ക്വാറി മാഫിയയും സംഘപരിവാറും – അവിഹിതബന്ധത്തെ ചെറുക്കുക

വി ടി ബല്‍റാം. കേരളത്തിലെ മുഴുവന്‍ ജനകീയ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും മുതലമടയിലെത്തിയിരിക്കുകയാണ്. ക്വാറി മാഫിയക്കെതിരായ സന്ധിയില്ലാ പോരാട്ടത്തെ പിന്തുണക്കാനാണത്. ഈ സാഹചര്യത്തില്‍ എന്നെ പോലെ ഒരാള്‍ക്ക് അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതിരിക്കാനാവില്ല. അതാകട്ടെ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല. എന്റെ പാര്‍ട്ടിക്കും പരിസ്ഥിതി വിഷയത്തില്‍ വ്യത്യസ്ഥമായ അഭിപ്രായമുണ്ടെന്ന് കരുതുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പല സഹപ്രവര്‍ത്തകരോടും സംസാരിക്കുകയുണ്ടായി. ഒപ്പം നേതൃത്വനിരയിലുള്ളവരുമായും. അവരെല്ലാം പങ്കുവെച്ചത് ഈ വികാരം തന്നെ. പാരിസ്ഥിതിക സംരക്ഷണത്തിന്റെ രാഷ്ട്രീയത്തിലേക്ക് കേരളം നീങ്ങികൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അതത്ര […]

vtവി ടി ബല്‍റാം.

കേരളത്തിലെ മുഴുവന്‍ ജനകീയ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും മുതലമടയിലെത്തിയിരിക്കുകയാണ്. ക്വാറി മാഫിയക്കെതിരായ സന്ധിയില്ലാ പോരാട്ടത്തെ പിന്തുണക്കാനാണത്. ഈ സാഹചര്യത്തില്‍ എന്നെ പോലെ ഒരാള്‍ക്ക് അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതിരിക്കാനാവില്ല. അതാകട്ടെ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല. എന്റെ പാര്‍ട്ടിക്കും പരിസ്ഥിതി വിഷയത്തില്‍ വ്യത്യസ്ഥമായ അഭിപ്രായമുണ്ടെന്ന് കരുതുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പല സഹപ്രവര്‍ത്തകരോടും സംസാരിക്കുകയുണ്ടായി. ഒപ്പം നേതൃത്വനിരയിലുള്ളവരുമായും. അവരെല്ലാം പങ്കുവെച്ചത് ഈ വികാരം തന്നെ. പാരിസ്ഥിതിക സംരക്ഷണത്തിന്റെ രാഷ്ട്രീയത്തിലേക്ക് കേരളം നീങ്ങികൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അതത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ മുഖ്യധാരാരാഷ്ട്രീയം ഏറെ കാലമായി സ്ഥാപിതവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. പലവിധത്തിലുള്ള താല്‍പ്പര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയിട്ടുമുണ്ട്. പാരിസ്ഥിതിക വിഷയങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്. അപ്പോഴും ഒരു ലിബറല്‍ പാര്‍ട്ടി എന്ന രീതിയില്‍ കോണ്‍ഗ്രസ്സിന് ധാരാളം സാധ്യതകളുണ്ട്. ഇത്തരം വിഷയങ്ങള്‍ ക്രിയാത്മകമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് കഴിയും.
ഈ ഭൂമിയില്‍ മുഴുവന്‍ പേര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ ആര്‍ത്തിയും ദുരയും തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളില്ല. ഇത് എത്രയോകാലം മുമ്പ് മഹാത്മാഗാന്ധി പറഞ്ഞതാണ്. ആ രാഷ്ട്രീയം തിരിച്ചറിയാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇനിയത് തിരിച്ചറിയാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. പതുക്കെ പതുക്കെ പ്രസ്ഥാനങ്ങള്‍ അത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യകിച്ച് കേരളത്തില്‍. പാരിസ്ഥിതികമായ പ്രശ്‌നങ്ങളാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളി. അതു തിരിച്ചറിയാനും അഭിമുഖീകരിക്കാനും തയ്യാറാകാതെ ഒരു പാര്‍്ട്ടിക്കും ഇനി മുന്നോട്ടുപോകാനാവില്ല. ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കിടിയില്‍ ഈ ശബ്ദം കേള്‍ക്കാത്തവര്‍ക്കും ഭാവിയില്‍ കേള്‍ക്കേണ്ടിവരും. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ഊര്‍ജ്ജപ്രവാഹമായി നമ്മെ നയിക്കും.
കേരളത്തില്‍ അഞ്ഞൂറോളം പഞ്ചായത്തുകളില്ലെങ്കിലും പാരിസ്ഥിതിക വിഷയങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. ചിലത് ക്വാറിക്കെതിരെയാകാം. ചിലത് മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടതാകാം, ചിലത് നദികളില്‍ നിന്ന് മണലെടുക്കുന്നതാം, ചിലത് കുന്നിടിക്കലാവാം…സ്ഥാപിതതാല്‍പ്പര്യക്കാരാണ് ഇവിടെയെല്ലാം പിടിമുറുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ നാളത്തെ രാഷ്ട്രീയത്തിന് ഇതിനെ അഭിസംബോധന ചെയ്യാതെ കഴിയില്ല. മുതലമടയില്‍ കുറഞ്ഞ സമയം കൊണ്ട് പരമാവധി പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിന്നീടിവര്‍ അടുത്ത മേച്ചില്‍പുറം തേടും. ഒന്നിനോടും ഒരു മമതയും ഇവര്‍ക്കില്ല – പണത്തോടൊഴികെ. അതിന്റെ പ്രകടിതരൂപമാണ് ഇവിടത്തെ ക്വാറികള്‍. തങ്ങളുടെ ചൂഷണത്തിനായി വിശ്വാസത്തേയും മതത്തേയും പോലും ഇവര്‍ കൂട്ടുപുടിക്കുന്നു. അതിന്റെ ഉദാഹരണാണ് ക്വാറി ഉടമയുടെ മതവും ജാതിയും മറ്റും നോക്കി ഗുണ്ടകള്‍ രംഗത്തിറങ്ങി സമരക്കാരെ മര്‍ദ്ദിച്ച സംഭവം. ഏറ്റവംു അപകരടകരമായ സ്ഥിതിവിശേഷമാണിത്. മതത്തിന്റെ പേരുപറഞ്ഞാല്‍ ആളുകളെ ഇളക്കാന്‍ എളുപ്പമാണല്ലോ. അതാണ് ക്വാറി മാഫിയ ഉപയോഗിക്കുന്നത്. സംഘപരിവാര്‍ ശക്തികളാകട്ടെ ഗുണ്ടായിസവുമായി തെരുവിലിറങ്ങുന്നു. കേരളം നേടിയെന്നഭിമാനിക്കുന്ന നവോത്ഥാനത്തിന്റെ മുഖത്താണിവര്‍ കാര്‍ക്കിട്ടു തുപ്പുന്നത്. കേന്ദ്രത്തില്‍ ലഭ്യമായിരിക്കുന്ന അധികാരലബ്ധിയുടെ ധാര്‍ഷ്ട്യമാണ് ഈ സംഭവം. ക്വാറിമാഫിയയും സംഘപരിവാറും തമ്മിലുള്ള ഈ അവിശുദ്ധസഖ്യം നല്‍കുന്ന സൂചനകള്‍ തികച്ചും അപകടകരമാണ്. അതുതിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ മോശപ്പെട്ട അവസ്ഥയിലേക്കായിരിക്കും കേരളം നീങ്ങുന്നത്.

(ക്വാറിമാഫിയയും സംഘപരിവാറും നടത്തുന്ന ഗുണ്ടായിസത്തിനും സമരപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനുമെതിരെ ‘കേരളം മുതലമടയിലേക്ക്’ എന്ന പേരില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply