കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ : കേന്ദ്രം കണ്ണുതുറക്കുമോ?

എല്ലാവര്‍ഷവും പതിവുള്ള പോലെ 2016-17 റെയില്‍ ബജറ്റിനു മുന്നോടിയായി കേരളത്തിെന്റ റെയില്‍വേ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനും റെയില്‍വേ മന്ത്രിക്കും സമര്‍പ്പിച്ചു. വിവിധ സംഘടനകള്‍, വ്യാപാര പ്രമുഖര്‍, വ്യക്തികള്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചാണ് സര്‍ക്കാറിെന്റ പരിഗണനക്കായി സമര്‍പ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുക, പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, വൈദ്യുതീകരണവും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും പൂര്‍ണ്ണമായും നടപ്പാക്കുക, ചെറിയ റൂട്ടുകളില്‍ മെമു ഉള്‍പ്പെടെ സര്‍വിസുകള്‍ ആരംഭിച്ച് ഗതാഗത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് […]

tt

എല്ലാവര്‍ഷവും പതിവുള്ള പോലെ 2016-17 റെയില്‍ ബജറ്റിനു മുന്നോടിയായി കേരളത്തിെന്റ റെയില്‍വേ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനും റെയില്‍വേ മന്ത്രിക്കും സമര്‍പ്പിച്ചു. വിവിധ സംഘടനകള്‍, വ്യാപാര പ്രമുഖര്‍, വ്യക്തികള്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചാണ് സര്‍ക്കാറിെന്റ പരിഗണനക്കായി സമര്‍പ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുക, പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, വൈദ്യുതീകരണവും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും പൂര്‍ണ്ണമായും നടപ്പാക്കുക, ചെറിയ റൂട്ടുകളില്‍ മെമു ഉള്‍പ്പെടെ സര്‍വിസുകള്‍ ആരംഭിച്ച് ഗതാഗത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പ്രധാന പരിഗണന. നെടുനീളത്തില്‍ കിടക്കുന്ന കേരളം റെയില്‍വേ യാത്രക്ക് ഏറ്റവും അനുകൂലമായ പ്രദേശമായിട്ടും അര്‍ഹിക്കുന്ന പരിഗണന ഒരിക്കലും കിട്ടാറില്ല. ഇന്ത്യന്‍ ശരാസറിയേക്കാള്‍ എത്രയോ കൂടുതല്‍ വാഹനങ്ങളാണ് കേരളത്തിലെ റോഡുകളില്‍ ഓടുന്നത്. അവക്കാവശ്യമായ രീതിയില്‍ റോഡുകള്‍ വികസിപ്പിക്കാനുള്ള സാഹചര്യം ഇവിടെയില്ല. ഈയവസ്ഥയില്‍ ട്രെയിന്‍ ഗതാഗതം പരമാവധി വര്‍ദ്ധിപ്പിച്ച് റോഡിലെ വാഹനപെരുപ്പം കുറക്കുകയേ മാര്‍ഗ്ഗമുള്ളു. മുബൈ മോഡലാണ് നമുക്കനുയോജ്യം. എന്നാല്‍ ഈ സാഹചര്യം മനസ്സിലാക്കാന്‍ കേന്ദ്രമോ പോരാടി നേടാന്‍ സംസ്ഥാനമോ ഒരിക്കലും ശ്രമിക്കാറില്ല എന്നതാണ് സത്യം. ഇത്തവണയും അതാവര്‍ത്തിക്കാതിരുന്നാല്‍ നന്ന്.
ആവശ്യങ്ങള്‍ ന്യായമാണെന്ന് മനസ്സിലാക്കുന്നതിനായി ഓരോ നിര്‍ദേശങ്ങള്‍ക്കും പിന്നിലെ കാര്യകാരണങ്ങളുടെ വിശദീകരണ കുറിപ്പും സമര്‍പ്പിച്ചിട്ടുണ്ടെന്ന് സോണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സല്‍ട്ടിവ് കമ്മിറ്റി അംഗവും റെയില്‍വേ യാത്രക്കാരുടെ സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ.ജെ. പോള്‍ മാന്‍വെട്ടം പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍, തൃശൂര്‍ റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍, ഓള്‍ കേരള ട്രെയിന്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാര, വ്യവസായ, സാമൂഹിക സംഘടനകളുടെ തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ കഴിഞ്ഞമാസം എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചചെയ്തത്.
ചര്‍ച്ചയില്‍ ഉയര്‍ന്ന ആശയങ്ങളെ ക്രോഡീകരിച്ചാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് സമര്‍പ്പിച്ചത്. ആവശ്യങ്ങളുടെ നിര്‍ദേശങ്ങളുടെയും കോപ്പി സംസ്ഥാന സര്‍ക്കാറിനും സംസ്?ഥാനത്തുനിന്നുള്ള എം.പിമാര്‍ക്കും നല്‍കിയിട്ടുണ്ട്.

പ്രധാന ആവശ്യങ്ങള്‍
പാത ഇരട്ടിപ്പിക്കല്‍, പൂര്‍ത്തീകരണം:
എറണാകുളംകോട്ടയം-കായംകുളം പാതയിലെ 67 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍.
തിരുവനന്തപുരം-കന്യാകുമാരി പാതയിലെ 87 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍.
25 വര്‍ഷം മുമ്പ് അനുമതി ലഭിച്ച ഗുരുവായൂര്‍-തിരുനാവായ പാതയുടെ പൂര്‍ത്തീകരണം.
തിരുവനന്തപുരം-കൊല്ലം, കോയമ്പത്തൂര്‍-പാലക്കാട്-തൃശൂര്‍-എറണാകുളം പാത നാലുവരി പാതയാക്കുക.
പുതിയ സര്‍വിസുകള്‍:
ആറു ദിവസം മാത്രമുള്ള മെമു സര്‍വിസുകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുക.
എറണാകുളം-പാലക്കാട്-സേലം ഇന്റര്‍സിറ്റി, മംഗലാപുരം-പാലക്കാട്-ബംഗളൂരു പ്രതിദിന എക്‌സ്പ്രസ്.
മലപ്പുറം-പാലക്കാട്-ബംഗളൂരു പ്രതിദിന സര്‍വിസ്
എറണാകുളം-പാലക്കാട്-പൊള്ളാച്ചി-രാമേശ്വരം എക്‌സ്പ്രസ്
എറണാകുളം-വേളാങ്കണ്ണി പാതയില്‍ അധിക സര്‍വിസ്
എറണാകുളം-ഹൈദരാബാദ് എക്‌സപ്രസ്
കൊല്ലം-തിരുവനന്തപുരം, കൊല്ലം-കോട്ടയം-എറണാകുളം
തൃശൂര്‍-പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ അധിക മെമു സര്‍വിസുകള്‍
വൈദ്യുതീകരണം:
കോഴിക്കോട്-മംഗലാപുരം പാത, കൊല്ലം-പുനലൂര്‍ പാത, കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ്
ശിലാസ്ഥാപനം നടത്തിയെങ്കിലും ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത നെടുമ്പാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുക, ആലപ്പുഴ മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്ന വണ്ടാനത്ത് റെയില്‍വേ സ്‌റ്റോപ് അനുവദിക്കുക, കണ്ണൂരില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കുക, തിരുവനന്തപുരം നേമം ടെര്‍മിനലായി ഉയര്‍ത്തി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെ തിരക്ക് കുറക്കുക, ചരക്ക് ഗതാഗതത്തിന് മുംബൈ-മംഗലാപുരം റൂട്ടില്‍ ഉപയോഗിക്കുന്ന റോ–റോ സര്‍വിസ് എറണാകുളം വരെ നീട്ടുക,
ട്രെയിന്‍ വൈകുന്നത് ഒഴിവാക്കാന്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പ്രധാന സെക്ടറുകളിലും ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം നടപ്പാക്കുക, ഐലന്‍ഡ് എക്‌സ്പ്രസിെന്റയും ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസിന്റെയും സമയമാറ്റത്താല്‍ യാത്രാദുരിതം അനുഭവിക്കുന്ന പാലക്കാട്, തൃശൂര്‍ യാത്രക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ മെമു സര്‍വിസ് ആരംഭിക്കുക, അല്ലാത്തപക്ഷം തൃശൂര്‍ റൂട്ടില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. അതോടൊപ്പം സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധന കണക്കിലെടുത്ത് തിരുവനന്തപുരം-ഗുവാഹതി പാതയില്‍ രണ്ട് തേര്‍ഡ് എ.സി ഉള്‍പ്പെടെ 24 കോച്ചുള്ള പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ കാലങ്ങളായുള്ള കാത്തിരിപ്പായ കഞ്ചിക്കോട് കോച്ച് ഫാക്ടറി തറക്കല്ലിട്ട് ഉദ്ഘാടനം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പ്രഥമ പരിഗണന നല്‍കണം. കപൂര്‍ത്തലയില്‍ നിന്നുള്ള കോച്ച് നിര്‍മാണത്തിലെ കാലതാമസംമൂലം റേക്കുകള്‍ കിട്ടാത്തതാണ് മെമു സര്‍വിസുകള്‍ക്ക് തടസ്സമാകുന്നതെന്നും ആവശ്യങ്ങളില്‍ ചൂണ്ടികാട്ടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply