ക്രൈസ്തവ സ്വത്തിലും വേണം നിയന്ത്രണം

അനൂപ് കുമാരന്‍ മുസ്ലിം സമുദായത്തില്‍ വഖഫ് ബോര്‍ഡും ഹിന്ദുമതത്തില്‍ ദേവസ്വം ബോര്‍ഡും ഉള്ളപോലെ ക്രിസ്ത്യന്‍ സമുദായത്തിലെ സ്വത്തുകളെ ജനാധിപത്യപരമായി സംരക്ഷിക്കാനും നിലനിര്‍ത്താനും ഒരു സംവിധാനമില്ലാത്തതാണ് ക്രിസ്തുമതത്തിലെ പുരോഹിതരുടെ സാമ്പത്തിക ചൂഷണത്തിന്റെ മുഖ്യകാരണം. ക്രിസ്ത്യന്‍ സമുദായത്തിലെ മുഴുവന്‍ സ്വത്തുകളും, അതായത് ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അവയില്‍നിന്നുള്ള മുഴുവന്‍ വരുമാനങ്ങളും മറ്റു ആസ്തികളും പള്ളിയുടെയും അതുവഴി പട്ടക്കാരുടെയും കുത്തകയാണ്. നമ്മള്‍ ബ്രട്ടിഷ് ഭരണത്തില്‍ ആയിരുന്നതുകൊണ്ട് മറ്റുമത സമുദായത്തില്‍ വന്ന പരിഷ്‌കരണങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ വരാതെ ചെറുത്തുനില്‍ക്കാന്‍ പള്ളിക്കുകഴിഞ്ഞു. സ്വതന്ത്രലഭ്തിക്കുശേഷം ക്രിസ്ത്യന്‍ മതത്തിനുലഭിച്ച […]

cccഅനൂപ് കുമാരന്‍

മുസ്ലിം സമുദായത്തില്‍ വഖഫ് ബോര്‍ഡും ഹിന്ദുമതത്തില്‍ ദേവസ്വം ബോര്‍ഡും ഉള്ളപോലെ ക്രിസ്ത്യന്‍ സമുദായത്തിലെ സ്വത്തുകളെ ജനാധിപത്യപരമായി സംരക്ഷിക്കാനും നിലനിര്‍ത്താനും ഒരു സംവിധാനമില്ലാത്തതാണ് ക്രിസ്തുമതത്തിലെ പുരോഹിതരുടെ സാമ്പത്തിക ചൂഷണത്തിന്റെ മുഖ്യകാരണം.

ക്രിസ്ത്യന്‍ സമുദായത്തിലെ മുഴുവന്‍ സ്വത്തുകളും, അതായത് ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അവയില്‍നിന്നുള്ള മുഴുവന്‍ വരുമാനങ്ങളും മറ്റു ആസ്തികളും പള്ളിയുടെയും അതുവഴി പട്ടക്കാരുടെയും കുത്തകയാണ്. നമ്മള്‍ ബ്രട്ടിഷ് ഭരണത്തില്‍ ആയിരുന്നതുകൊണ്ട് മറ്റുമത സമുദായത്തില്‍ വന്ന പരിഷ്‌കരണങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ വരാതെ ചെറുത്തുനില്‍ക്കാന്‍ പള്ളിക്കുകഴിഞ്ഞു. സ്വതന്ത്രലഭ്തിക്കുശേഷം ക്രിസ്ത്യന്‍ മതത്തിനുലഭിച്ച ന്യൂനപക്ഷ പദവിയുടെ മറവില്‍ ‘കാനന്‍ നിയമം’ എന്ന ഉമ്മാക്കികാട്ടിയും ഇടവക വിശ്വാസികളെ ദൈവകോപം പറഞ്ഞുപേടിപ്പിച്ചും പരമ്പരാഗതരീതിയെന്ന പേരിട്ടുവിളിച്ചും കാലഘട്ടത്തിനനുശ്രുതമായി മതതിനുള്ളില്‍ ഉണ്ടാകേണ്ട ഇത്തരം പരിഷ്‌കരണങ്ങളെ പുരോഹിതവര്‍ഗം തടഞ്ഞുനിര്‍ത്തിയിരിക്കയാണ്.

ഇങ്ങനെ പുരോഹിതവര്‍ഗത്തിനുലഭിക്കുന്ന അളവില്ലാത്ത വരുമാനം തിന്നും കുടിച്ചും ആസ്വദിച്ചുംസുഖലോലുപന്മാരായി മാറിയ ഒരു പുതുകൂട്ടം പട്ടക്കാര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ഉയര്‍ന്നുവന്നിരിക്കയാണ്. ഇവര്‍ക്കാകട്ടെ രാഷ്ട്രീയഅധികാരത്തിന്റെ തണലും ഗുണ്ടാസംഘങ്ങളുടെ കൊടുക്കല്‍വാങ്ങലുമുണ്ട്. ഇത്തരം പുത്തന്‍ പുരോഹിതവര്‍ഗമാണ് ഇടവകയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണികളാക്കുകയും അവസാനം നാട്ടില്‍പാട്ടായി ക്രിമിനല്‍ കേസ് ആകുമ്പോള്‍ സഭയില്‍നിന്നും അടിച്ചുമാറ്റുന്ന ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞ് പെണ്‍കുട്ടികളുടെ പിതാക്കന്മാരെകൊണ്ടുതന്നെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കുകയും ചെയ്യാന്‍ തക്കകരുത്തന്‍മാരാകുന്നതും.

ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ക്രിസ്തുമതത്തിനുള്ളില്‍നിന്നുതന്നെ നീതിയുടെശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു….

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply