കൊട്ടാരങ്ങളിലുറങ്ങുന്ന ചരിത്ര രേഖകള്‍ ജനങ്ങള്‍ക്കു ലഭ്യമാവണം

ഡോ ആസാദ് ഇപ്പോഴുമുണ്ട് നമുക്ക് കൊട്ടാരവും രാജാവും പരിവാരങ്ങളുമൊക്കെ. തമ്പുരാന്‍, തിരുമേനി വിളികളും കുറഞ്ഞിട്ടില്ല. സ്വത്തും അധികാരവും കുറെയേറെ നഷ്ടപ്പെട്ടുവെന്നേ കൊട്ടാരങ്ങള്‍ കരുതുന്നുള്ളു. അതു തിരിച്ചുകിട്ടണേ എന്നാവാം പ്രാര്‍ത്ഥന. പക്ഷെ, ലോകം ബഹുദൂരം മുന്നോട്ടു പോയല്ലോ. ആരു തമ്പുരാന്‍ ആരടിമ എന്നു സകല വിവേചനങ്ങളും ഭേദിക്കുന്ന ജനാധിപത്യത്തിന്റെ ശബ്ദമുയര്‍ന്നിട്ടു കാലമേറെയായി. ഇപ്പോഴും അതൊന്നും അംഗീകരിക്കില്ലെന്നു മാത്രമല്ല പുരോഗമനത്തമ്പുരാന്‍, വിപ്ലവരാജാവ് എന്നൊക്കെ പരിഷ്‌കരിച്ചെത്തുകയാണ് ഭൂതപ്രഭാവം. അതൊക്കെയിരിക്കട്ടെ. അതിലും പ്രധാനപ്പെട്ട കാര്യം കൊട്ടാരങ്ങളിലുറങ്ങുന്ന ചരിത്ര രേഖകള്‍ ജനങ്ങള്‍ക്കു ലഭ്യമാവണം എന്നതാണ്. […]

ppp

ഡോ ആസാദ്

ഇപ്പോഴുമുണ്ട് നമുക്ക് കൊട്ടാരവും രാജാവും പരിവാരങ്ങളുമൊക്കെ. തമ്പുരാന്‍, തിരുമേനി വിളികളും കുറഞ്ഞിട്ടില്ല. സ്വത്തും അധികാരവും കുറെയേറെ നഷ്ടപ്പെട്ടുവെന്നേ കൊട്ടാരങ്ങള്‍ കരുതുന്നുള്ളു. അതു തിരിച്ചുകിട്ടണേ എന്നാവാം പ്രാര്‍ത്ഥന. പക്ഷെ, ലോകം ബഹുദൂരം മുന്നോട്ടു പോയല്ലോ. ആരു തമ്പുരാന്‍ ആരടിമ എന്നു സകല വിവേചനങ്ങളും ഭേദിക്കുന്ന ജനാധിപത്യത്തിന്റെ ശബ്ദമുയര്‍ന്നിട്ടു കാലമേറെയായി. ഇപ്പോഴും അതൊന്നും അംഗീകരിക്കില്ലെന്നു മാത്രമല്ല പുരോഗമനത്തമ്പുരാന്‍, വിപ്ലവരാജാവ് എന്നൊക്കെ പരിഷ്‌കരിച്ചെത്തുകയാണ് ഭൂതപ്രഭാവം.
അതൊക്കെയിരിക്കട്ടെ. അതിലും പ്രധാനപ്പെട്ട കാര്യം കൊട്ടാരങ്ങളിലുറങ്ങുന്ന ചരിത്ര രേഖകള്‍ ജനങ്ങള്‍ക്കു ലഭ്യമാവണം എന്നതാണ്. കേരളത്തിലെ പഴയ രാജകൊട്ടാരങ്ങളിലെ മുഴുവന്‍ ചരിത്ര രേഖകളും ചരിത്ര പുരാവസ്തു പഠന വിഭാഗങ്ങള്‍ക്കും രേഖാസൂക്ഷിപ്പു വിഭാഗങ്ങള്‍ക്കും കൈമാറണം. ലക്ഷക്കണക്കിനു ചരിത്ര രേഖകള്‍ ഇപ്പോഴും ഗവേഷകരുടെയോ ചരിത്രാന്വേഷകരുടെയോ കൈകളിലെത്താതെ ചിതലെടുക്കുകയാവണം. ജനങ്ങളുടെ ജീവിതവും വിശ്വാസവും പുലരുന്ന ഒന്നിന്റെയും അവകാശികളായി പഴയ ഭരണത്തിന്റെ പിന്മുറക്കാര്‍ ഇനി തുടരേണ്ടതുമില്ല. ജനാധിപത്യം എന്നത് കൗതുകത്തിനണിയാവുന്ന തൂവല്‍ത്തൊപ്പിയല്ല. അതു ജനാധികാരമാണ്.
അന്യോന്യം യുദ്ധം ചെയ്തിരുന്ന അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നു രൂപപ്പെട്ട ദേശീയതയില്‍ ആ ഭൂതകാലത്തിന്റെ വിദൂരപ്രവണതകള്‍ പ്രതിസ്പന്ദിക്കാതിരിക്കില്ല. അവയിലെ ബഹുസ്വരതകളെ ആദരിച്ചുതന്നെ ആ ഉപദേശീയതകളെയും അവയ്ക്കകത്തെ അനവധി സ്വരഭേദങ്ങളെയും ഏകോപിപ്പിക്കുന്ന ദര്‍ശനമായി മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭരണഘടന രൂപപ്പെട്ടിട്ട് അറുപത്തിയെട്ട് വര്‍ഷമായി. അതാണ് പുതിയ കാലത്തെ നിയമപുസ്തകം. എല്ലാ ചോദ്യത്തിനും ഒടുവിലെത്തേണ്ട ഉത്തരം. അതു മാറാന്‍ മറ്റൊരു വിപ്ലവത്തിന് കാത്തിരിക്കണം.
ഇപ്പോള്‍ ആ നിയമമൊന്നും ബാധകമല്ലെന്ന് ഏതെങ്കിലും തമ്പുരാന് തോന്നിയാല്‍ അതു വലിയ പ്രയാസമുണ്ടാക്കും. രാജാവിന് നല്‍കിപ്പോന്ന ആദരവും അവകാശവും എല്ലാ കാലത്തേക്കുമുള്ള ബഹുമതിയോ വിനീതവിധേയത്വമോ അല്ല. അറകളില്‍ നിധികളോ പുറത്തു കാഴ്ച്ചയോ അവകാശമായി കാണരുത്. എല്ലാം ജനങ്ങളുടേതാണ്. എല്ലാവരുടേതുമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply