ക്രൈസ്തവതയും മാര്‍ക്‌സിസവും സാറാജോസഫും

പെണ്ണെഴുത്തിന്റെ പേരില്‍ സാറാജോസഫും മാധവിക്കുട്ടിയുമൊക്കെ കുടുംബം തകര്‍ക്കുകയാണെന്നും അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്കാ സഭയുടെ അധിക്ഷേപത്തിനു പുറകെ ഇതാ സിപിഎമ്മും രംഗത്ത്. സ്ത്രീവിമോചനത്തിന്റെ വക്താവായ സാറാ ജോസഫിന് നിലപാടുകളില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണിന്റ് ആരോപണം. കൂടാതെ സഭക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും ബേബിജോണ്‍ മറന്നില്ല. സഭക്ക് സഭയുടേതായ നിലപാടുകള്‍ ഉണ്ടെന്നും ക്രിസ്തുവാണ് ആദ്യ സ്ത്രീവിമോചക പ്രവര്‍ത്തകന്‍ എന്നും അദ്ദേഹം പറഞ്ഞു. മതത്തെ മാര്‍ക്‌സ് നിഷേധിക്കുന്നില്ല എന്നും മാര്‍ക്‌സിസം നിരീശ്വരവാദപരമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വചനത്തിന്റെ പ്രാധാന്യം […]

images

പെണ്ണെഴുത്തിന്റെ പേരില്‍ സാറാജോസഫും മാധവിക്കുട്ടിയുമൊക്കെ കുടുംബം തകര്‍ക്കുകയാണെന്നും അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്കാ സഭയുടെ അധിക്ഷേപത്തിനു പുറകെ ഇതാ സിപിഎമ്മും രംഗത്ത്. സ്ത്രീവിമോചനത്തിന്റെ വക്താവായ സാറാ ജോസഫിന് നിലപാടുകളില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണിന്റ് ആരോപണം. കൂടാതെ സഭക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും ബേബിജോണ്‍ മറന്നില്ല. സഭക്ക് സഭയുടേതായ നിലപാടുകള്‍ ഉണ്ടെന്നും ക്രിസ്തുവാണ് ആദ്യ സ്ത്രീവിമോചക പ്രവര്‍ത്തകന്‍ എന്നും അദ്ദേഹം പറഞ്ഞു. മതത്തെ മാര്‍ക്‌സ് നിഷേധിക്കുന്നില്ല എന്നും മാര്‍ക്‌സിസം നിരീശ്വരവാദപരമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വചനത്തിന്റെ പ്രാധാന്യം മാര്‍ക്‌സിസം അംഗീകരിക്കുന്നു.സാഹിത്യ അക്കാദമിയില്‍ ഇടതുപക്ഷ വീക്ഷണവും കത്തോലിക്ക സഭയും എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച സീറോ മലബാര്‍ സഭ വക്താവ് ഫാ ഡോ പോള്‍ തേലക്കാട്ട് അത് പൂര്‍ണ്ണമായും അംഗീകരിച്ചില്ല. മാര്‍ക്‌സിന്റെ വര്‍ഗ്ഗസമരസിദ്ധാന്തത്തോട് സ്‌നേഹത്തിന്റെ മതമായ ക്രിസ്തുമതത്തിന് യോജിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ ആഹാരം എന്റെ ഭൗതികപ്രശ്‌നവും അപരന്റേത് എന്റെ ആത്മീയ പ്രശ്‌നവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സത്യം എന്താണ്? മാര്‍ക്‌സിസവും ക്രൈസ്തവതയും പരസ്പര ശത്രുക്കളാണോ? ബേബിജോണ്‍ പറയുന്നപോലെയല്ലെങ്കിലും അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപാട് പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ബെര്‍ട്രണ്ട് റസല്‍ മുതല്‍ ഒവി വിജയനും ശ്രീജനും പി കേശവന്‍ നായരും വരെയുള്ളവര്‍ അതേകുറിച്ച് എഴുതിയിട്ടുണ്ട്.
ജൂത – ക്രിസ്തീയ മതവിശ്വാസങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്നും മാര്‍ക്‌സില്‍ സ്വാധീനം ചെലുത്തിയിരുന്നു. അതിന് മതനിരപേക്ഷമായ പരിവേഷം കൊടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതേസമയം അതുമായ ബന്ധപ്പെട്ട എല്ലാ സങ്കല്‍പ്പങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. നിയുക്തജനതക്കു പകരം തൊഴിലാളി വര്‍ഗ്ഗത്തേയും ദൈവരാജ്യത്തിനു പകരം കമ്യൂണിസ്റ്റ് സമൂഹത്തേയും മാര്‍ക്‌സ് അവതരിപ്പിക്കുന്നു. മിശിഹകളുടെ സ്ഥാനത്താണല്ലോ കമ്യൂണിസ്റ്റ് നേതാക്കള്‍. ബൈബിളിന്റെ സ്ഥാനത്താണ് മൂലധനം. സഭക്ക് ദൈവം സത്യമാണെന്നപോലെ പാര്‍ട്ടിക്ക് വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമാണ് സനാതനസത്യം. പള്ളിക്ക് തുല്ല്യമാണ് പാര്‍ട്ടി ഓഫീസ്.
ക്രിസ്തുമതവും കമ്യൂണിസവും നിശ്ചിതത്വതത്ത്വത്തിലാണ് വിശ്വസിക്കുന്നത്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ മാത്രം നടക്കും. അതു ലംഘിക്കാന്‍ അനുയായികള്‍ക്ക് അവകാശമില്ല. അങ്ങനെയാണ് ക്രിസ്തുവിന്റെ രണ്ടാംവരവും മാര്‍ക്‌സിന്റെ വര്‍ഗ്ഗരഹിത സമൂഹവും അനിവാര്യമായി തീരുന്നത്. അതിനായുള്ള മിഷണറി പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും സമാനമാണ്. സഭക്കായി ഉഴിഞ്ഞുവെച്ച മിഷണറിമാരെപോലെതന്നെയാണ് മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും. വര്‍ഗ്ഗസമരത്തിനു തുല്ല്യമാണ് കുരിശുയുദ്ധം. ഇരുകൂട്ടര്‍ക്കും രക്തസാക്ഷികള്‍ അനശ്വരന്മാരാണ്. ഒപ്പം സാത്താന്മാര്‍ക്ക് തുല്ല്യമായി തിരുത്തല്‍ വാദികളുമുണ്ട്. ദൈവനിന്ദയെപോലെതന്നെയാണ് മാര്‍ക്‌സിനെ വിമര്‍ശിക്കല്‍. വിശുദ്ധന്മാര്‍ക്ക് തുല്ല്യമായി സമുന്നത നേതാക്കളും പോപ്പിനും തുല്ല്യമായി ജനറല്‍ സെക്രട്ടറിയും. ഇരുഭാഗത്തുമുള്ളത് മുകളില്‍ നിന്ന് കെട്ടിപ്പടുത്ത സംഘടനാ ചട്ടക്കൂട്. അതു ലംഘിക്കുന്നവര്‍ പുറത്ത്. തിരുന്നാള്‍ക്ക് ബദലായി പാര്‍ട്ടിയില്‍ ചരമദിനങ്ങളുണ്ട്. അതേസമയം വിഭിന്ന ക്രിസ്തുമത വിഭാഗങ്ങളെപോലെ ഒരുപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുമുണ്ട്. ഇവര്‍ തമ്മില്‍ എന്നും തമ്മിലടിയാണുതാനും.
വാസ്തവത്തില്‍ ഈ രണ്ടുചിന്താഗതിയുടേയും ഉദ്ഭവം ജൂതമതത്തില്‍ നിന്നാണെന്ന് റസ്സല്‍ പറയുന്നു. ജൂതമതഘടനെ ക്രിസ്തുമതത്തിനു പാകമാക്കിയത് സെന്റ് അഗസ്തിനും പാര്‍ട്ടിക്ക് പാകമാക്കിയത് മാര്‍ക്‌സുമാണ്. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തി സ്വയം പോപ്പായി അവരോധിച്ചതോടെയാണ് ക്രിസ്തുമതം സംഘടിതശക്തിയായി ലോകമെമ്പാടും പ്രചരണം ആരംഭിച്ചത്. ഒക്ടോബര്‍ വിപ്ലവത്തോടെ ലെനില്‍ റഷ്യയില്‍ അധികാരത്തിലെത്തുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലോകവ്യാപകമായി പ്രചരണമാരംഭിക്കുകയും ചെയ്തു. ക്രിസ്തുമതം ആധ്യാത്മികമാണെന്നു വിശേഷിക്കുമ്പോള്‍ അത് ഭൗതികകാര്യങ്ങളിലും സജീവമായി ഇടപെട്ടു. ഇപ്പോഴും തുടരുന്നു. മറുവശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആത്മീയ കാര്യങ്ങളിലും ഇടപെടുന്നു. കേരളത്തിലടക്കം അതിപ്പോഴും തുടരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ സാറാജോസഫിനെതിരെ ഇരുകൂട്ടരും രംഗത്തിറങ്ങുന്നതില്‍ അത്ഭുതമില്ല. സാറാജോസഫാകട്ടെ ഒരു കാലത്ത് മതവിശ്വാസിയും പിന്നീട് കമ്യൂണിസ്റ്റ് സഹയാത്രികയുമായിരുന്നു. ഇരുകൂട്ടരുമായി അഭിപ്രായ ഭിന്നത വന്നതോടെ വഴി പിരിയുകയായിരുന്നു. അപ്പോള്‍ സ്വഭാവികമായും അവര്‍ ഇരുകൂട്ടരുടേയും ശത്രുവാകുമല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ക്രൈസ്തവതയും മാര്‍ക്‌സിസവും സാറാജോസഫും

  1. Sara Joseph is not there to denounce Christ or Christianity. She is not against Karl Marx. But she has her own rights to criticize the highhandedness of the followers of Christ or Marx in Kerala, if there’s any. If she meets Baby John and declares her loyalty, she would be in their good books.

  2. sara joseph critized the authoritytdum (preiets)of christianity. so she became an outcast of christanity. when she refused to commanding path of marxism she was an outcast from the party…. but she stands where she was always. she held christ and marx to her bosom always… the only mistake she committed (as the two establishments think)was she spoke the truth what they did, as well as spoke in favour of women of wider spire

Leave a Reply