കേരള ആരോഗ്യ നയം 2016 – ചില നിര്‍ദ്ദേശങ്ങള്‍

കേരള ആരോഗ്യനയം തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിക്കു മുന്നില്‍ തൃശൂരിലെ ‘ചികിത്സാനീതി’ സമര്‍പ്പിച്ച ചില നിര്‍ദ്ദേശങ്ങള്‍ 1) ചികിത്സാ രീതികളെ കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക. (standard treatment guidelines) തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചു’ള്ളതായ guideline compare ചെയ്യാവുതാണ്. 2) ആരോഗ്യ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുതിന് ആശുപത്രികള്‍ തോറും പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കുക. 3) അടിസ്ഥാനരഹിതമായി ജനങ്ങളെ തെറ്റിധരിപ്പിക്കുവിധം വാക്‌സിനേഷനും മറ്റും പ്രചാരണം നടത്തുവര്‍ക്കെതിരെ നടപടിയെടുക്കുക. 4) വൃത്തിയുള്ള പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക. 5) Geriatric friendly ആയ […]

hhh

കേരള ആരോഗ്യനയം തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിക്കു മുന്നില്‍ തൃശൂരിലെ ‘ചികിത്സാനീതി’ സമര്‍പ്പിച്ച ചില നിര്‍ദ്ദേശങ്ങള്‍

1) ചികിത്സാ രീതികളെ കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക. (standard treatment guidelines) തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചു’ള്ളതായ guideline compare ചെയ്യാവുതാണ്.
2) ആരോഗ്യ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുതിന് ആശുപത്രികള്‍ തോറും പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കുക.
3) അടിസ്ഥാനരഹിതമായി ജനങ്ങളെ തെറ്റിധരിപ്പിക്കുവിധം വാക്‌സിനേഷനും മറ്റും പ്രചാരണം നടത്തുവര്‍ക്കെതിരെ നടപടിയെടുക്കുക.
4) വൃത്തിയുള്ള പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക.
5) Geriatric friendly ആയ ആരോഗ്യനയം രൂപീകരിക്കുക. ഒരു ലക്ഷത്തി എഴുപതിനായിരം വയോജനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥ നിലനില്‍ക്കെ ഇവരുടെ ആരോഗ്യ സുരക്ഷക്ക് ഊല്‍ നല്‍കുക. അവരുടെ വീടു സന്ദര്‍ശനത്തിന് ആശവര്‍ക്കര്‍മാരെ പരിശീലനം നല്‍കി
ഉപയോഗപ്പെടുത്താവുതേ ഉള്ളൂ.
6) W.H.O ആരോഗ്യത്തിന് നല്‍കിയ നിര്‍വചനം മുില്‍ കണ്ട് ആരോഗ്യനയം രൂപീകരിക്കുക. അതായത് ശാരീരിക അവസ്ഥകളെ കൂടാതെ സാമൂഹികവും മാനസികപരമായ അവസ്ഥകള്‍ കൂടി പരിഗണിക്കുക.
7) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ അവകാശങ്ങള്‍ ഉയിച്ചുള്ള പരസ്യങ്ങള്‍ തടയാന്‍ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്റ്റ് ശക്തമായി ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങള്‍ ചെയ്യവരെ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുക.
8) ആശുപത്രികള്‍ ട്രാന്‍സ്ജന്റര്‍ friendly ആക്കുക. S.R.S (sexual / reassigned surgery) ചെയ്യുവാനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തുക.
9) അത്യാഹിത ഘട്ടങ്ങളില്‍ 108 ambulance പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എത്രയും പെട്ടന്ന് ആശുപത്രികളില്‍ എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
10) 24 മണിക്കൂറും അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുള്ള ആശുപത്രികളില്‍ ഇത്തരം സേവനം ചെയ്യാനുള്ള ഡോക്ടര്‍മാരും മറ്റു സംവിധാനങ്ങളും ഉണ്ടോ എന്നുറപ്പുവരുത്താന്‍ ഇടയ്ക്ക് ആരോഗ്യവകുപ്പ് പരിശോധന നടത്തുക.
11) ആദിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ എടുക്കുക.
12) HIV +ve ആയവര്‍ക്കും എയിഡ്‌സ് ബാധിതര്‍ക്കും നേര്‍ക്കുള്ള അവഗണന ശിക്ഷ കിട്ടാവുന്ന കുറ്റമാക്കുക.
13) മെഡിക്കല്‍ നിയമങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അവബോധം ഉണ്ടാക്കുതിന് Medical Law പാഠ്യവിഷയമാക്കി സിലബസ് പരിഷ്‌കരിക്കുക.
14) Public Health Act കാലോചിതമായി പരിഷ്‌ക്കരിക്കുക. ആയതിന്റെ ദുരുപയോഗം തടയുതിന് ഉദേ്യാഗസ്ഥന്‍മാര്‍ക്ക് എതിരെയുള്ള clause നിലനിര്‍ത്തുക.
15) പൊതുമേഖലാ ആശുപത്രികള്‍ ഉത നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ എടുക്കുക.
16) ആരോഗ്യമേഖലക്ക് പൊതു ബജറ്റില്‍ അനുവദിച്ച തുക വര്‍ദ്ധിപ്പിക്കുക. നിലവിലുള്ള 1.1% ത്തില്‍ നി് 5% – 10% ത്തിലേക്ക് ഉയര്‍ത്തുക.
17) ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്ലിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുക. അതായത് ചെറുകിട ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും നിയന്ത്രണങ്ങളില്‍ അയവ് വരുത്തി കുടുംബ ഡോക്ടര്‍ എന്ന സങ്കല്‍പ്പം കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികള്‍ എടുക്കുക. ഉദേ്യാഗസ്ഥന്‍മാര്‍ നിയമം ദുരുപയോഗിക്കുത് തടയാന്‍ ഉള്ള clause കൂടി ഉള്‍പ്പെടുത്തുക.
18) Cancer treatment de centralise ചെയ്യുനുള്ള നടപടികള്‍ എടുക്കുക.
19) മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ എടുക്കുക.
20) State medical Council ശക്തിപ്പെടുത്തി professional misconduct നടത്തു ഡോക്ടര്‍മാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ എടുക്കുക. മെഡിക്കല്‍ കൗസിലില്‍ പൗരാവകാശ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുക.
21) രോഗം വരാതിരിക്കാനുള്ള പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുതിനും അത് പാലിക്കുതിനും Community medicine എന്ന വൈദ്യശാസ്ത്ര ശാഖയെ കൂടുതല്‍ ഉപയോഗപ്പെടുത്തുക.
22) ഒരാളുടെ അന്ത്യഘട്ട പരിചരണം എങ്ങിനെ ആയിരിക്കണമെുള്ളത് രോഗികള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം നിലനിര്‍ത്തുക.
23) പാലിയേറ്റീവ് ശുശ്രൂഷകള്‍ക്ക് പ്രാമുഖ്യം നല്‍കുക.
24) ‘Health is more important than wealth’ If we create a realistic budget and give rightful place to health, there should be a balance between prevention, early detection treatment and palliative care. Certainly preventive medicine must have it place.
25) മെഡിക്കല്‍ നെഗ്ലിജെന്‍സ് കേസുകള്‍ സങ്കീര്‍ണ്ണമായതിനാല്‍, മെഡിക്കല്‍ നിയമ വിദഗ്ദരെക്കൂടി ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ട്രിബ്യൂണല്‍ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുത് നീതി വേഗത്തില്‍ നടപ്പിലാക്കാന്‍ ഉപകാര പ്രദമാകും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply