കോഴി : ഐസക്കിനു രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന്‌

  ഇറച്ചിക്കോഴിയുടെ തറവില കൂട്ടി, വന്‍നികുതി പിരിക്കുന്ന സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്ന തോമസ് ഐസക്കിനു രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണെന്ന് സിപിഎം നേതൃത്വത്തിലുള്ള, പൗള്‍ട്രി ഫാര്‍മേഴ്‌സ് & ട്രേഡേഴ്‌സ് സമിതി ഭാരവാഹികളും പ്രവര്‍ത്തകരും ആരോപിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ അനുഗ്രഹാംശകളോടെ രൂപം കൊണ്ടിരിക്കുന്ന സംഘടനയുടെ നേതാക്കള്‍ ഒന്നടങ്കം ഇറച്ചികോഴി സമരത്തിനെതിരെ നിലപാടെടുത്തിരിക്കുന്ന ഐസക്കിനെ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരായി വിമര്‍ശിക്കുന്നു. കേരളത്തിലെ പതിനായിരകണക്കിനു ചെറുകിട കോഴികര്‍ഷകരേയും വ്യാപാരികളേയും തകര്‍ക്കുകയും തമിഴ് നാട്ടിലെ കോഴിലോബിയെ സഹായിക്കുകയും […]

 

kozhiഇറച്ചിക്കോഴിയുടെ തറവില കൂട്ടി, വന്‍നികുതി പിരിക്കുന്ന സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്ന തോമസ് ഐസക്കിനു രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണെന്ന് സിപിഎം നേതൃത്വത്തിലുള്ള, പൗള്‍ട്രി ഫാര്‍മേഴ്‌സ് & ട്രേഡേഴ്‌സ് സമിതി ഭാരവാഹികളും പ്രവര്‍ത്തകരും ആരോപിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ അനുഗ്രഹാംശകളോടെ രൂപം കൊണ്ടിരിക്കുന്ന സംഘടനയുടെ നേതാക്കള്‍ ഒന്നടങ്കം ഇറച്ചികോഴി സമരത്തിനെതിരെ നിലപാടെടുത്തിരിക്കുന്ന ഐസക്കിനെ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരായി വിമര്‍ശിക്കുന്നു.
കേരളത്തിലെ പതിനായിരകണക്കിനു ചെറുകിട കോഴികര്‍ഷകരേയും വ്യാപാരികളേയും തകര്‍ക്കുകയും തമിഴ് നാട്ടിലെ കോഴിലോബിയെ സഹായിക്കുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്ന ഡോ തോമസ് ഐസക്കിന്റേത് രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലാതെ മറ്റെന്താണ് എന്നാണ് ഇവരുന്നയിക്കുന്ന ചോദ്യം. നികുതി വര്‍ദ്ധനവിലൂടെ സംസ്ഥാന സര്‍ക്കാരിനു വരുമാനം ലഭിക്കുന്നു എന്ന വാദം തെറ്റാണെന്നും കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന കോഴിയുടെ നാലിലൊരു ഭാഗത്തിന്റെ പോലും നികുതി സര്‍ക്കാരിനു ലഭിക്കുന്നില്ല എന്നും അവര്‍ ചൂണ്ടികാട്ടുന്നു.. ചെക് പോസ്റ്റുകളില്‍ നടക്കുന്ന അതിഭീമമായ അഴിമതിതന്നെ അതിനുള്ള കാരണം. അതിന്റെ ഫലമായി തമിഴ്‌നാട്ടിലെ കോഴി വില കുറച്ച് പലഭാഗത്തും വില്‍ക്കുന്നതും കേരളത്തിലെ കര്‍ഷകരെ തകര്‍ക്കുന്നു. ഇതൊന്നും കാണാന്‍ ഐസകിനു കഴിയുന്നില്ല എന്നാണ് ഇവരുന്നയിക്കുന്ന ആരോപണം.
കോഴിക്ക് വാണിജ്യ നികുതി പിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കോഴിക്കുഞ്ഞുങ്ങള്‍ക്കുപോലും നികുതി അടക്കണം. 10 ലക്ഷത്തിനുമുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ നികുതി അടക്കണം. കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ദിവസം 15 കോഴി വില്‍ക്കുന്ന ഏറ്റവും ചെറുകിട വ്യാപാരികള്‍ പോലും നികുതി അടക്കണം. തറവില 70ല്‍ നിന്ന് 95 ആക്കിയപ്പോള്‍ ഒരു കിലോക്ക് 25 രൂപ നികുതി അടക്കേണ്ടി വരുന്നു. ആരോടും
ചര്‍ച്ച ചെയ്യാതെ വാണിജ്യ നികുതി കമ്മീഷ്ണറാണ് ഉത്തരവിറക്കിയിരിക്കുന്നത്. അതിന്റെ ഫലമായി ശരാശരി കോഴിക്ക് 80 രൂപയോളം വില കൂടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാധാരണ നിലയില്‍ വന്‍വിലയില്ലാത്തതും സാധാരണക്കാരുടെ ഭക്ഷണമായി പോലും മാറികൊണ്ടിരിക്കുകയും ചെയ്യുന്ന കോഴിമേഖലയെ തകര്‍ക്കാനേ ഇതുപകരിക്കൂ. മറുവശത്ത് നികുതി വെട്ടിച്ചു വരുന്ന തമിഴ് നാട് കോഴികള്‍ വിലകുറച്ച് വില്‍ക്കാനും കഴിയുമെന്നതാണ് വൈരുദ്ധ്യം.
കേരളസര്‍ക്കാരിന് ചെക് പോസ്റ്റുകളില്‍ നിന്ന് കോഴി വഴി ലഭിക്കുന്ന വാര്‍ഷിക വരുമാനം 130 കോടി മാത്രമാണ്. ഇതിനേക്കാള്‍ എത്രയോ മടങ്ങാണ് കിട്ടേണ്ടത്. ആ പണം എവിടെ പോകുന്നു? താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ വാളയാറിനെ അഴിമതിരഹിതമാക്കി എന്നവകാശപ്പെട്ടിരുന്ന ഐസകിന് ഇക്കാര്യത്തില്‍ എന്തുപറയാനുണ്ട് എന്നാണ് ഇവര്‍ ചോദിക്കുന്നത്? ഇപ്പോള്‍ അദ്ദേഹം പറയുന്നത് സമരം നികുതി തട്ടിപ്പ് ലോബിക്കുവേണ്ടിയാണെന്നാണ്. ഇതിനെയാണ് ആടിനെ പട്ടിയാക്കുക എന്നു പറയുന്നത്. കോണ്‍ഗ്രസ്സ് ആഭിമുഖ്യമുള്ള കര്‍ഷകരും വ്യാപാരികളും പോലും സമരത്തെ പിന്തുണക്കുമ്പോഴാണ് ഐസക്കിന്റെ ഈ നിലപാെടന്നും സംഘടന ചൂണ്ടികാട്ടുന്നു.
കേരളത്തില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ആവശ്യമുള്ളതിന്റെ 30 ശതമാനം കോഴി മാത്രമാണ്. ബാക്കിയുള്ളവ പച്ചക്കറിയും മറ്റു പല നിത്യോപയോഗ വസ്തുക്കളേയും പോലെ മറ്റു സംസ്ഥാനങ്ങലില്‍ നിന്നു വരുന്നു. 70 ശതമാനം കോഴിയെങ്കിലും ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാല്‍ അതുണ്ടാകുന്നില്ല. കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പോലും ഇന്നൊരു വെള്ളാനയാണ്. ഇത്രയും കുറവ് കോഴി ഉല്‍പ്പാദിപ്പിച്ചിട്ടുപോലും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ ലക്ഷകണക്കിനാണ്. കേരളത്തില്‍ ഭാവി സാധ്യതയുള്ള മേഖലയാണെന്ന് വ്യക്തമായിട്ടും അന്യസംസ്ഥാന ലോബിയെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുക്കുന്നതിനു പകരം അതിനു കൂട്ടുനില്‍ക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ഐസക് ചെയ്യുന്നതെന്നും സംഘടനയുടെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “കോഴി : ഐസക്കിനു രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന്‌

  1. കര്‍ഷകരുടെയും വ്യാപാരികളുടെയും കോണ്‍ഫെഡറേഷന്‍ നടത്തുന്ന കോഴി ബന്ദ് ഒരു കപട നാടകമാണ്. കൊഴികര്‍ഷകര്‍ ഇതില്‍പങ്കെടുക്കുന്നില്ല . തമിഴ്നാട്ടില്‍ നിന്നും കോഴിയെ ടാക്സ് വെട്ടിച്ചു കൊണ്ടുവന്നു വില്‍പ്പന നടത്തുന്ന വിതരണക്കാരും വ്യാപാരികളും തമിള്‍ ലോബിയുമായി ചേര്‍ന്ന് നടത്തുന്ന കപട സമരമാണിത്.ശ്രീ.തോമസ്‌ ഐസക്കിനെ വിമര്‍ശിച്ചു കൊണ്ട് ബേബിഇമ്മട്ടിയുടെ ലേഖനം വ്യക്തമാക്കുന്നത് സി.പി.എം.ലെ അഭിപ്രായഭിന്നതകള്‍ മാത്രമാണ്.കോഴിക്ക് തറവില വര്‍ദ്ധിപ്പിക്കുകയും ടാക്സ് 14.5% ആയി നിശ്ചയിക്കുകയും ചെയ്‌താല്‍ തമിഴ്നാട് ലോബിയെ എങ്ങനെ സഹായിക്കാനാകും എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകാത്ത കാര്യമാണ്.
    അവര്‍ പറയുന്നതിലെ യുക്തി നിങ്ങള്‍ ആലോചിക്കണം 70രൂപ ആയിരുന്ന കോഴിയുടെ തറവില 95 ആയി കണക്കാക്കി നികുതി 14.5% ഈടാക്കും എന്നാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കിയാല്‍ തന്നെ ഈ നികുതി ഉപഭോക്താവിന്‍റെ കയ്യില്‍ നിന്നും വാങ്ങി സര്‍ക്കാരിനു അടക്കേണ്ട പണി മാത്രമുള്ള വ്യാപാരിക്ക് എന്താണ് നഷ്ടം???? ഒന്നുമില്ല….ഇനി മറ്റൊന്ന് കൂടി 70 രൂപയില്‍ നിന്ന് 95രൂപയായി താങ്ങുവില വര്‍ദ്ധിപ്പിച്ചപ്പോള്‍ 3.62 രൂപയാണ് ടാക്സ് ഇനത്തില്‍ അധികം നല്‍കേണ്ടത് ഇത് വലിയ ഒരു വര്‍ദ്ധനവാണോ?. അതേസമയം ഈ വ്യാപാരികള്‍ക്കു 70രൂപയുടെ 14.5% ടാക്സ് അടച്ചു കൊണ്ട് വന്നു 130-150രൂപയുക്ക് വിറ്റിരുന്നപ്പോള്‍ കിട്ടിയിരുന്ന കൊള്ള ലാഭം അല്‍പ്പം കുറയും ഇതിനു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു നാട്ടുകാരെ പറ്റിക്കുന്ന ഈ പണി നിര്‍ത്തണം.അതോടൊപ്പം കേരളത്തില്‍ എത്തുന്ന എല്ലാ കൊഴിവണ്ടിയും കൃത്യമായി നികുതി അടക്കുന്നു എന്ന് ഉറപ്പാക്കിയാല്‍ സര്‍ക്കാരിനും വരുമാനം കൂടും.കോഴിയുടെ താങ്ങുവില ഉയര്‍ന്നത് ഗുണമാണ് എന്ന് ബേബി ഇമ്മട്ടിക്കു മനസിലായില്ല എങ്കിലും ഞാനടക്കമുള്ള കര്‍ഷകര്‍ക്ക് മനസിലായികഴിഞ്ഞു.മാത്രമാല്ല കേരള വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന പ്രസിടന്റ്റ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം വ്യാപാരി ആയതുകൊണ്ടാണ്‌ അല്ലാതെ കര്‍ഷകന്‍ ആയതിനാലല്ല. അത് തന്നെ അദ്ദേഹത്തിന്റെ ഇക്കാര്യത്തിലെ അമിതോത്സാഹം എന്തിനെന്നു വ്യക്തമാക്കുന്നു. കേരള ബ്രോയിലര്‍ ഫാര്‍മേഴ്സ്‌ കൌണ്സില്‍ (KBFC)നേതൃത്വത്തില്‍ ഞങ്ങളുടെ കര്‍ഷകര്‍ ന്യായമായ വിലക്ക് കച്ചവടക്കാര്‍ക്ക് കോഴിയെ നല്‍കും ഈ സമരം ഒരു തരത്തിലും ജനങ്ങളെ ബാധിക്കാതെ നോക്കും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സി.പി.ഐ.അനുകൂല വ്യാപാര സംഘടനയായ കേരള വ്യാപാരി വ്യവസായി ഫെഡറേഷന്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട് അതിന്‍റെ സംസ്ഥാന ജനറല്‍സെക്രട്ടറി പി.എസ്.സുപാല്‍ Ex.MLA ഇക്കാര്യം ഞങ്ങളെ അറിയിച്ചു. ഇനി ഏതെങ്കിലും ഒത്തുകളിയുടെ ഭാഗമായി ഇമ്മട്ടിയും സംഘവും ആഗ്രഹിക്കുന്നപോലെ എന്‍ട്രി ടാക്സ് എടുത്തുകളയാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ കര്‍ഷകര്‍ ഒരു കോഴിവിതരണ വാഹനവും കേരളത്തിലെ നിരത്തുകളില്‍ ഓടാന്‍ അനുവദിക്കില്ല. ഞങ്ങള്‍ക്ക് ഇത് ജീവിതമാര്‍ഗമാണ് നിങ്ങള്‍ക്ക് ഇത് ധന സമ്പാദന മാര്‍ഗമായിരിക്കാം.

    കിരണ്‍.കൃഷ്ണ,സെക്രട്ടറി KBFC
    ബ്ലോക്ക്‌പഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്‌, കൊല്ലം ജില്ല

  2. kozhiyude tharavila70 roopayil ninnum 95 roopayakkiyappol tax 22 roopayil ninnum 30 roopayakum. (oru kozhiyude sharasari thookkam 2kg , tax 15.5%) Appol adhika nikuthi ayi vendi varunnathu kevalam 8roopa mathramanu. keralathil yadhartha kozhi karshakar verum 5% mathrameyullu. bakkiyullavar thamizhnadu lobiyude karar krishikkar mathramanu. vasthuthakal ethayirikke kanakkukal peruppichu kattiyulla ee samram arkku vendiyanu ennu aavassyangal parishodhichal manassilakunnathanu.

Leave a Reply