കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ അവതാരികക്ക് രാഷ്ട്രീയ അനുമതി വേണം

സി.ടി. വില്യം ഗുരുത്വം സാര്‍വ്വലൌകികമാണ്. ഗുരുക്കന്മാരെ സ്വീകരിക്കുകയും ജ്ഞാന വിജ്ഞാനങ്ങള്‍ക്കായി ശിഷ്യത്വം അനുഭവിക്കുന്നതും പ്രകൃതിയുടെ നിയമമാണ്. സര്‍വ്വ സദ്കര്‍മ്മങ്ങളുടെയും സമാരംഭത്തില്‍ ഗുരുവന്ദന വും ഗുരുസ്‌തോത്രവും ഗുരുനമസ്‌കാരവും അങ്ങിനെയാണ് നമ്മുടെ പൂര്‍വ്വികര്‍ അനുഷ്ടിച്ചുപോന്നത്. നമ്മുടെ സക്രിയമായവയെല്ലാം ഗുരുക്കന്മാരാല്‍ അനുഗ്രഹി ക്കപ്പെട്ടതും അവതരിപ്പിക്കപ്പെട്ടതും അങ്ങിനെയാണ്. പുസ്തകങ്ങള്‍ക്ക് അവതാ രിക ഉണ്ടായതും അങ്ങിനെയാണ്. ഒരു കലയും കലാകാരന് സ്വന്തമല്ല. കലയുടെ സമസ്തതലങ്ങള്‍ക്കും അയാള്‍ അയാളുടെ ജീവിത ചുറ്റുപാടുകളോട് കടപ്പെട്ടിരിക്കുന്നു. എഴുത്തും അങ്ങിനെ യാണ്. ചുറ്റുപാടുകളെ വായിച്ചും കേട്ടും പഠിച്ചുമാണ് ഒരു പുസ്തകം […]

balanveeran
സി.ടി. വില്യം

ഗുരുത്വം സാര്‍വ്വലൌകികമാണ്. ഗുരുക്കന്മാരെ സ്വീകരിക്കുകയും ജ്ഞാന വിജ്ഞാനങ്ങള്‍ക്കായി ശിഷ്യത്വം അനുഭവിക്കുന്നതും പ്രകൃതിയുടെ നിയമമാണ്. സര്‍വ്വ സദ്കര്‍മ്മങ്ങളുടെയും സമാരംഭത്തില്‍ ഗുരുവന്ദന വും ഗുരുസ്‌തോത്രവും ഗുരുനമസ്‌കാരവും അങ്ങിനെയാണ് നമ്മുടെ പൂര്‍വ്വികര്‍ അനുഷ്ടിച്ചുപോന്നത്. നമ്മുടെ സക്രിയമായവയെല്ലാം ഗുരുക്കന്മാരാല്‍ അനുഗ്രഹി ക്കപ്പെട്ടതും അവതരിപ്പിക്കപ്പെട്ടതും അങ്ങിനെയാണ്. പുസ്തകങ്ങള്‍ക്ക് അവതാ രിക ഉണ്ടായതും അങ്ങിനെയാണ്.
ഒരു കലയും കലാകാരന് സ്വന്തമല്ല. കലയുടെ സമസ്തതലങ്ങള്‍ക്കും അയാള്‍ അയാളുടെ ജീവിത ചുറ്റുപാടുകളോട് കടപ്പെട്ടിരിക്കുന്നു. എഴുത്തും അങ്ങിനെ യാണ്. ചുറ്റുപാടുകളെ വായിച്ചും കേട്ടും പഠിച്ചുമാണ് ഒരു പുസ്തകം രൂപം കൊള്ളുന്നത്. അങ്ങനെ ഉണ്ടാവുന്ന പുസ്തകം ഒരു ഗുരുശ്രേഷ്ഠനാല്‍ വിലയിരു ത്തപ്പെട്ട് അനുഗ്രഹിക്കുമ്പോഴാണ് അവതാരിക ഉണ്ടാവുന്നത്. വായനക്കാര്‍ക്കു വേണ്ടി ഗുരുശ്രേഷ്ഠന്‍ ആസ്വാദനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുക യാണ് അവതാരികയിലൂടെ നിര്‍വ്വഹിക്കുന്നത്.
കേരള സാഹിത്യ അക്കാദമിക്ക് പക്ഷെ ഗുരുശിഷ്യ സമവാക്യങ്ങളൊന്നും അറിയില്ല. കാരണം, അക്കാദമികളുടെ കസേരകള്‍ അതതുകാലത്തെ രാഷ്ട്രീയ ദല്ലാളുമാര്‍ നിശ്ചയിക്കും പ്രകാരമാണ് നിറയുക. അതുകൊണ്ടുതന്നെ പാര്‍ട്ടിഅണി സമവാക്യങ്ങളാണ് അവര്‍ക്ക് കൂടുതല്‍ പരിചയവും പ്രിയപ്പെട്ടതും. ഇന്ന ഗുരുവിന് ഇന്ന ശിഷ്യനെന്നും ഇന്ന ശിഷ്യന് ഇന്ന ഗുരുവെന്നും പാര്‍ട്ടി ആപ്പീസു കളില്‍നിന്ന്! കുറിയോല വരും. അപ്രകാരം എല്ലാം നടക്കും. നടക്കണം.
ഈയടുത്തകാലത്ത് അക്കാദമിയുടെ ഗുരുപ്പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ രണ്ട് ഗുരുക്കന്മാരാണ് ശ്രീ.എം.പി.വീരേന്ദ്രകുമാറും ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്തും. കേരളത്തിലെ കാലാവസ്ഥ പോലെത്തന്നെയാണ് രാഷ്ട്രീയവും. ഒന്നിന്നും ഒരു നിശ്ചയമില്ല. അങ്ങനെ അനിശ്ചിതമായ ഒരു കാലാവസ്ഥയിലാണ് അനന്തപുരി യില്‍നിന്നുവന്ന കുറിയോലയില്‍ ഈ ഗുരുവര്യരുടെ പേരുകള്‍ അപ്രത്യക്ഷ മായത്. അതോടെ ഇവരുടെ അവതാരികയെഴുത്തിനു വിലക്കായി. മാത്രമല്ല, ഇവര്‍ നിശ്ചിതമായ കാലാവസ്ഥയില്‍ എഴുതപ്പെട്ട അവതാരികകള്‍ക്കും വിലക്കു വീണു. അങ്ങനെ ഇവര്‍ അവതാരികയെഴുത്തിന്റെ ഇരകളായി പ്രഖ്യാപിക്ക പ്പെട്ടു.
ശ്രീ.വിന്‍സെന്റ് പുത്തൂരിന്റെ ‘ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍’ എന്ന പുസ്തകത്തിനും ശ്രീ.സി.ടി. വില്യമിന്റെ ‘ശബ്ധം അയോദ്ധ്യവരെ എത്തുമ്പോള്‍’ എന്നീ രണ്ടു പുസ്തകങ്ങള്‍ക്കാണ് ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്ത് അനധികൃതമായി അവതാരിക എഴുതിയത്. രാഷ്ട്രീയ കാലാവസ്ഥാവ്യതിയാനങ്ങളൊന്നും എഴുത്തു കാരുടെ പ്രശ്‌നങ്ങളല്ല എന്നത് സര്‍ഗ്ഗസത്യം. പക്ഷെ അന്ത്യശാസനം അനന്തപുരി യില്‍നിന്നു വന്നു. അക്കാദമി രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചില്ല.
അക്കാദമിയുടെ അവതാരികാരാഷ്ട്രീയക്കലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ പ്രൊഫസ്സര്‍ എന്‍.കെ. ശേഷന്റെ ജീവചരിത്ര ഗ്രന്ഥവും ഈ രാഷ്ട്രീയക്കലിക്ക് വിധേയമായിട്ടുണ്ട്. അന്ന് ഇരയായത് ശ്രീ.എം.പി. വീരേന്ദ്രകുമാര്‍ ആയിരുന്നു. ഈ പുസ്തകത്തിന് അവതാരിക എഴുതുമ്പോള്‍ വീരേന്ദ്രകുമാര്‍ അക്കാദമി രാഷ്ട്രീയത്തിന്റെ പരിധിയിലും പുസ്തകം പ്രസിദ്ധീ കരിക്കുന്ന സമയത്ത് അക്കാദമി രാഷ്ട്രീയത്തിന്റെ പരിധിയ്ക്കപ്പുറവുമായിരുന്നു. എന്തായാലും അക്കാദമി കരാര്‍ ഒപ്പിട്ട പുസ്തകം നാളിതുവരെ പ്രസിദ്ധീകരിച്ചില്ല.
ഏതാണ്ട് ഇതുതന്നെയാണ് ശ്രീ.വിന്‍സെന്റ് പുത്തൂരിന്റെ പുസ്തകത്തിനും സംഭവിച്ചത്. ഈ പുസ്തകത്തിന്റെ അവതാരിക എഴുതുമ്പോള്‍ ബാലചന്ദ്രന്‍ വടക്കേടത്ത് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് അദ്ദേഹം അക്കാദമിയില്‍ നിന്ന് പുറത്താക്കപ്പെടു കയും ചെയ്തിരുന്നു. അക്കാദമി വിലക്കിയ രണ്ടു പുസ്തകങ്ങളും സോഷ്യലിസ്റ്റ് സംബന്ധിയായ പുസ്തകങ്ങളെന്നതും ശ്രദ്ധേയമാണ്.
ജാഗ്രതാനിര്‍ദ്ദേശം: എഴുത്തുകാര്‍ പുസ്തകം എഴുതുമ്പോഴും അവതാരിക എഴുതിക്കു മ്പോഴും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്ഥാനത്തുനിന്ന് അതിനുള്ള അനുമതി വാങ്ങേണ്ടതാണ്. കഴിയുന്നതും സോഷ്യലിസ്റ്റ് സംബന്ധിയായ പുസ്തക ങ്ങള്‍ ഒഴിവാക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply