കൊടുങ്ങല്ലൂര്‍ : നഴ്‌സുമാര്‍ പോരാട്ടം തുടരുന്നു

പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അനശ്ചിതമായി നീളുകയാണ്. മാനേജ്‌മെന്റ് കടുംപിടുത്തം തുടരുമ്പോള്‍ വിജയം വരെ പോരാടാനുള്ള തീരുമാനത്തിലാണ് യുണൈറ്റഡ്് നേഴ്‌സസ് അസോസിയേഷന്‍. സമരത്തെ പിന്തുണച്ച് ജില്ലയ്‌ലെ മുഴുവന്‍ നഴ്‌സുമാരും കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റു സംഘടനകളും രംഗത്തുണ്ട.് സമരസംഹായ സമിതിയും സജീവമായി രിക്കുന്നു. വേണ്ടിവന്നാല്‍ സമരം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നഴ്‌സുമാര്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ അവരെ സ്റ്റാഫ് നഴ്‌സാക്കി എടുക്കണം. ഇതാണ് ക്രാഫ്റ്റ് ആശുപത്രിയില്‍ […]

1471095_590423894343968_1512218173_nപിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അനശ്ചിതമായി നീളുകയാണ്. മാനേജ്‌മെന്റ് കടുംപിടുത്തം തുടരുമ്പോള്‍ വിജയം വരെ പോരാടാനുള്ള തീരുമാനത്തിലാണ് യുണൈറ്റഡ്് നേഴ്‌സസ് അസോസിയേഷന്‍. സമരത്തെ പിന്തുണച്ച് ജില്ലയ്‌ലെ മുഴുവന്‍ നഴ്‌സുമാരും കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റു സംഘടനകളും രംഗത്തുണ്ട.് സമരസംഹായ സമിതിയും സജീവമായി രിക്കുന്നു. വേണ്ടിവന്നാല്‍ സമരം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നഴ്‌സുമാര്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ അവരെ സ്റ്റാഫ് നഴ്‌സാക്കി എടുക്കണം. ഇതാണ് ക്രാഫ്റ്റ് ആശുപത്രിയില്‍ അട്ടിമറിക്കപ്പെടുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം നല്‍കാതിരിക്കാന്‍ നഴ്‌സുമാരെ ട്രെയ്‌നി തസ്തികയില്‍ നിയമിച്ച് പിന്നീട് പിരിച്ചുവിടുന്ന ക്രൂരമായ സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. അതിനെതിരം കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് നേഴ്‌സുമാര്‍ സമരരംഗത്തിറങ്ങിയത്.
ഹൈക്കോടതി യു.എന്‍.എയുടെ നിലപാടിനെ അനുഭാവപൂര്‍വമാണ് പരിഗണിച്ചത്. ട്രെയിനിംഗ് നിര്‍ത്തലാക്കുക, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക, ത്രീഷിഫ്റ്റ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യുഎന്‍എ ഉന്നയിച്ചിരിക്കുന്നത്. സമര സഹായ സമിതിയെ കോടതിയുടെ മുന്‍കൈയില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഭാഗമാക്കാനും കോടതി അനുവദിച്ചു.
ക്രാഫ്റ്റിലെ 150 നേഴ്‌സുമാരില്‍ 86യോളം പേരാണ് ട്രെയിനികള്‍. സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ട്രെയിനികളുടെ എണ്ണം 25 ശതമാനമേ പാടൂ. 360 ദിവസം ട്രെയിനിംങ് ജോലി പൂര്‍ത്തിയായാല്‍ സ്റ്റാഫ് നഴ്‌സാക്കണമെന്നാണ് നിയമം. ഈ നിയമം മറികടക്കാന്‍ ട്രെയിനിംങ് സ്റ്റാഫുകള്‍ക്ക് പരീക്ഷ നടത്തി തങ്ങള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് മാത്രം സ്റ്റാഫ് നഴ്‌സാക്കുവാനാണ് മാനേജ്‌മെന്റ് ഇപ്പോള്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ മികച്ച വരുമാനമുള്ള ആശുപത്രികളുടെ മുന്‍നിരയിലാണ് ക്രാഫ്റ്റിന്റെ സ്ഥാനം. വന്ധ്യതാ ചികിത്സയാണിവിടെ മുഖ്യം. വന്‍തോതില്‍ ലാഭമുണ്ടായിട്ടും നഴ്‌സുമാരുടെ ന്യായമായ ആവശ്യത്തിനു നേരെ ഉടമ ഡോ മജീദ് കണ്ണടക്കുകയാണ്. കൊടുങ്ങല്ലൂര്‍ പോലീസിന്റെ ഒത്തുതീര്‍പ്പു ശ്രമങ്ങളേയും ഇയാള്‍ പരിഗണിക്കുന്നതേയില്ല. എന്തിനും ഏതിനും സമരകാഹളം മുഴക്കുന്ന ഐഎംഎയും ഇക്കാര്യത്തില്‍ മൗനമാണ്.
ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനേയും സര്‍ക്കാര്‍ തീരുമാനങ്ങളേയും മറികടക്കാന്‍ സംസ്ഥാനത്തെ പല ആശുപത്രികളും പല കുതന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണെന്ന് യുഎന്‍എ ഭാരവാഹികള്‍ പറയുന്നു. പലയിടത്തും നഴ്‌സുമാരുടെ എണ്ണം വെട്ടി കുറച്ചിട്ടുണ്ട്. പകരം ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ട്രെയിനി സ്റ്റാഫിനെ എടുക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പല ഇആശുപത്രികളും ചികിത്സാ ചിലവ് കുത്തനെ കൂട്ടിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള സമീപനം തുടരുകയാണെങ്കില്‍ സംസ്ഥാനവ്യാപകമായി വീണ്ടുമൊരു പോരാട്ടത്തിന് തങ്ങളിറങ്ങുമെന്നും സംഘടന മുന്നറിയിപ്പു നല്‍കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply