കേരളരാഷ്ട്രീയം അഴിമതിയില്‍ നിന്ന് സാമുദായികതയിലേക്ക്

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി സിപിഎം ആണെന്ന് ഒരു വിഭാഗം വിമര്‍ശകര്‍ പറയുമ്പോള്‍ സ്വാഭാവികമായും അതിനെ തള്ളിക്കളയുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യാറുള്ളത്. എന്നാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ ഇത് കേരള രാഷ്ട്രീയത്തിലെ പ്രധാന ചോദ്യമായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടിയാകാന്‍ ബിജെപി രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയപ്പോള്‍ അതിനെ തടയാനാണ് കമ്യൂണിസ്റ്റുകാരുടെ നീക്കം. എത്ര ശ്രമിച്ചാലും ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി നേടാനാകില്ല എന്നു മനസ്സിലാക്കിയ അവരുടെ അടുത്ത ഭരണപ്രതീക്ഷകളെയാണ് ബിജെപിയുടെ വളര്‍ച്ച തടയുകയെന്ന തികഞ്ഞ ബോധ്യം നേതാക്കള്‍ക്കുണ്ട്. സിപിഎം നേതാക്കളേക്കാള്‍ സിപിഐ […]

pp

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി സിപിഎം ആണെന്ന് ഒരു വിഭാഗം വിമര്‍ശകര്‍ പറയുമ്പോള്‍ സ്വാഭാവികമായും അതിനെ തള്ളിക്കളയുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യാറുള്ളത്. എന്നാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ ഇത് കേരള രാഷ്ട്രീയത്തിലെ പ്രധാന ചോദ്യമായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടിയാകാന്‍ ബിജെപി രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയപ്പോള്‍ അതിനെ തടയാനാണ് കമ്യൂണിസ്റ്റുകാരുടെ നീക്കം. എത്ര ശ്രമിച്ചാലും ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി നേടാനാകില്ല എന്നു മനസ്സിലാക്കിയ അവരുടെ അടുത്ത ഭരണപ്രതീക്ഷകളെയാണ് ബിജെപിയുടെ വളര്‍ച്ച തടയുകയെന്ന തികഞ്ഞ ബോധ്യം നേതാക്കള്‍ക്കുണ്ട്. സിപിഎം നേതാക്കളേക്കാള്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആദ്യം രംഗത്തിറങ്ങിയിരിക്കുന്നതെന്നു മാത്രം.

പാര്‍ട്ടി അണികളെ പോലും ഞെട്ടിക്കുന്ന പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം കാനം നടത്തിയിരിക്കുന്നത്. ഇടതുപക്ഷമതനിരപേക്ഷതയെന്നത് ന്യൂനപക്ഷ സംരക്ഷണം മാത്രമാണോ എന്ന സംശയം ഉയരുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ഭൂരിപക്ഷ സമുദായങ്ങള്‍ ഇത്തരത്തില്‍ ചിന്തിച്ചാല്‍ തെറ്റ് പറയാനാകില്ല എന്നും കൂട്ടിചേര്‍ത്തു. ഇടതുപക്ഷം ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ വാക്കുകള്‍ ബിജെപിക്കാരന്റേതുതന്നെയായിരുന്നു. വളരെ വേഗം ന്യൂനപക്ഷം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ അണികള്‍ക്ക് പലര്‍ക്കും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍്ട്ട്.

മറുവശത്ത് തികച്ചും കടകവിരുദ്ധമായ പരാമര്‍ശവും കാനം നടത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആര്‍എസ്എസും തമ്മിലുളള ആശയ അതിര്‍വരമ്പ് കുറയുന്നുണ്ടോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നായിരുന്നു അത്. കമ്യൂണിസ്റ്റ്, സംഘപരിവാര്‍ പ്രത്യയശാസ്ത്രങ്ങളുടെ അതിര്‍ വരമ്പുകള്‍ നേര്‍ത്തുവരികയാണോ എന്നതും പരിശോധിക്കണം. അതുകൊണ്ടാണ് ഇരുപക്ഷത്തേക്കും ആളുകള്‍ ചേക്കേറുന്നത്. അടവു നയത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനതന്നെയാണ് കാനത്തിന്റെ പ്രസ്താവന. പ്രസ്താവനയോട് രൂക്ഷമായി പ്രതികരിക്കാതെ, ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നത് മതനിരപേക്ഷതക്കെതിരല്ല എന്നു മാത്രമാണ് സിപിഎം സെക്രട്ടറി കോടിയേറി പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ കാനവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജഗോപാലാണ് മത്സരിച്ചതെങ്കിലും ബിജെപി നടത്തിയ മുന്നേറ്റം ഇടതുപക്ഷത്തെ ഞെട്ടി്പപിക്കുന്നത് സ്വാഭാവികം. കഴ്ിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലടുത്ത് വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ബിജെപി നേടുന്ന വോട്ടുകള്‍ യുഡിഎഫിനു ഗുണകരവും എല്‍ഡിഎഫിനു തിരിച്ചടിയുമാകുമെന്നുതന്നെയാണ് അരുവിക്കര തെളിയിക്കുന്നത്. ഭരണവിരുദ്ധ വോട്ടുകള്‍ വിഘടിക്കു്‌നതു മാത്രമല്ല പ്രശ്‌നം. സാമുദായിക രാഷ്ട്രീയം തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എത്ര തല കുത്തി മറഞ്ഞാലും ന്യൂനപക്ഷ വോട്ടുകള്‍ നേടാനാവില്ല എന്ന് ഇടതുപക്ഷം മനസ്സിലാക്കി കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സും ലീഗും അപ്പുറത്തായിരിക്കുവോളം അത് അസാധ്യമാണ്. ലീഗിനെ ഇടത്തോട്ടുകൊണ്ടുവരുന്നതില്‍ സിപിഎമ്മില്‍ തന്നെ അഭിപ്രായ ഭിന്നതയുള്ളതിനാല്‍ അതുനടക്കില്ല. വിഎസിന്റേയും സിപിഐയുടേയും എതിര്‍പ്പിനെ അവഗണിച്ച് കേരള കോണ്‍ഗ്രസ്സിനെ കൊണ്ടുവരാനുള്ള നീക്കം ബാര്‍ വിഷയത്തോടെ തകര്‍ന്നു. ഈ പാര്‍ട്ടികളില്‍ പെടാത്ത ന്യൂനപക്ഷങ്ങൡ ഭൂരിപക്ഷവും കോണ്‍ഗ്രസ്സുകാരുമാണ്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളോടനുഭാവപൂര്‍വ്വമായ നിലപാട് ഉപേക്ഷിക്കണമെന്നാണ് കാനം വ്യക്തമായി പറയുന്നത്. അതിനു പകരം ഭൂരിപക്ഷസമുദായത്തില്‍ കേന്ദ്രീകരിക്കണം. ബിജെപി ഈ നിലക്ക് വളര്‍ന്നാല്‍ അതിനുള്ള അവസരവും ഇല്ലാതാകും. ഹൈന്ദവവോട്ടുകളില്‍ ഭൂരിപക്ഷവും പരമ്പരാഗതമായി എല്‍ഡിഎഫിനു ലഭിക്കാറുണ്ടെങ്കിലും ബിജെപിയിലേക്കുള്ള ചോര്‍ച്ച വര്‍ദ്ധിച്ചാല്‍ അതപകടകരമാകും. അതിന്റെ തെളിവാണ് അരുവിക്കര. അതേറ്റവും തിരിച്ചറിഞ്ഞ ആളാണ് ഉമ്മന്‍ ചാണ്ടി. അതിനാലാണ് യാതൊരു ഭയാശങ്കകളുമില്ലാതെ അരുവിക്കര സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചത്. രാജഗോപാല്‍ മത്സരിച്ചത് കോണ്‍ഗ്രസ്സ് – ബിജെപി രഹസ്യ ബന്ധത്തിന്റെ സൂചനയാണെന്ന് എല്‍ഡിഎഫ് പറയുന്നതും അതിനാല്‍ തന്നെ. അരുവിക്കരമോഡല്‍ കേരളം മുഴുവന്‍ ആവര്‍ത്തിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് കാനത്തിനു് വ്യക്തമായി അറിയാം. അതാണ് അദ്ദേഹം ഇത്തരത്തിലൊരു മഉപദേശം സിപിഎമ്മിന നല്‍കിയത്.
കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നതായി എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് വെറുതെയല്ല. ടതു പാര്‍ട്ടികള്‍ ഇത് നേരത്തെ ചിന്തിച്ചെങ്കില്‍ അവര്‍ക്ക് ഏറെ ദൂരം സഞ്ചരിക്കാമായിരുന്നു എന്നും ഇനിയെങ്കിലും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് കാലം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ന്യൂനപക്ഷാവകാശങ്ങള്‍ മതനിരപേക്ഷതക്കെതിരല്ല എന്ന് മറുപടി പറഞ്ഞെങ്കിലും ഇത്തരമൊരപകടം സിപിഎമ്മും കാണുന്നു്‌ണ്ടെന്നു വേണ ംകരുതാന്‍. സമീപകാലത്ത് ന്യൂനപക്ഷങ്ങളോട് പഴയ അനുഭാവമൊന്നും അവര്‍ കാണിക്കുന്നില്ല. മദനിയെ കുറിച്ച് മിണ്ടുന്നതുപോലുമില്ല എന്നതുതന്നെ ഉദാഹരണം.
എന്തായാലംു കേരള രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ സമുദായവല്‍ക്കരിക്കപ്പെടുമെന്നു തന്നെ കരുതാം. നിയമസഭാ തെരഞ്ഞെടുപ്പടുക്കുന്തോറും അതു കൂടുതല്‍ രൂക്ഷമാകും. ഇപ്പോള്‍ സജീവമായ അഴിമതിയാരോപണമൊന്നും വിലപോവില്ല എന്ന് പ്രതിപക്ഷം മനസ്സിലാക്കുന്നുണ്ട്. ബിജെപി എത്രമാത്രം ശക്തമായി രംഗത്തിറങ്ങുമെന്ന ആശങ്കയാണ് ഇപ്പോളവരെ ഭരിക്കുന്നത്. അതോടൊപ്പം യുഡിഎഫ് കൂടുതല്‍ ന്യൂനപക്ഷാനുകൂലവും എല്‍ഡിഎഫ് ഭൂരിപക്ഷാനുകൂലവുമായി മാറും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇരു പ്രമുഖ ന്യൂനപക്ഷവും കൂടിയാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ അടുത്തെത്തുമെന്നതിനാല്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നി്സ്സാരമല്ല. സിപിഎം നേതാക്കള്‍ സ്വകാര്യമായി പറഞ്ഞ ഇക്കാര്യം കാനം പരസ്യമായി പറഞ്ഞു എന്നേയുള്ളു. കാര്യങ്ങളുടെ പോക്ക് മനസ്സില്ാക്കിയ പല കോണ്‍ഗ്രസ്സ് നേതാക്കളും ബിജെപിയെ എക്കാലത്തേക്കാള്‍ ശക്തമായി കടന്നാക്രമിക്കുന്നതും വെറുതെയല്ല. വിടി ബല്‍റാമും മറ്റും സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കെതിരെ നടത്തുന്ന കടന്നാക്രമണം കാര്യങ്ങളുടെ ഗതി കൃത്യമായി മനസ്സിലാക്കിതന്നെയാണ്. കേരളം ഏതുമുന്നണി ഭരിച്ചാലും ഒരു സീറ്റെങ്കിലും നേടാനായി ബിജെപി ശ്രമിക്കുമെന്നതും അതിനായി അതിശക്തമായി രംഗത്തിറങ്ങുമെന്നതും എല്‍ഡിഎഫ് നേതാക്കളെ ഭയപ്പെടുത്തുന്നു. ഗൗരിയമ്മയുടെ സിപിഎമ്മിലേക്കുള്ള തിരിച്ചുവരവ് സാമുദായികമായിതന്നെ പ്രയോജനപ്പെടുത്താനാണ് അവരുടെ ശ്രമം. കേരളരാഷ്ട്രീയത്തിന്റെ അജണ്ട അഴിമതിയില്‍ നിന്ന് സാമുദായികതയിലേക്ക് മാറുന്നു എന്നു സാരം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply