കോഴിക്കോട് സമ്മേളനവും ബിജെപിയും

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബിജെപിയുടെ ദേശീയ കൗണ്‍സില്‍ കോഴിക്കോട് ആരംഭിച്ചിരിക്കുകയാണല്ലോ. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയും ആയിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിയുടെ ഭാഗം കൂടിയായാണ് കൗണ്‍സില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ദാര്‍ശനികന്‍, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം എകാത്മാ മാനവദര്‍ശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവായിരുന്നു. ചാതുര്‍വര്‍ണ്യമടക്കം ഇന്ത്യയില്‍ നിലനിന്നിരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന ഒന്നായിരുന്നു ആ ദര്‍ശനം. അപ്പോഴും പിന്നീടുവന്ന ബിജെപി […]

nnnഏറെ കൊട്ടിഘോഷിക്കപ്പെട്ട ബിജെപിയുടെ ദേശീയ കൗണ്‍സില്‍ കോഴിക്കോട് ആരംഭിച്ചിരിക്കുകയാണല്ലോ. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയും ആയിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിയുടെ ഭാഗം കൂടിയായാണ് കൗണ്‍സില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ദാര്‍ശനികന്‍, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം എകാത്മാ മാനവദര്‍ശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവായിരുന്നു. ചാതുര്‍വര്‍ണ്യമടക്കം ഇന്ത്യയില്‍ നിലനിന്നിരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന ഒന്നായിരുന്നു ആ ദര്‍ശനം. അപ്പോഴും പിന്നീടുവന്ന ബിജെപി നേതൃത്വം അതുപോലും അംഗീകരിച്ചിരുന്നില്ല എ്ന്നതാണ് വസ്തുത. എന്നിട്ടും ഇപ്പോള്‍ അദ്ദേഹത്തെ പൊടിത്തട്ടിയെടുക്കാനുള്ള തീരുമാനത്തിനു പിന്നിലെ യഥാര്‍ത്ഥകാരണം വ്യക്തമല്ല.
വ്യക്തികള്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ പോലെയാണ്, അവ കൂടിചേര്‍ന്ന് അവയവങ്ങള്‍ ഉണ്ടാകുന്നത് പോലെ മനുഷ്യര്‍ കൂടിചേര്‍ന്ന് സാമാജത്തില്‍ വ്യത്യസ്ത വ്യവസ്ഥിതികള്‍ ഉണ്ടാക്കുന്നു. ഭരണകൂടം, കുടുംബം, കോടതി ഇങ്ങനെ പല വ്യവസ്ഥിതികള്‍ കൂടിചേര്‍ന്ന് രാജ്യം അഥവാ ശരീരം നിര്‍മ്മിക്കപ്പെടുന്നു. ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ ചോദനയെ ധര്‍മ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിര്‍മ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിര്‍ത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്. അങ്ങനെ വരുമ്പോള്‍ വ്യക്തിയുടെ ചിതിയില്‍ നിന്ന് രാഷ്ട്രത്തിന്റെ ചിതിയിലേക്ക് വ്യക്തി മാറുന്നത് പോലെ രാഷ്ട്രങ്ങളുടെ ചിതികള്‍ കൂടിചേര്‍ന്ന് മാനവീകതയുടെ ആത്മബോധവും അവ ചേര്‍ന്ന് പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവന്‍ ആത്മാവ് എന്ന് വിളിക്കാം . ഈ ബോധം ഉള്‍ക്കൊള്ളുന്നവരാണ് ഏകാത്മമാനവര്‍. എന്നിങ്ങനെ പോകുന്നു ഏകാത്മതാ മാനവദര്‍ശനം. സോഷ്യലിസത്തേയും കമ്യൂണിസത്തേയയും ഗാന്ധിയിസത്തേയും അംബേദ്കറിസത്തേയുമെല്ലാം തള്ളിക്കളഞ്ഞായിരുന്നു ദീനദയാല്‍ ഈ ആശയം അവതരിപ്പിച്ചത്. 1967 ഡിസംബറില്‍ കോഴിക്കോട്ടെ ദേശീയ സമ്മേളനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത് 41ാം ദിവസം അദ്ദേഹം അകാലമൃത്യുവിന് ഇരയാകുകയായിരുന്നു. മുഗള്‍സരായ് റയില്‍വേ സ്റ്റേഷനടുത്ത് തീവണ്ടിയില്‍ മരിച്ചുകിടന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കാലമേറെ കടന്നുപോയി. ജനസംഘത്തിന്റെ തുടര്‍ച്ചയായ ബിജെപി രാജ്യം ഭരിക്കുമ്പോഴാണ് ദീനദയാലിന്റെ ജന്മശതാബ്ദിയും ബിജെപിയുടെ ദേശീയ കൗണ്‍സിലും നടക്കുന്നത്. അധികാരത്തിലെത്താന്‍ ബിജെപി സ്വീകരിച്ച മാര്‍ഗ്ഗങ്ങളെ ജീവിച്ചിരുന്നു എങ്കില്‍ ദീനദയാല്‍ പിന്താങ്ങുമായിരുന്നോ എന്ന് പറയാനാകില്ല. പിന്തുണക്കാന്‍ തന്നെയാണ് സാധ്യത എന്നു കരുതാം. അധികാരത്തിലാണെങ്കിലും സമീപകാലസംഭവവികാസങ്ങള്‍ ബിജെപിയേയും മോദി – അമിത് ഷാ അച്ചുതണ്ടിനേയും പ്രതിരോധത്തിലെത്തിച്ചിട്ടുണ്ട.് അതാണ് ദീനദയാലിനെയടക്കും കൂട്ടുപിടിക്കാന്‍ കാരണമെന്നു കരുതാം.
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണോ അല്ലയോ എന്ന വിഷയത്തില്‍ സിപിഎമ്മില്‍ തര്‍ക്കം നടക്കുമ്പോഴാണ് ദേശീയകൗണ്‍സില്‍ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിര്‍ഭാഗ്യവശാല്‍ ആ തര്‍ക്കം ആശയപരമായ സംവാദമായ മാറുന്നില്ല. ഫാസിസത്തെ കുറിച്ചു പഠിച്ചുവെച്ച ധാരണകളില്‍ നിന്നാണ് ബിജെപി ഫാസിസ്റ്റല്ല എന്ന് കാരാട്ട് പറയുന്നത്. ലോകം ഇന്നോളം കണ്ട ഏതുഫാസിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്ഥമാണ് ബിജെപിയും അവരുടെ പ്രത്യയശാസ്ത്രവും. അതിനു കാരണം മറ്റൊന്നുമല്ല, നമ്മുടെ സ്വന്തം ജാതിവ്യവസ്ഥതന്നെ. സമ്പത്തിന്റേയും വര്‍ണ്ണത്തിന്റേയും വംശത്തിന്റേയും പേരിലൊക്കെ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആ നിര്‍വ്വചനങ്ങളിലൊന്നും  പെടാത്തതാണ് ഇന്ത്യയിലെ ഫാസിസ്റ്റ് പ്രസ്ഥാനമെന്നതാണ് വസ്തുത. മോദിക്ക് പാര്‍ട്ടിയില്‍ അപ്രമാദിത്തമുണ്ടെന്നു പറയാമെങ്കിലും അത് ഹിറ്റ്‌ലറോടോ മുസ്സോളിനിയോടോ താരതമ്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയല്ലല്ലോ. മാത്രമല്ല, ജനാധിപത്യരീതിയിലാണല്ലോ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ജനാധിപത്യത്തേയും ഫാസിസ്റ്റുകള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇന്ത്യയിലേത്. അതുപക്ഷെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാണാന്‍ സിപിഎമ്മിന്റെ ഏതെങ്കിലും വിഭാഗത്തിനു കഴിയുന്നില്ല. മാത്രമല്ല, സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കേരളത്തില്‍ തന്നെ കൗണ്‍സില്‍ നടക്കുന്നത് വെറുതെയല്ലല്ലോ. കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചകളില്‍ ഒരു ബിജെപി നേതാവ് പറഞ്ഞതെന്താണ്? കേരളത്തില്‍ ഞങ്ങള്‍ക്ക് ആളെ കിട്ടുന്നത് സിപിഎമ്മില്‍ നിന്നാണ് എന്നായിരുന്നു അത്. അതിനാല്‍ തന്നെ സിപിഎമ്മിനോട് വിരോധമില്ല എന്നും കോണ്‍ഗ്രസ്സ് വിമുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ബിജെപിയെ കേരളത്തില്‍ തടയുന്നത് തങ്ങളാണെന്ന് സിപിഎം അവകാശപ്പെടുമ്പോഴാണ് ഈ തുറന്നു പറച്ചില്‍…
ഫാഷിസം പോലെ അത്യന്തം പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്രശൂന്യതയിലേക്ക് ഒരു ജനത വലിച്ചെറിയപ്പെടാന്‍ അനുയോജ്യമായ അന്തരീക്ഷമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.   മോഡിയെപ്പോലെ തന്റെ ഫാഷിസ്റ്റ് യോഗ്യതകള്‍ അസന്നിഗ്ധമായി തെളിയിച്ച ഒരാള്‍ക്കുമുമ്പില്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ ധാര്‍മ്മികതയുടെയും സാമൂഹ്യനീതിയുടെയും ക്ഷേമരാഷ്ട്രസങ്കല്‍പത്തിന്റെയും ഒരു ബദല്‍ നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ മറ്റുപാര്‍ട്ടികള്‍ക്ക് കഴിയുന്നുമില്ല. പിന്നോക്കക്കാരനായി നിന്നുതന്നെയാണ് മോദി സവര്‍ണ്ണ പ്രത്യ ശസാ്ത്രത്തിന്റെ നടത്തിപ്പുകാരനാണെന്നത് ശ്രദ്ധേയമാണ്. അപ്പോഴും മോദിയുടേയും ബിജെപിയുടേയും സ്വപ്‌നങ്ങള്‍ക്കുമീതെ കരിനിഴല്‍ വീഴ്ത്തിയാണ് ദളിത് പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നത്. സത്യത്തില്‍ ഈ പ്രക്ഷോഭങ്ങളാണ് ഫാസിസ്തതിനു ഇന്ന് എറ്റവും ശക്തമായ പ്രതിരോധമുയര്‍ത്തു്‌നനത്. എന്നാല്‍ അതിനെ മറികടക്കാന്‍ ഇപ്പോഴിതാ മറ്റൊരു സാധ്യത മോദിക്കു മുന്നിലെത്തിയിരിക്കുന്നു. കാശ്മീരിന്റെ പേരില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷമാണത്. യുദ്ധത്തിനായുള്ള മുറവിളികളാല്‍ രാജ്യം മുഖരിതമാണ്. അതിനിടയില്‍ സംയമനത്തിന്റെ മുഖംമൂടിയണിഞ്ഞ മോദിയെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരമാണ്. നിരവധി നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പുകള്‍ ആസന്നമാകുകയാണ്. അതിനുമുന്നൊരു തിരിച്ചടി പാക്കിസ്ഥാനു നല്‍കിയാല്‍ അതു തന്റെ ഗ്രാഫ് എത്രമാത്രം ഉയര്‍ത്തുമെന്ന് മോദിക്കറിയാം. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു എന്നു തന്നെ കരുതാം. അതിന്റെ മുന്നോടിയായി നടക്കുന്ന ഈ സമ്മേളനം അതിനാല്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തം തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply