറിയുക യാന്ത്രികമായ അനുഷ്‌ഠാനങ്ങളായി ആഘോഷങ്ങള്‍?അധഃപതിക്കുന്നു.
അമേരിക്കന്‍ അസ്സോസിയേറ്റ്‌സ്‌ പ്രസ്സിലെ മിസ്റ്റര്‍ മില്‍സിന്റെ നിര്‍ബന്ധപൂര്‍വ്വമായ അഭ്യര്‍ത്ഥന പ്രകാരം ക്രിസ്‌മസ്സിനു നല്‍കിയ ഗാന്ധിജിയുടെ ആശംസാ സന്ദേശം ഇപ്രകാരമായിരുന്നു: ക്രിസ്‌മസ്സ ്‌ കാലത്തെ ആഘോഷങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍? എനിക്കിതേവരെ സാധിച്ചിട്ടില്ല. ഇതെല്ലാം യേശുവിന്റെ?ജീവിതത്തിനും ഉപദേശങ്ങള്‍ക്കും ചേരാത്തതായി മാത്രമേ എനിക്ക്‌ തോന്നിയിട്ടുള്ളൂ.??
സാമൂഹ്യമായ ഉല്‍ക്കണ്‌ഠകള്‍ പരിഗണിക്കാതെ വര്‍ഷംതോറുമുള്ള? ഒരു ചടങ്ങായി ക്രിസ്‌മസ്സ ്‌ ആഘോഷം. ഉണ്ണിയേശുവിന്റെ? കാലത്തെപ്പോലെ ഇന്നും ശിശുക്കളുടെ അവസ്ഥ?3366;ുരിതപൂര്‍ണ്ണമാണ്‌.
ഹരിജനില്‍ ഗാന്ധിജി എഴുതുന്നു: ?അത്ഭുത ജനനം അനശ്വരമായിരുന്നതുപോലെ സംഘര്‍ഷാത്മകമായ ജീവിതത്തില്‍ കുരിശും അനശ്വരംതന്നെ. അതുകൊണ്ടുതന്നെ?കുരിശുമരണത്തെക്കുറിച്ചു ചിന്തിക്കാതെ പിറവിയെക്കുറിച്ച്‌ ആലോചിക്കുവാന്‍?നാം ധൈര്യപ്പെടുകയില്ല. ക്രിസ്‌തുവില്‍ ജീവിക്കുക എന്നതിനര്‍ത്ഥം ജീവത്യാഗം
ചെയ്യുക എന്നാണ്‌. അല്ലാത്തപക്ഷം ജീവിതമെന്നാല്‍ നീ?മരണം തന്നെയാകും.?മറിയത്തിന്റെയും ഔസേപ്പിതാവിന്റെയും ഉണ്ണിയുമായുള്ള അലച്ചിലുകള്‍ പാര്‍പ്പിടമില്ലാതെ അലയുന്നവരുടേയും, വന്‍പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ട്‌ അഭയാര്‍ത്ഥികളായി കഴിയുന്നവരുടെയും, യുദ്ധംമൂലം പാലായനം ചെയ്യേണ്ടിവരുന്നവരുടേയും പ്രശ്‌നവുമായുള്ള സമാനതകളെ കാണാതിരുന്നുകൂടാ. മാര്‍പ്പാപ്പപോലും അരുത്‌ എന്നുപറഞ്ഞിട്ടും യുദ്ധത്തിന്‌ പുറപ്പെടുന്ന? ക്രിസ്‌ത്യന്‍?ഭരണാധികാരികളെ നിങ്ങളിത്‌ കേട്ടാലും. ഗാന്ധിജി എഴുതി: യഥാര്‍ത്ഥ ധാര്‍മ്മിക പുനരാലോചനയ്‌ക്ക്‌ ക്രിസ്‌മസ്സ ്‌ കാലം ഉപയോഗിക്കുന്നതിന്‌ അമേരിക്ക നേതൃത്വം നല്‍കുകയും, ഏതു മനുഷ്യരാശിയുടെ ശുശ്രൂഷക്കുവേണ്ടിയാണോ ക്രിസ്‌തുജീവിക്കുകയും കുരിശിലേറുകയും ചെയ്‌തത്‌, മാനവരാശിയുടെ ആ ശുശ്രൂഷയ്‌ക്ക്‌ ഊന്നല്‍ നല്‍കുകയും ചെയ്‌തെങ്കിലെന്നും ഞാന്‍ ആഗ്രഹിക്കുന്നു??(1931 യങ്ങ്‌ ഇന്ത്യ)
ഭൂമിയില്‍ സമസ്‌ത ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ശാന്തിയോടെ ജീവിക്കാന്‍?അവസരം ഒരുക്കാനായി നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ശാന്തി നിറഞ്ഞ പുതിയ ആകാശത്തിനും പുതിയ ?ഭൂമിക്തും വേണ്ടിയുള്ള നിര്‍മ്മിതിയില്‍ പങ്കെടുക്കാനും നാം തയ്യാറാവണം. അങ്ങിനെയാണ്‌ ഉന്നതങ്ങളില്‍ മഹത്വവും ഭൂമിയില്‍ സമാധാനവും നിറയുക. ഗാന്ധിജി വീണ്ടും എഴുതി: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ?ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം എന്നാണ്‌ നാം പ്രാര്‍ത്ഥിക്കുന്നതെങ്കിലും ഇന്ന്‌ ?ഭൂമിയില്‍ സമാധാനവും ദൈവത്തിനു മഹത്വവുമില്ലല്ലോ. ശാന്തിക്കുവേണ്ടിയുള്ള? ദാഹം ഇനിയും ശമിക്കാതിരിക്കട്ടെ. ക്രിസ്‌തു ഇനിയും ജനിച്ചിട്ടില്ലെന്നിരിക്കേ നമുക്ക്‌ അവന്റെ വരവിനായി കാത്തിരിക്കാം. യഥാര്‍ത്ഥശാന്തി സ്ഥാപിതമായിക്കഴിഞ്ഞാല്‍ പിന്നെ? നമുക്ക്‌ ഒരു അടയാളത്തിന്റേയും ആവശ്യമില്ല. നമ്മുടെ ജീവിതത്തിലത്‌ പ്രതിഫലിക്കും. വ്യക്തിജീവിതത്തില്‍ മാത്രമല്ല, കൂട്ടായ ജീവിതത്തിലും അതു പ്രതിഫലിക്കുക തന്നെ?ചെയ്യും. അപ്പോള്‍ നാം പറയും യേശു പിറന്നെന്ന്‌. നാം പാടിയ പ്രാര്‍ത്ഥനാ ഗീതത്തിന്റെ യഥാര്‍ത്ഥ? അര്‍ത്ഥം ഇതാണ്‌. അതുകൊണ്ട്‌ വര്‍ഷങ്ങിലെ ഒരു പ്രത്യേക ദിവസം യേശുവിന്റെ?തിരുപ്പിറവി ആഘോഷിക്കുകയല്ല? ഓരോരുസ്ഥരുടേയും ദൈനംദിന ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന? അനുഭൂതിയായേ നാം അതിനെ കരുതൂ…!!?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply