കോടതിഭാഷ മലയാളമാക്കണ്ടേ….

ജിഷ എലിസബത്ത് ഭരണഭാഷ മാതൃഭാഷ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍  മാതൃഭാഷ വര്‍ഷമായി ആചരിക്കുന്നു. സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിരിക്കുന്നു. എന്നിട്ടും സാധാരണക്കാര്‍ കയറിയിറങ്ങുന്ന സംസ്ഥാനത്തെ കോടതികളില്‍ ഉത്തരവുകള്‍ ഇംഗ്‌ളീഷില്‍ത്തന്നെ. കോടതിഭാഷ മലയാളമാക്കി മാറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട സര്‍ക്കാര്‍ ഇതിനുള്ള ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ ആക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് കോടതി ചുമതലപ്പെടുത്തിയ അന്നത്തെ രജിസ്ട്രാര്‍ കെമാല്‍ പാഷ […]

high courty
ജിഷ എലിസബത്ത്
ഭരണഭാഷ മാതൃഭാഷ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍  മാതൃഭാഷ വര്‍ഷമായി ആചരിക്കുന്നു. സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിരിക്കുന്നു. എന്നിട്ടും സാധാരണക്കാര്‍ കയറിയിറങ്ങുന്ന സംസ്ഥാനത്തെ കോടതികളില്‍ ഉത്തരവുകള്‍ ഇംഗ്‌ളീഷില്‍ത്തന്നെ. കോടതിഭാഷ മലയാളമാക്കി മാറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട സര്‍ക്കാര്‍ ഇതിനുള്ള ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ ആക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് കോടതി ചുമതലപ്പെടുത്തിയ അന്നത്തെ രജിസ്ട്രാര്‍ കെമാല്‍ പാഷ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലയാള ഐക്യവേദി നേടിയെടുത്ത വിവരാവകാശ രേഖകളില്‍ മലയാളം പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ ഒന്നുമില്ല. 2009 ല്‍ മലയാള നിയമ ശബ്ദാവലി നിര്‍മിച്ച് പ്രസിദ്ധീകരിക്കുമെന്നും നിയമവാക്കുകളുടെ മലയാളം ജേണല്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2013 ആയിട്ടും ഇതിനുള്ള നടപടി ആയില്ല. ശബ്ദാവലിയുടെ തയാറാക്കല്‍ പ്രക്രിയ അന്തിമഘട്ടത്തിലാണെന്ന് രേഖകളില്‍ പറയുന്നുണ്ടെങ്കിലും നിയമ ജേണലിന് തുടക്കം കുറിക്കാനായിട്ടില്ല. സംസ്ഥാന സര്‍ക്കാറുകള്‍ രൂപവത്കരിക്കുന്ന നിയമങ്ങളെങ്കിലും മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതുപോലും മലയാളീകരിക്കാന്‍ സര്‍ക്കാറിനാകുന്നില്ല. വിവിധ വകുപ്പുകളില്‍ മലയാള ഭാഷയുടെ വ്യാപനത്തിന് 2006 ല്‍ ഉന്നതതല സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇത് 2007 ല്‍ ഒരു തവണ മാത്രം യോഗം ചേര്‍ന്നു. അതിന്റെ മിനുട്‌സ് പോലും ഇംഗ്‌ളീഷിലാണ് പ്രസിദ്ധീകരിച്ചത്. യോഗത്തിനിടെ ശ്രദ്ധേയമായ ഒരൊറ്റ നിര്‍ദേശംപോലും ഉണ്ടായില്ല. ഹൈ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യമെങ്കില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സ്ഥിരം സംവിധാനം കൊണ്ടുവരണമെന്നുമാണ് യോഗം തീരുമാനിച്ചത്. തുടര്‍ന്നുള്ള തീരുമാനങ്ങളും പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചില സര്‍ക്കാര്‍ വകുപ്പുകളില്‍ ഉത്തരവുകള്‍ മലയാളത്തിലാക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്. എന്നാല്‍, നിരക്ഷരരും സാധാരണക്കാരുമായ സമൂഹം സമീപിക്കുന്ന വനിതാ കോര്‍പറേഷന്‍, വികലാംഗ കോര്‍പറേഷന്‍, പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഇപ്പോഴും ഉത്തരവുകള്‍ ഇംഗ്‌ളീഷിലാണ്. സാധാരണക്കാരന് സഹായം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മലയാളം അടിയന്തരമായി ഭരണഭാഷയാക്കാനുള്ള തീരുമാനമെങ്കിലും സര്‍ക്കാറിന് സ്വീകരിക്കാം. അതുപോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്.
കീഴ്‌കോടതികളിലെ ഉത്തരവെങ്കിലും മലയാളത്തില്‍ നല്‍കണമെന്ന ആവശ്യമാണ് ഏറ്റവും ശക്തം.  കീഴ്‌കോടതി വിധികളില്‍ നിന്ന് അപ്പീല്‍ പോകുന്നത് കേവലം ഏഴുശതമാനം മാത്രമാണെന്നിരിക്കെ ഈ ആവശ്യമെങ്കിലും ആദ്യഘട്ടത്തില്‍ അംംഗീകരിക്കേണ്ടതാണ്. പൊലീസ് സ്‌റ്റേഷനിലെ എഫ്.ഐ.ആര്‍, സീന്‍ മഹസര്‍, ലൊക്കേഷന്‍ സ്‌കെച്ച്, മൊഴി എന്നിവയും കോടതിയിലെ ആദ്യവാദവും അവസാന വാദത്തിലെ ഭൂരിഭാഗവും മലയാളത്തിലാണ്. അപ്പോള്‍ ഉത്തരവുകള്‍ മാത്രം ഇംഗ്‌ളീഷില്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം ദൈനംദിന വിഷയങ്ങള്‍ മാതൃഭാഷയാക്കാതെ മാതൃഭാഷയെപറ്റി ഊറ്റം കൊണ്ട് എന്തുഗുണം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കോടതിഭാഷ മലയാളമാക്കണ്ടേ….

  1. Avatar for Critic Editor

    Cvthankappan Velayudhan

    പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങള്‍
    അതല്ലേ വേണ്ടു നമുക്കെല്ലാം….
    ആശംസകള്‍

Leave a Reply