ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്രൂശിക്കപ്പെടുന്നതെന്തുകൊണ്ട്?

എം. പീതാംബരന്‍, സര്‍വ്വോദയമണ്ഡലം പശ്ചിമഘട്ട മലനിരകളെ കുറിച്ച് പഠനം നടത്തിയ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മര്‍മ്മങ്ങളില്‍ മുഖ്യമായത് അടിസ്ഥാനതല രാഷ്ട്രീയമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളെ നിര്‍ണ്ണയിക്കാനും സംരക്ഷിക്കാനുള്ള വസരവും അധികാരവും തദ്ദേശിയ ജനതയ്ക്ക് നല്കണമെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. കേന്ദ്രീകൃത അധികാരത്തിന്റെ വക്താക്കളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചില മത നേതൃത്വത്തിനും ഇത് ഇഷ്ടപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ വേളയില്‍ കക്ഷി രാഷ്ട്രീയ ലോല പ്രദേശങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും സൃഷ്ടിച്ചു കൊണ്ടും മതലോല പ്രദേശങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ഗാഡ്ഗില്‍ കമ്മിറ്റി […]

16TVMADHAV_GADGIL_1429082fഎം. പീതാംബരന്‍, സര്‍വ്വോദയമണ്ഡലം

പശ്ചിമഘട്ട മലനിരകളെ കുറിച്ച് പഠനം നടത്തിയ പ്രൊഫ. മാധവ് ഗാഡ്ഗില്‍
കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മര്‍മ്മങ്ങളില്‍ മുഖ്യമായത് അടിസ്ഥാനതല രാഷ്ട്രീയമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളെ നിര്‍ണ്ണയിക്കാനും സംരക്ഷിക്കാനുള്ള വസരവും അധികാരവും തദ്ദേശിയ ജനതയ്ക്ക് നല്കണമെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. കേന്ദ്രീകൃത അധികാരത്തിന്റെ വക്താക്കളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചില മത നേതൃത്വത്തിനും ഇത് ഇഷ്ടപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ വേളയില്‍ കക്ഷി രാഷ്ട്രീയ ലോല പ്രദേശങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും സൃഷ്ടിച്ചു കൊണ്ടും മതലോല പ്രദേശങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ക്രൂശിക്കാനാണ് കക്ഷി രാഷ്ട്രീയ – മതനേതൃത്വങ്ങള്‍ സംയുക്തമായി ശ്രമിക്കുന്നത്. വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയത്തെ അഥവാ സര്‍വ്വോദയ രാഷ്ട്രീയത്തെ ഇവര്‍ ഭയപ്പെടുന്നു. ഇത്തരം അധികാരശക്തികളെ പ്രീണിപ്പിക്കുന്നതിനുവേണ്ട ി ഉണ്ട ായതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ആത്മാവു നഷ്ടപ്പെട്ട ജഡരൂപമാണിത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി ഗാഡ്ഗില്‍ ശുപാര്‍ശകള്‍ക്ക് ആധാരമായ ജനകീയ നിലപാടുകളേയും പരിസ്ഥിതി സൗഹൃദ രീതി ശാസ്ത്രത്തേയും നിരാകരിക്കുകയാണ്. എന്നിട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനേയും മേല്‍പറഞ്ഞ അധീന ശക്തികള്‍ എതിര്‍ക്കുന്നു. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും തമസ്‌ക്കരിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഈ അഭിനവ എതിര്‍പ്പുകള്‍. ജനപ്രതിനിധികളോടു അഭിപ്രായം ആരാഞ്ഞുകൊണ്ട ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ മൗനം സമ്മതമായി നിലനില്ക്കുകയാണ്. റിയല്‍എസ്റ്റേറ്റ് – ഖനന ലോബികളുടെയും, മത – രാഷ്ട്രീയ നേതൃത്വത്തിന്റേയും നിക്ഷിപ്ത താല്പര്യങ്ങളെ മറികടന്നുകൊണ്ട് ജനപ്രതിനിധികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കുമോ? ജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായവും ഗ്രാമസഭകളുടെ അഭിപ്രായവുമാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ആരായേണ്ടത്.

പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം
ആഫ്രിക്കന്‍ നാടുകളും ആമസോണ്‍ തീരവും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിലനില്ക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ജൈവ വൈവിധ്യശേഖരത്തിന്റെ 27 ശതമാനവും പശ്ചിമഘട്ടനിരകളിലാണ്. കാണപ്പെടുന്നത്. ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 5% മാത്രം വരുന്ന പശ്ചിമഘട്ട മലനിരകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായാണ്സ്ഥിതിചെയ്യുന്നത്. മൊത്തം 164280 ച. കി. മീറ്റര്‍ വിസ്തൃതിയാണുള്ളത്. 1500 ഇനങ്ങളിലുള്ള അപൂര്‍വ്വ സസ്യങ്ങള്‍, 116 അപൂര്‍വ്വ ഇനം ശലഭങ്ങള്‍, 19 ഇനം അപൂര്‍വ്വ പക്ഷികള്‍19 ഇനം അപൂര്‍വ്വയിനം സസ്തനികള്‍ എന്നിവ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നു.
ലോകാസമസ്ത സുഖിനോ ഭവന്തു; വസുദൈവ കുടുംബകം എന്നിങ്ങനെ മഹാത്തായ ആപ്തവാക്യങ്ങള്‍ മുഖമുദ്രയായി അവകാശപ്പെടുന്ന ഭാരതത്തിന് ഇത്തരം ജീവജാലങ്ങളുടെ നിലനില്പ് ഉറപ്പ് വരുത്തുക എന്നത് സ്വധര്‍മ്മം തന്നെയാണ്. ഇത്തരം ഒരു സര്‍വ്വോദയ നിലപാട് സ്വീകരിക്കുമ്പോഴാണ് നാം നമ്മുടെ രാഷ്ട്രപിതാവിനോടും നീതി പുലര്‍ത്തുന്നത്. പശ്ചിമഘട്ട സംരക്ഷണം ലോക ക്ഷേമത്തിന്റെ ഭാഗമായി കൂടി കാണണം.
മണ്‍സൂണ്‍ കാലാവസ്ഥയില്‍ അധിഷ്ഠിതമായ ഭാരതത്തില്‍ കാര്‍ഷികവിളക
ളേയും കാലാവസ്ഥയേയും സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം നദികളുടേയും പ്രഭവകേന്ദ്രമാണ് പശ്ചിമഘട്ടം. ജല സംരക്ഷണത്തിന്റെ കാര്യത്തിലും ഇത് പ്രാധാന്യമര്‍ഹിക്കുന്നു. അതിപ്രാചീനമായ 14 ഗോത്രങ്ങള്‍ ഉള്‍പ്പടെ 29 ആദിവാസിഗോത്രവംശങ്ങളുടേയും പ്രകൃതിയുമായി ലയംപ്രാപിക്കുന്ന നിഷ്‌കളങ്കസംസ്‌ക്കാരത്തിന്റേയും സംഗമ – സംരക്ഷണമേഖലകൂടിയാണ് പശ്ചിമഘട്ടനിരകള്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഏതൊരു പ്രകൃതി സ്‌നേഹിയുടേയും ധര്‍മ്മമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടുബാങ്കോ, ജാതി – മതവിഭാഗങ്ങളുടെ അംഗബലമോ നോക്കിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
പശ്ചിമഘട്ട നിരകളുടെ സംരക്ഷണത്തെ സംബന്ധിച്ച് പഠനം വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചത്. ഏറെക്കുറെ സമഗ്രമായ പഠനം ഈ കമ്മിറ്റി നടത്തുകയും ചെയ്തു. പശ്ചിമഘട്ട സംരക്ഷണത്തിന് അടിയന്തിരനടപടികള്‍ അനിവാര്യമാണെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

* തദ്ദേശീയരായ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ കൂടി പങ്കാളിത്തത്തോടെയാവണം സംരക്ഷണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പരിസ്ഥിതി ലോല പ്രശ്‌നങ്ങളുടെ അതിരുകളെ സംബന്ധിച്ച തീരുമാനങ്ങള്‍ പോലും ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും ഇക്കാര്യത്തില്‍ ഗ്രാമസഭകള്‍ക്ക് നര്‍ണ്ണായ പങ്ക് വഹിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്രകാരം, ജനാഭിപ്രായത്തേയും ഗ്രാമസഭകളുടേയും സജീവമാക്കുന്നതില്‍ -വികേന്ദ്രീകൃത ജനാധിപത്യം പ്രാവര്‍ത്തികമാക്കുന്നതില്‍ വ്യവസ്ഥാപിത
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മണ്ണ്, മണല്‍, പാറ, ഖനനലോബികള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും വലിയ താത്പര്യമില്ല.
പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നവരും പങ്കുപറ്റുന്നവരും ചേര്‍ന്ന് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. ആരെയെങ്കിലും കുടിയൊഴിപ്പിക്കാനോ, സ്വത്ത് നഷ്ടപ്പെടുത്താനോ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എവിടേയും പറയുന്നില്ല. തദ്ദേശീയരുടെ അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണനനല്‍കണമെന്നാണ് പറയുന്നത്. ഇത്തരം യഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച്, കുടിയൊഴിപ്പിക്കലിന്റെ ഉമ്മാക്കി കാണിച്ച്, ചില മതവിഭാഗങ്ങളേയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ അണിനിര്‍ത്താന്‍ മേല്‍പറഞ്ഞ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ്.

* ഭൂപ്രകൃതിയും ഭൂഘടനയും പരിഗണിച്ചുകൊണ്ടാണ് പശ്ചിമഘട്ട നിരകളെ
മൂന്ന് മേഖലകളായി തിരിച്ച് സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മേഖലകളുടെ വ്യാപ്തി, അതിര്‍ത്തി എന്നിവ നിര്‍ണ്ണയിക്കുന്നതിലും ജനാഭിപ്രായം പരിഗണിക്കണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു

* ഇ.എസ്.എ. നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ സസ്യജാലങ്ങള്‍ക്കും പ്രധാനപരിഗ
ണന നല്കുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. മനുഷ്യനെമാത്രമല്ലാ, സമസ്ത ജീവജാലങ്ങളും പരിഗണിക്കപ്പെടുന്നു. ആനത്താരാ, കടുവാ ഇടനാഴി എന്നിവ പരിഗണിച്ചുകൊണ്ടാണ് മേഖലകള്‍ നിശ്ചയിച്ചിരിക്കുന്നത്. സമസ്ത ജീവജാലങ്ങളുടേയും നന്മയെ ലക്ഷ്യം വയ്ക്കുന്ന, സ്‌നേഹത്തിലും അഹിംസയിലും അധിഷ്ഠിതമായ ഈ റിപ്പോര്‍ട്ടിനെ ഏതൊരു മതവും പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പ് ശക്തമായപ്പോഴാണ് കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഗാഡ്ഗില്‍ ശുപാര്‍ശകളെ കുറിച്ച് പഠിക്കുക എന്നതിനേക്കാള്‍ എതിര്‍പ്പുകാരെ പ്രീണിപ്പിക്കുന്നതിനുള്ള രേഖയായി മാറി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ പ്രകൃതിസംരക്ഷണം, ജനാവകാശം എന്നീ അടിസ്ഥാനതത്വങ്ങള്‍ അവഗണിക്കപ്പെട്ടു.

* പശ്ചിമഘട്ടത്തെ രണ്ട ് മേഖലകളായി പരിഗണിക്കുകയാണ് കസ്തൂരിരംഗന്‍
കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത്. 37% വരുന്നത് സ്വാഭാവിക ഭൂപ്രദേശവും ബാക്കി
യുള്ളത് സാംസ്‌ക്കാരിക ഭൂപ്രദേശവും. ഇതില്‍ രണ്ട ാമത് പറഞ്ഞ ഭാഗത്ത് പാറപൊട്ടിക്കല്‍, മണല്‍ വാരല്‍, ഖനനം എന്നിവയൊഴികെ, മറ്റ് ഏത് ഭൗതീക പ്രവര്‍ത്തനങ്ങളും അനുവദിക്കുക എന്നതാണ് നയം. തത്വത്തില്‍ പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സംരക്ഷിക്കപ്പെടാതിരിക്കും എന്നര്‍ത്ഥം.

* ദേശീയ വനംനയം പ്രകാരം മലമ്പ്രദേശത്തിന്റെ 66ശതമാനം വനമായിരിക്കണമെന്നാണ് നിബന്ധന. ഏകദേശം ഇതിന്റെ പകുതി മാത്രം പശ്ചിമഘട്ടമേഖലയില്‍ സംരക്ഷിച്ചാല്‍ മതിയെന്ന നിലപാടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

* സമസ്ത ജീവജാലങ്ങളേയും കണക്കിലെടുക്കുന്നതിനു പകരം ചിലരുടെ ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യമായി അത് ചുരുങ്ങി.

* ഇ.എസ്.എ. യുടെ അതിര്‍ത്തി നിശ്ചയിക്കുമ്പോള്‍ വന്യജീവികളുടെ സ്വാഭാ
വിക ആവാസം പരിഗണിക്കുകയോ, തീരുമാനം എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും ജനകീയ അഭിപ്രായം തേടുന്നതിനോ ഉള്ള ശുപാര്‍ശകള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലില്ല.

* കേരളത്തിലെ 123 വില്ലേജുകളിലായി ചെയ്യുന്ന പശ്ചിമഘട്ടമേഖലയില്‍ 12477 ച.കി.മീറ്റര്‍ സ്വഭാവിക ഭൂപ്രദേശം സാംസ്‌ക്കാരിക ഭൂപ്രദേശം 17.219 ച.കി.മീറ്ററാണ്.

ഇത്രയൊക്കെ വെള്ളം ചേര്‍ത്ത് അവതരിപ്പിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേയും എതിര്‍ക്കുകയാണ് ഒരു കൂട്ടര്‍ ചരിത്രപരമായും സാംസ്‌ക്കാരികമായും ഭൂമി ശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേയും അതിന്റെ അനുബന്ധങ്ങളേയും പൂര്‍ണ്ണമായും തമസ്‌ക്കരിച്ചുകൊണ്ട പകല്‍ കൊള്ള തുടരുക എന്നതാണ് ഇവരുടെ താല്പര്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply