കൊല്ലരുത്‌ സന്ദേശവുമായി യാത്ര നടത്തുന്ന ഫാദര്‍ ഡേവിസ്‌ ചിറമലിന്‌

കൊല്ലരുത്‌ എന്ന സന്ദേശവുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമ്മലിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനതലത്തില്‍ മാനിഷാദ യാത്ര ആരംഭിക്കുകയാണല്ലോ. 2003 മുതല്‍ 2013 വരെ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്‌തത്‌ 75,455 പേരാണ്‌. റോഡപകടങ്ങളില്‍ മരിച്ചത്‌ 40905 പേരാണെങ്കില്‍ കൊല്ലപ്പെട്ടത്‌ 4759 പേരാണ്‌. 5925 പേരെ കാണാതായിട്ടുണ്ട്‌. ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരുടെ ആത്മഹത്യകള്‍ക്ക്‌ മുഖ്യകാരണം മദ്യവും മയക്കുമരുന്നുമാണ്‌. വിവരാവകാശ നിയമമനുസരിച്ച്‌ സര്‍ക്കാരില്‍നിന്ന്‌ രേഖാമൂലം ശേഖരിച്ച ഈ കണക്കിന്റെ പശ്‌ചാത്തലത്തിലാണ്‌ കൊല്ലരുതെന്ന ബോധവത്‌കരണവുമായി മാനിഷാദ യാത്ര നടത്താന്‍ […]

fffകൊല്ലരുത്‌ എന്ന സന്ദേശവുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമ്മലിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനതലത്തില്‍ മാനിഷാദ യാത്ര ആരംഭിക്കുകയാണല്ലോ. 2003 മുതല്‍ 2013 വരെ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്‌തത്‌ 75,455 പേരാണ്‌. റോഡപകടങ്ങളില്‍ മരിച്ചത്‌ 40905 പേരാണെങ്കില്‍ കൊല്ലപ്പെട്ടത്‌ 4759 പേരാണ്‌. 5925 പേരെ കാണാതായിട്ടുണ്ട്‌. ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരുടെ ആത്മഹത്യകള്‍ക്ക്‌ മുഖ്യകാരണം മദ്യവും മയക്കുമരുന്നുമാണ്‌. വിവരാവകാശ നിയമമനുസരിച്ച്‌ സര്‍ക്കാരില്‍നിന്ന്‌ രേഖാമൂലം ശേഖരിച്ച ഈ കണക്കിന്റെ പശ്‌ചാത്തലത്തിലാണ്‌ കൊല്ലരുതെന്ന ബോധവത്‌കരണവുമായി മാനിഷാദ യാത്ര നടത്താന്‍ തീരുമാനിച്ചതെന്ന്‌ ഫാദര്‍ പറഞ്ഞു.
കിഡ്‌നി ദാനം ചെയ്‌തതിലൂടെയാണ്‌ ഫാദര്‍ പ്രസിദ്ധനായത്‌. നിരവധി പേര്‍ കേരളത്തില്‍ കിഡ്‌നി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പാദര്‍ പിന്നീട്‌ കിഡ്‌നി ഫെഡറേഷന്‍ ഉണ്ടാക്കുകയും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. റോഡപകടങ്ങളില്‍ സഹായവുമായി എത്തുന്ന ആക്ട്‌സ്‌ എന്ന സന്നദ്ധസംഘടനയുടെ രൂപീകരണത്തിലും പ്രധാന പങ്കാണ്‌ ഫാദറിന്റേത്‌. ഫാദര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക്‌ വലിയ പ്രചരണമാണ്‌ മാധ്യമങ്ങള്‍ നല്‍കാറുള്ളത്‌.
സത്യത്തില്‍ ഈ യാത്ര എന്തിനെതിരായാണ്‌ എന്നു മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്‌. പറയുന്നതു കേട്ടിടത്തോളം അത്‌ ആത്മഹത്യകള്‍ക്കെതിരെ മാത്രമാണ്‌. കൊല്ലരുതെന്ന സന്ദേശമാണ്‌ നല്‍കുന്നതെങ്കില്‍ മുഖ്യമായി പറയേണ്ടത്‌ മദ്യത്തേയോ മയക്കുമരുന്നിനേയോ അല്ല. മറിച്ച്‌ ലോകത്ത്‌ ഏറ്റവുമധികം കൊലകള്‍ക്ക്‌ കാരണമായിട്ടുള്ള മതത്തിനും ദേശീയതക്കും വംശീയതക്കും വര്‍ഗ്ഗീയതക്കും മറ്റുമെതിരാണ്‌. അതേകുറിച്ചൊന്നും ഫാദര്‍ മിണ്ടുന്നില്ല. എന്തിനേറെ, കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന രാഷ്ട്രീയ കൊലപാതകങ്ങളെകുറിച്ചും ഫാദര്‍ അസ്വസ്ഥനല്ല. ഈ സാഹചര്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എന്നോ ആത്മഹത്യക്കെതിരെ എന്നോ പേരിട്ട്‌ നടത്തേണ്ട യാത്രയെയാണ്‌ ഫാദര്‍ കൊല്ലരുത്‌ എന്ന സന്ദേശമാണ്‌ നല്‍കുന്നതെന്ന്‌ അവകാശപ്പെടുന്നത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply