ക്ഷമിക്കാം, പുകസയോട്

അതെ, സാംസ്‌കാരിക കേരളത്തിന് ഇപ്പോള്‍ ചെയ്യാവുന്നത് അതാണ്. പുരോഗമന കലാസാഹിത്യ സംഘത്തോട് ക്ഷമിക്കുക. സാഹിത്യത്തേയും സംസ്‌കാരത്തേയുമെല്ലാം രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുന്നതിന്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം പുറത്തിറങ്ങിയ, എറെ ശ്രദ്ധേയമായ ‘വെട്ടുവഴി’ കവിതാ സമാഹാരത്തില്‍ തങ്ങളുടെ കവിതകള്‍ പ്രസിദ്ധീകരിച്ച കവികള്‍ക്ക് മാപ്പുനല്‍കുന്നതായി സംഘടനയുടെ സമ്മേളനത്തിലവതരിപ്പിച്ച കരട് നയരേഖയിലുള്ളതായി വായിക്കുമ്പോള്‍ മറ്റെന്താണ് പറയാന്‍ കഴിയുക. സംഘം സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് അവതരിപ്പിച്ച നയരേഖയിലാണ് ഈ പരമാര്‍ശമുള്ളത്. പുസ്തകത്തിലെ കവികളില്‍ ചിലരെങ്കിലും പ്രസ്ഥാനവുമായി അകന്നിരുന്നു. അവരെ തിരിച്ചുകൊണ്ടുവരാനായിരിക്കാം ഒരുപക്ഷെ […]

vettuvazhi-kavithakal-500x500

അതെ, സാംസ്‌കാരിക കേരളത്തിന് ഇപ്പോള്‍ ചെയ്യാവുന്നത് അതാണ്. പുരോഗമന കലാസാഹിത്യ സംഘത്തോട് ക്ഷമിക്കുക. സാഹിത്യത്തേയും സംസ്‌കാരത്തേയുമെല്ലാം രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുന്നതിന്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം പുറത്തിറങ്ങിയ, എറെ ശ്രദ്ധേയമായ ‘വെട്ടുവഴി’ കവിതാ സമാഹാരത്തില്‍ തങ്ങളുടെ കവിതകള്‍ പ്രസിദ്ധീകരിച്ച കവികള്‍ക്ക് മാപ്പുനല്‍കുന്നതായി സംഘടനയുടെ സമ്മേളനത്തിലവതരിപ്പിച്ച കരട് നയരേഖയിലുള്ളതായി വായിക്കുമ്പോള്‍ മറ്റെന്താണ് പറയാന്‍ കഴിയുക. സംഘം സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് അവതരിപ്പിച്ച നയരേഖയിലാണ് ഈ പരമാര്‍ശമുള്ളത്. പുസ്തകത്തിലെ കവികളില്‍ ചിലരെങ്കിലും പ്രസ്ഥാനവുമായി അകന്നിരുന്നു. അവരെ തിരിച്ചുകൊണ്ടുവരാനായിരിക്കാം ഒരുപക്ഷെ ഈ പരാമര്‍ശം. കവികള്‍ക്ക് മാപ്പുകൊടുക്കുന്ന രേഖയില്‍ ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചതായി പരാമര്‍ശമുണ്ടോ എന്നറിയില്ല.
അതേസമയം സാഹിത്യകാരനെ വൃത്തത്തിനുള്ളില്‍ തളച്ചിടുന്നതുശരിയല്ല എന്ന് പുകസ വേദിയില്‍ തന്നെ പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ തുറന്നടിച്ചു. സാഹിത്യകാരന് ലക്ഷ്മണരേഖകള്‍ കടന്ന് സഞ്ചരിക്കേണ്ടിവരും. ഇല്ലെങ്കില്‍ സര്‍ഗാത്മകത വറ്റിപ്പോകും. എല്ലാ വഴികളിലൂടെയും സഞ്ചരിച്ച് ലോകത്തെ വ്യത്യസ്തമായി കാണുകയാണ് പ്രധാനം. ഒരുപാട് സഞ്ചരിച്ചാലും സ്വന്തം വീട്ടില്‍ ഒടുവില്‍ തിരിച്ചെത്തും. എങ്ങനെയൊക്കെ പോയാലും സാഹിത്യകാരന്‍ ആരെയും കൊന്ന ചരിത്രമില്ല. മാനവികത ഉയര്‍ത്തിപ്പിടിക്കലാണ് പ്രധാനമെന്നും മുകുന്ദന്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമായി.
സാഹിത്യകാരന്മാര്‍ ആരെയും കൊന്ന ചരിത്രമില്ല എന്ന മുകുന്ദന്റെ നിരീക്ഷണം ശരിയായിരിക്കാം. എന്നാല്‍ കൊലയെ പരോക്ഷമായെങ്കിലും ന്യായീകരിച്ച പലരേയും സാംസ്‌കാരിക കേരളം കണ്ടു. അവരില്‍ പലരും പുകസ വേദിയിലുണ്ടായിരുന്നു താനും. അതുകൊണ്ടുതന്നെ മുകുന്ദന്റെ വാക്കുകള്‍ അവസരോചിതമായി. രേഖയിലെ പരാമര്‍ശത്തിനുള്ള മറുപടിയുമായി.
ഒന്നുകൂടി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ പുകസന ഉദ്ദേശിക്കുന്നതായറിയുന്നു. വളരെ നന്ന്. പാര്‍ട്ടിയോടുള്ള സംഘടനയുടെ അന്ധവിശ്വാസത്തിനെതിരായിവേണം ആ പോരാട്ടം ആരംഭിക്കാന്‍….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply