കേരളമാതൃക ലോകം ശ്രദ്ധിച്ചത്

തോമസ് ഐസക് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ജീവനക്കാര്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുകയും ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്യണം. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആവശ്യത്തിനു പണമുണ്ടോ എന്നതല്ല അത് ഏറ്റെടുക്കാനുള്ള പ്രാപ്തി സര്‍ക്കാരിനുണ്ടോ എന്നതാണ് പ്രശ്‌നം. അതിനുള്ള ഇച്ഛാശക്തി കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിനുണ്ട്. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലും സോഷ്യലിസത്തിന് ലോക മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വിമര്‍ശനം ഉയര്‍ത്തുന്നവര്‍ 500 വര്‍ഷം പിന്നിട്ട മുതലാളിത്തം ഇന്നും പകുതിയോളം ലോകരാജ്യങ്ങളില്‍ […]

tt

തോമസ് ഐസക്

എല്‍.ഡി.എഫ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ജീവനക്കാര്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുകയും ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്യണം. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആവശ്യത്തിനു പണമുണ്ടോ എന്നതല്ല അത് ഏറ്റെടുക്കാനുള്ള പ്രാപ്തി സര്‍ക്കാരിനുണ്ടോ എന്നതാണ് പ്രശ്‌നം. അതിനുള്ള ഇച്ഛാശക്തി കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിനുണ്ട്. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലും സോഷ്യലിസത്തിന് ലോക മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വിമര്‍ശനം ഉയര്‍ത്തുന്നവര്‍ 500 വര്‍ഷം പിന്നിട്ട മുതലാളിത്തം ഇന്നും പകുതിയോളം ലോകരാജ്യങ്ങളില്‍ കടന്നു ചെന്നിട്ടില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കുകയാണ്. എന്നാല്‍ 60 വര്‍ഷം പിന്നിട്ട കേരളത്തിന് ലോകം ശ്രദ്ധിച്ച വികസന മാതൃകകള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞു.
പുതിയ കാലഘട്ടത്തില്‍ പില്‍ക്കാല നേട്ടങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം രണ്ടാം തലമുറ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സമ്പൂര്‍ണ ആരോഗ്യ സുരക്ഷിതത്വം, പാവങ്ങളുടെ ക്ഷേമം, വികസനം, വിദ്യാഭ്യാസം എല്ലാം പൊതു സംവിധാനത്തിലുടെ സംരക്ഷിക്കപ്പെടണം. പുതിയ വ്യവസായങ്ങള്‍, ആവശ്യമായ പശ്ചാത്തലം എന്നിവയ്ക്കും രൂപം നല്‍കണം. സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നിര്‍മിച്ചു നല്‍കാനും വാദ്യമേളക്കാര്‍, തെയ്യം കലാകാരാര്‍ തുടങ്ങി വിവിധ ജീവിത തുറകളിലെ 60 കഴിഞ്ഞ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ നല്‍കുവാനുമാണ് തീരുമാനം.
ഇന്ത്യയില്‍ ഐ.ടി. വ്യവസായം കയറ്റുമതിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുമ്പോള്‍ കേരളം വിവരസാങ്കേതിക വിദ്യയെ സമഗ്രമായി പ്രയോജനപ്പെടുത്തി നാടിനനുയോജ്യമായ തൊഴില്‍ മേഖലകള്‍ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാന്‍ ബഡ്ജറ്റിനു പുറത്തു നിന്ന് കിഫ്ബി വഴി പണം കണ്ടെത്തുകയാണ്. വായ്പകള്‍ ഭാവി ബാധ്യതയാകാതിരിക്കാന്‍ സമമായ ആസ്തി എന്നതാണ് കിഫ്ബിയുടെ വികസന തന്ത്രം. നിങ്ങളുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം എന്ന സന്ദേശം ഉയര്‍ത്തി 25 ലക്ഷം പ്രവാസി മലയാളികളില്‍ വലിയൊരു വിഭാഗത്തെ കെ.എസ്.എഫ്.ഇ. ചിട്ടികളുമായി സഹകരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.

കേരള എന്‍.ജി.ഒ. യൂണിയന്‍ 54 ാം സംസ്ഥാന സമ്മേളനത്തില്‍ ‘എല്‍.ഡി.എഫ്. സര്‍ക്കാര്‍ പിന്നിട്ട ഒരു വര്‍ഷം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply