കൊക്കൊകോള വീണ്ടും മുട്ടുമടക്കി

പ്ലാ്ച്ചിമടക്കുശേഷം കൊക്കൊകോള വീണ്ടും മുട്ടുമുടക്കി. ഇന്ത്യയില്‍തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ തന്നെയാണ് സംഭവം. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെഹ്ദിഗഞ്ചിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ഉത്പ്പാദനം നടത്തിയതടക്കം ഒട്ടേറെ വ്യവസ്ഥകള്‍ കോളക്കമ്പനി ലംഘിച്ചത്രെ. 1999ലാണ് കോള പ്ലാന്റ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. അതിനുശേ,ം ഇവിടത്തെ ഭൂഗര്‍ഭ ജലനിരപ്പില്‍ മാറ്റം വന്നു തുടങ്ങിയതായാണ് ജനങ്ങള്‍ പറയുന്നത്. 2009ല്‍ കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റിയും ഇത് […]

download

പ്ലാ്ച്ചിമടക്കുശേഷം കൊക്കൊകോള വീണ്ടും മുട്ടുമുടക്കി. ഇന്ത്യയില്‍തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ തന്നെയാണ് സംഭവം. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെഹ്ദിഗഞ്ചിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ഉത്പ്പാദനം നടത്തിയതടക്കം ഒട്ടേറെ വ്യവസ്ഥകള്‍ കോളക്കമ്പനി ലംഘിച്ചത്രെ.
1999ലാണ് കോള പ്ലാന്റ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. അതിനുശേ,ം ഇവിടത്തെ ഭൂഗര്‍ഭ ജലനിരപ്പില്‍ മാറ്റം വന്നു തുടങ്ങിയതായാണ് ജനങ്ങള്‍ പറയുന്നത്. 2009ല്‍ കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റിയും ഇത് ്അംഗീകരിച്ചു. തുടര്‍ന്ന് അധികാരികള്‍ ചെയ്തത് നാട്ടുകാരോട് ജലത്തിന്റെ ഉപയോഗം കുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കുടിവെള്ളം കുറയാനുള്ള കാരണം കൊക്കൊകോളയാണെന്നു മനസ്സിലാക്കിയ വാരാണസിയിലെ ലോക്‌സമിതിയുടെ നേതൃത്വത്തില്‍ ജനകീയപ്രക്ഷോഭം ആരംഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഒരു ദിവസം 20,000 കെയ്‌സ് കോള ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണ് കമ്പനിക്ക് അനുമതിയുള്ളത്. എന്നാല്‍, കമ്പനി ചട്ടം ലംഘിച്ച് 36,000 കെയ്‌സുകളാണ് ഉണ്ടാക്കിയിരുന്നത്. വ്യവസായ മാലിന്യത്തെക്കുറിച്ചുള്ള കണക്കിലും ക്രമക്കേടു കാണിച്ച് കമ്പനി ബോര്‍ഡിനെ തെറ്റിധരിപ്പിച്ചു. കമ്പനിയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെല്ലാം പുറമെ കമ്പനി വിപുലീകരിക്കാനും ശ്രമം നടന്നു.
ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മലിനീകരണ ബോര്‍ഡ് കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അക്കാര്യത്തില്‍ എന്തായാലും നമ്മുടെ ബോര്‍ഡിനേക്കാള്‍ എത്രയോ ഭേദമാണ് അവരുടേത്. തുടര്‍ന്ന് കമ്പനി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. എന്നാല്‍ ട്രിബ്യൂണല്‍ കോളക്ക് അനുമതി നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍, ജൂണ്‍ ആറിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്തിമ ഉത്തരവെത്തുകയായിരുന്നു. പ്ലാച്ചിമടപോലെ അതിശക്തമായ പ്രക്ഷോഭമുണ്ടായില്ലെങ്കിലും ഒരു ബഹുരാഷ്ട്രഭീമനെ മൂക്കുകയറിടാന്‍ പ്രാദേശിക ബോര്‍ഡ് തയ്യാറാകുകയാണ് ഇവിടെയുണ്ടായത്. അതാണ് അധികാരവികേന്ദ്രീകരണത്തിന്റേയും ജനകീയാധീകാരത്തിന്‍രേയും മാതൃക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply