കൈകോര്‍ക്കുമോ ഇന്ത്യയും പാക്കിസ്ഥാനും?

താലിബാനും ഐസിസുമൊക്കെ വെല്ലുവിളിക്കുന്നത് ലോകത്തെയാണ്, ചരിത്രത്തെയാണ്, മാനവസമൂഹം നേടിയെടുത്തെന്ന് അവകാശപ്പെടുന്ന സംസ്‌കാരത്തെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്താണ് ലോകം പ്രകടമാക്കേണ്ടത്. അതാകട്ടെ തങ്ങളുടെ താല്പ്പര്യങ്ങള്ക്കനുസരിച്ച് ഭീകരതയെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന അമേരിക്കയുടെ കാര്‍മികത്വത്തിലാകരുത്. പരസ്പരമുള്ള പ്രശ്‌നങ്ങള്‍ക്ക് അവധി നല്കി ഇന്ത്യയും പാക്കിസ്ഥാനും ഭീകരതക്കെതിരെ ഐക്യപ്പെടുകയാണ് ആദ്യപടിയായി വേണ്ടത്. 132 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 142 പേരെ കൊന്നൊടുക്കിയ സംഭവം ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്. ആക്രമണത്തെ പാകിസ്താന്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പേരിലാണീ അക്രമങ്ങള്‍ എന്നറിയുമ്പോള്‍ യഥാര്‍ത്ഥ ഇസ്ലാം […]

tttതാലിബാനും ഐസിസുമൊക്കെ വെല്ലുവിളിക്കുന്നത് ലോകത്തെയാണ്, ചരിത്രത്തെയാണ്, മാനവസമൂഹം നേടിയെടുത്തെന്ന് അവകാശപ്പെടുന്ന സംസ്‌കാരത്തെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്താണ് ലോകം പ്രകടമാക്കേണ്ടത്. അതാകട്ടെ തങ്ങളുടെ താല്പ്പര്യങ്ങള്ക്കനുസരിച്ച് ഭീകരതയെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന അമേരിക്കയുടെ കാര്‍മികത്വത്തിലാകരുത്. പരസ്പരമുള്ള പ്രശ്‌നങ്ങള്‍ക്ക് അവധി നല്കി ഇന്ത്യയും പാക്കിസ്ഥാനും ഭീകരതക്കെതിരെ ഐക്യപ്പെടുകയാണ് ആദ്യപടിയായി വേണ്ടത്.
132 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 142 പേരെ കൊന്നൊടുക്കിയ സംഭവം ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്. ആക്രമണത്തെ പാകിസ്താന്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പേരിലാണീ അക്രമങ്ങള്‍ എന്നറിയുമ്പോള്‍ യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികളുടെ തല താഴാതിരിക്കുന്നതെങ്ങിനെ?
ഭീകരര്‍ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവ കണ്ടെത്തി നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുമുണ്ട്. സൈന്യം തങ്ങളുടെ കുടുംബത്തെ ലക്ഷ്യമിടുന്നതാണ് സ്‌കൂള്‍ ആക്രമിക്കാന്‍ കാരണം. തങ്ങളുടെ വേദന എന്തെന്ന് അവര്‍ അറിയണം. ഇതിനായാണ് ഇത്തരമൊരു ആക്രമണമെന്നും പാക് താലിബാന്‍ പറയുന്നു.. മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും ഇങ്ങനെ പറയാനാകുമോ?
പാക് മണ്ണില്‍നിന്നു ഭീകരരെ ഉന്മൂലനം ചെയ്യുമെന്നു പെഷാവറിലെത്തിയ കരസേനാധിപന്‍ ജനറല്‍ റാഹില്‍ ഷരീഫ് പ്രഖ്യാപിച്ചു. അതിനു പിന്നാലെ, ഭീകരരുടെ ശക്തികേന്ദ്രമായ ഖൈബര്‍ മേഖലയില്‍ സൈന്യം വ്യോമാക്രമണം തുടങ്ങി. പക്ഷെ പാക്കിസ്ഥാന് ഒറ്റക്കുനേരിടാവുന്ന ഒന്നല്ല താലിബാന്‍. വേണ്ടത് സമാധാനം കാംക്ഷിക്കുന്ന രാഷ്ട്രങ്ങളുടെ ഐക്യമാണ്. അടിയന്തിരമായി വേണ്ടത് സഹോദരരാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കുകയാണ്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും അക്രമണങ്ങളും ഭീകരരെ സഹായിക്കുകയേയുള്ളൂ എന്ന് ഇരുരാജ്യവും തിരിച്ചറിയണം. ലോകവേദികളില്‍ മുഖംതിരിച്ചിരിക്കേണ്ട സമയമല്ല ഇത്. അമേരിക്കയുടെ ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കുകയും വേണം. അതിനുള്ള ആര്‍്ജ്ജവം കാണിക്കേണ്ട സമയമാണിത്. മറ്റു വിഷയങ്ങളെല്ലാം പിന്നീട് ചര്‍ച്ച ചെയ്തു പരിഹരിക്കാം എന്നു തീരുമാനിക്കണം. അല്ലെങ്കില്‍ ഈ ഉപഭൂഖണ്ഡത്തില്‍ ഇനിയും കുരുന്നുകളുടെ ശരീരങ്ങള്‍ ചിന്നിച്ചിതറും. കാലം ഇന്ത്യക്കും പാക്കിസ്ഥാനും മാപ്പുനല്കില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply