കേരളമായതിനാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു ചന്ദ്രചൂഡന്‍, പന്ന്യന്‍

കഴിഞ്ഞ ആഴ്‌ചയിലെ രാഷ്ട്രീയരംഗത്തെ ചൂടുപിടിച്ച വാര്‍ത്തയില്‍ ഒന്നായിരുന്നല്ലോ ചന്ദ്രചൂഡന്‍ – പന്ന്യന്‍ ഏറ്റുമുട്ടല്‍. ഇത്‌ കേരളമായതിനാല്‍ ഇരുവരും രക്ഷപ്പെട്ടു. രാഷ്ട്രീയ പ്രബുദ്ധതയുള്ള ഏതെങ്കിലും പ്രദേശമാണെങ്കില്‍ കാണാമായിരുന്നു. സിപിഐ നേതൃത്വം ആണും പെണ്ണും കെട്ടവരുടെ കൈകളിലാണെന്നാണല്ലോ ചന്ദ്രചൂഡന്റെ ആക്രോശം. അതിന്‌ അതേപടി തന്നെയായിരുന്നു പന്ന്യന്റെ മറുപടിയും. മാന്യതയില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മാന്യതയുള്ളവര്‍ മറുപടി പറയണോ എന്നാണ്‌ പന്ന്യന്‍ ചോദിച്ചത്‌. എന്നാല്‍ ഇരുപരം മറന്നു പോകുന്ന ഒരു കാര്യമുണ്ട്‌. ഇവര്‍ രണ്ടുപേരും ആണുങ്ങളായിരിക്കാം, അതുപോലെ ഇവിടെ പെണ്ണുങ്ങളുമുണ്ട്‌. അതുപോലെതന്നെയാണ്‌ ഇവരുടെ […]

Untitled-1 copy

കഴിഞ്ഞ ആഴ്‌ചയിലെ രാഷ്ട്രീയരംഗത്തെ ചൂടുപിടിച്ച വാര്‍ത്തയില്‍ ഒന്നായിരുന്നല്ലോ ചന്ദ്രചൂഡന്‍ – പന്ന്യന്‍ ഏറ്റുമുട്ടല്‍. ഇത്‌ കേരളമായതിനാല്‍ ഇരുവരും രക്ഷപ്പെട്ടു. രാഷ്ട്രീയ പ്രബുദ്ധതയുള്ള ഏതെങ്കിലും പ്രദേശമാണെങ്കില്‍ കാണാമായിരുന്നു.
സിപിഐ നേതൃത്വം ആണും പെണ്ണും കെട്ടവരുടെ കൈകളിലാണെന്നാണല്ലോ ചന്ദ്രചൂഡന്റെ ആക്രോശം. അതിന്‌ അതേപടി തന്നെയായിരുന്നു പന്ന്യന്റെ മറുപടിയും. മാന്യതയില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മാന്യതയുള്ളവര്‍ മറുപടി പറയണോ എന്നാണ്‌ പന്ന്യന്‍ ചോദിച്ചത്‌. എന്നാല്‍ ഇരുപരം മറന്നു പോകുന്ന ഒരു കാര്യമുണ്ട്‌. ഇവര്‍ രണ്ടുപേരും ആണുങ്ങളായിരിക്കാം, അതുപോലെ ഇവിടെ പെണ്ണുങ്ങളുമുണ്ട്‌. അതുപോലെതന്നെയാണ്‌ ഇവരുടെ ഭാഷയിലെ ആണും പെണ്ണും കെട്ടവരും. ആണും പെണ്ണും എന്ന രണ്ടു ലിംഗപദവി മാത്രമല്ല ഉള്ളതെന്ന്‌ ലോകം അംഗീകരിച്ച്‌ കാലമെത്രയായി. എന്തിനുലോകം? നമ്മുടെ അയല്‍പക്കങ്ങളായ തമിഴ്‌ നാടും കര്‍ണ്ണാടകയും അതംഗീകരിച്ചിട്ടുണ്ട്‌. പല രാഷ്ട്രങ്ങളിലും ഇത്തരത്തില്‍ ആക്ഷേപിച്ച്‌ സംസാരിക്കുന്നവര്‍ അഴിയെണ്ണേണ്ടിവരും. എന്നാല്‍ ഒരുവശത്ത്‌ വലിയ പ്രബുദ്ധതയൊക്കെ പറയുന്ന മലയാളി ഇപ്പോഴും എത്രയോ പുറകില്‍ ഇഴയുകയാണ്‌. അതിന്റെ ഏറ്റവംു വലിയ ഉദാഹരണങ്ങളാണ്‌ ഈ നേതാക്കളുടെ വാക്കുകള്‍. ജനങ്ങളെ നയിക്കുന്നു എന്നു പറയുന്നവരാണല്ലോ നേതാക്കള്‍. ദയവുചെയ്‌ത്‌ ലോകത്തെന്താണ്‌ നടക്കുന്നതെന്നു മനസ്സിലാക്കുക. എന്നിട്ടാകാം ജനങ്ങളെ നയിക്കല്‍………

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply