കേരളത്തിലെന്ത്‌ സായുധവിപ്ലവം രൂപേഷ്‌?

സംസ്ഥാനത്ത്‌ ജനകീയ പിന്തുണയോടെ സായുധവിപ്ലവം നടത്തുമെന്ന്‌ സി.പി.ഐ മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷിന്റെ അവകാശവാദം ഏറെ അതിരുകടന്നതായി പോയി. സി.പി.ഐ. മാവോവാദി സംഘടനയുടെ പത്താംവാര്‍ഷികത്തിന്‍റെ ഭാഗമായി പുറത്തുവിട്ട വീഡിയോ അഭിമുഖത്തിലാണ്‌ രൂപേഷ്‌ ഈ അവകാശവാദം നടത്തിയിരിക്കുന്നത്‌. മാവോവാദികളോടുള്ള ഉത്‌ക്കണ്‌ഠയും കൗതുകവും സംസ്ഥാനത്ത്‌ മാറിക്കഴിഞ്ഞെന്നും. മധ്യവര്‍ഗത്തില്‍നിന്നും താഴേത്തട്ടില്‍നിന്നും നിരവധിപേര്‍ സി.പി.ഐ മാവോയിസ്റ്റിലേക്ക്‌ എത്തിച്ചേരുന്നുണ്ടെന്നും രൂപേഷ്‌ പറയുന്നു.. ഐ.ടി രംഗത്തുള്ളവരും ബുദ്ധിജീവികളും പാര്‍ട്ടിയില്‍ അണി ചേരുന്നുണ്ട്‌. യഥാര്‍ത്ഥ തൊഴിലാളി പ്രസ്ഥാനമായി മാറാനുള്ള ശ്രമമാണ്‌ പാര്‍ട്ടി നടത്തുന്നതെന്നും രൂപേഷ്‌ പറയുന്നു. ഇപ്പറഞ്ഞതല്ലാതെ സായുധസമരത്തിനുള്ള […]

roopeshസംസ്ഥാനത്ത്‌ ജനകീയ പിന്തുണയോടെ സായുധവിപ്ലവം നടത്തുമെന്ന്‌ സി.പി.ഐ മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷിന്റെ അവകാശവാദം ഏറെ അതിരുകടന്നതായി പോയി. സി.പി.ഐ. മാവോവാദി സംഘടനയുടെ പത്താംവാര്‍ഷികത്തിന്‍റെ ഭാഗമായി പുറത്തുവിട്ട വീഡിയോ അഭിമുഖത്തിലാണ്‌ രൂപേഷ്‌ ഈ അവകാശവാദം നടത്തിയിരിക്കുന്നത്‌.
മാവോവാദികളോടുള്ള ഉത്‌ക്കണ്‌ഠയും കൗതുകവും സംസ്ഥാനത്ത്‌ മാറിക്കഴിഞ്ഞെന്നും. മധ്യവര്‍ഗത്തില്‍നിന്നും താഴേത്തട്ടില്‍നിന്നും നിരവധിപേര്‍ സി.പി.ഐ മാവോയിസ്റ്റിലേക്ക്‌ എത്തിച്ചേരുന്നുണ്ടെന്നും രൂപേഷ്‌ പറയുന്നു.. ഐ.ടി രംഗത്തുള്ളവരും ബുദ്ധിജീവികളും പാര്‍ട്ടിയില്‍ അണി ചേരുന്നുണ്ട്‌. യഥാര്‍ത്ഥ തൊഴിലാളി പ്രസ്ഥാനമായി മാറാനുള്ള ശ്രമമാണ്‌ പാര്‍ട്ടി നടത്തുന്നതെന്നും രൂപേഷ്‌ പറയുന്നു.
ഇപ്പറഞ്ഞതല്ലാതെ സായുധസമരത്തിനുള്ള എന്തു രാഷ്ട്രീയ സാഹചര്യമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന്‌ രൂപേഷ്‌ പറഞ്ഞോ എന്നറിയില്ല. സിഡി മുഴുവനായും ഒരു ചാനലും സംപ്രേക്ഷണം ചെയ്‌തിട്ടില്ല. അതേസമയം രണ്ടുമൂന്നു കാര്യങ്ങളാണ്‌ രൂപേഷ്‌ പറയുന്നത്‌. സമൂഹത്തെ സൈനികവത്‌കരിക്കുകയാണ്‌ സര്‍ക്കാറെന്നാണ്‌ ഒരു ആരോപണം. ജനങ്ങളെ നിരീക്ഷിക്കാനാണ്‌ ജനമൈത്രി പോലീസ്‌ സംവിധാനം നടപ്പാക്കുന്നത്‌. സ്റ്റുഡന്റ്‌ പോലീസിന്റേയും വനസംരക്ഷണ സമിതിയുടേയുമെല്ലാം ആത്യന്തികലക്ഷ്യം മറ്റൊന്നല്ല. കേരളത്തിലും സാല്‍വാ ജുദൂം നടപ്പാക്കുന്നുണ്ട്‌. തീര്‍ച്ചായും ഇതിലൊന്നുമത്ഭുതമില്ല. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെയാണ്‌ പോലീസ്‌ എന്ന്‌ സാമാന്യം എല്ലാവര്‍ക്കുമറിയം.
പശ്ചിമഘട്ടമലനിരകളിലെ ജൈവസമ്പത്ത്‌ കൊള്ളയടിക്കാനുള്ള സാമ്രാജ്യത്വശ്രമത്തെ തുണയ്‌ക്കുകയാണ്‌ സര്‍ക്കാര്‍ എന്നു രൂപേഷ്‌ പറയുമ്പോള്‍ അതിനുള്ള പരിഹാരം എങ്ങനെയാണ്‌ സായുധസമരമാകുന്നതെന്ന്‌ വ്യക്തമല്ല. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാറമടകളും രൂപേഷ്‌ തന്നെ പറയുന്ന മാഫിയകളും സാമ്രാജ്യത്വത്തിന്റേതാണോ? ആണെങ്കില്‍ തന്നെ ആരോടാണ്‌ സായുധസമരം നടത്തുക?
എല്ലാ പാര്‍ട്ടികളും ആദിവാസികളേയും കര്‍ഷകരേയും വഞ്ചിക്കുകയാണെന്നും രൂപേഷ്‌ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഭൂരഹിതകര്‍ഷകരേയും തോട്ടം തൊഴിലാളികളേയും ആദിവാസികളേയും യോജിപ്പിച്ച്‌ ജനകീയബദല്‍ കെട്ടിപ്പടുക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കേരളത്തില്‍ ആദിവാസി – ദളിത്‌ വിഭാഗങ്ങളുടെ ശക്തമായ സമരങ്ങളാണ്‌ ഏതാനും വര്‍ഷങ്ങളായി നടക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ മുത്തങ്ങക്കും ചെങ്ങറക്കുമൊപ്പം അവ ശക്തമായി. ഇപ്പോള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ ആദിവാസികള്‍ നില്‍പ്പ്‌ സമരം നടത്തുന്നു. ആറളത്തും അരിപ്പയിലുമെല്ലാം പോരാട്ട നടക്കുന്നു. ഒരുപാട്‌ പരിമിതികളുണ്ടെങ്കിലും ഈ സമരങ്ങളെ പിന്തുണക്കുകയാണ്‌ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്‌. തോട്ടം തൊഴിലാളികളുടെ പ്രശ്‌നം കുറെകൂടി സങ്കീര്‍ണ്ണമാണ്‌. എന്നാല്‍ ഗറില്ലാ സമരങ്ങളെ കുറിച്ച്‌ സംസാരിക്കുന്ന മാവോയിസ്‌റ്റുകള്‍ക്ക്‌ ഈ ദൗത്യം ഏറ്റെടു്‌കകാന്‍ കഴിയുമോ? ആത്യന്തികമായി വര്‍ഗ്ഗരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവര്‍ക്ക്‌ ഈ വിഭാഗങ്ങളുടെ തനതായ മുന്നേറ്റങ്ങളെ അംഗീകരിക്കാനാവില്ലല്ലോ. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയായ കമ്യൂണിസ്‌റ്റുകാരുടെ കാര്‍മ്മികത്വത്തില്‍തന്നെ ഇവരുടെ വിമോചനം നടത്തുമെന്ന വാശിയിലാകുമല്ലോ രൂപേഷും.
വന്‍കിട ജന്മിമാരോടും ഖനിമാഫിയയോടും അവര്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ – പോലീസ്‌ സംവിധാനത്തോടും സായുധമായി പോരാടുന്ന ഛത്തിസ്‌ഗഡ്‌ പോലുള്ള സംസ്ഥാനങ്ങളുടെ അവസ്ഥയില്‍ എത്രയോ വിഭിന്നമാണ്‌ കേരളം. സമൂര്‍ത്തസാഹചര്യങ്ങളുടെ സമൂര്‍ത്തവിശകലനത്തിന്റെ അടിസ്ഥാനത്തിലല്ലേ ഒരു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി അതിന്റെ പരിപാടി തയ്യാറാക്കുക? അത്തരത്തിലൊരു സമീപനം കേട്ടിടത്തോളം രൂപേഷിന്റെ വാക്കുകളില്‍ കേള്‍ക്കാനില്ല. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply