കേരളം നമ്പര്‍ ലാസ്റ്റ്

ഏറെകാലമായി നിരന്തരം കേള്‍ക്കുന്ന പ്രയോഗമാണ് കേരളം നമ്പര്‍ വണ്‍ എന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി തങ്ങളെന്തോ ഉന്നതകുല ജാതരാണെന്ന ധാരണയിലാണ് കക്ഷിരാഷ്ട്രീയ – ജാതി മത ലിംഗ ഭേദമില്ലാതെ വലിയൊരു വിഭാഗം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. സാമൂഹ്യരംഗത്തെ ചില മേഖലകൡ കേരളം ചില മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതു ശരിയാണ്. കേരളരൂപീകരണത്തിനുമുമ്പ് ഈ മേഖലയില്‍ നടന്ന നവോത്ഥാനമുന്നേറ്റങ്ങളാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ ആ മുന്നേറ്റങ്ങള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നു പരിശോധിക്കുമ്പോളാണ് നമ്മുടെ കാപട്യം വ്യക്തമാകുക. അവയെല്ലാം […]

ss

ഏറെകാലമായി നിരന്തരം കേള്‍ക്കുന്ന പ്രയോഗമാണ് കേരളം നമ്പര്‍ വണ്‍ എന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി തങ്ങളെന്തോ ഉന്നതകുല ജാതരാണെന്ന ധാരണയിലാണ് കക്ഷിരാഷ്ട്രീയ – ജാതി മത ലിംഗ ഭേദമില്ലാതെ വലിയൊരു വിഭാഗം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. സാമൂഹ്യരംഗത്തെ ചില മേഖലകൡ കേരളം ചില മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതു ശരിയാണ്. കേരളരൂപീകരണത്തിനുമുമ്പ് ഈ മേഖലയില്‍ നടന്ന നവോത്ഥാനമുന്നേറ്റങ്ങളാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ ആ മുന്നേറ്റങ്ങള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നു പരിശോധിക്കുമ്പോളാണ് നമ്മുടെ കാപട്യം വ്യക്തമാകുക. അവയെല്ലാം പാതിവെച്ച് ഉപേക്ഷിക്കുക മാത്രമല്ല നാം ചെയ്തത്. മറിച്ച് ഏറെ ദൂരം പുറകോട്ടു നടക്കുകയും ചെയ്തു. അതിന്റെ ഏറ്റവും വലിയ പ്രഖ്യാപനമാണ് ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് കേരളം കാണുന്നത്. ഇപ്പോള്‍ ഉറപ്പിച്ചു പറയാം, കേരളം നമ്പര്‍ വണ്‍ അല്ല, മറിച്ച് നമ്പര്‍ ലാസ്റ്റ് ആണെന്ന്.
കേരളത്തിലെ സാമൂഹ്യജീവിതം എവിടെയെത്തി എന്നറിയണമെങ്കില്‍ പോയ രണ്ടുമൂന്നു ദിവസത്തെ ചാനല്‍ ദൃശ്യങ്ങള്‍ മാത്രം മതി. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിയും ഭരണഘടന അനുശാസിക്കുന്ന ലിംഗനീതിയും വിശ്വസിച്ച് ശബരിമല കയറാനെത്തിയ യുവതികള്‍ നേരിട്ട അനുഭവം നമ്മളെത്ര പ്രാകൃതാരാണെന്നതിനു തെളിവാണ്. നൂറുകണക്കിനു പോലീസുകാരുടെ അകമ്പടിയോടെ മല കയറേണ്ടി വരുന്ന സ്ത്രീകള്‍ ഈ ഭൂമിയുടെ പാതിക്ക് അവകാശമുള്ളവരാണ്. അവര്‍ക്കെതിരെ ഉണ്ടായ തെറിവര്‍ഷം നമ്മുടെ സംസ്‌കാരത്തിന്റേയും ജനാധിപത്യബോധത്തിന്റേയും തെളിവല്ലാതെ മറ്റെന്താണ്? ഏതെങ്കിലും വിഭാഗത്തില്‍ നിന്നു മാത്രമാണ് ഈ ആക്രമണങ്ങളെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ നമ്മുടെ സാമൂഹ്യജീവിതത്തെ നിയന്ത്രിക്കുന്ന എല്ലാ ശക്തികളും ഈ സ്ത്രീകള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നതാണ് വസ്തുത. പരസ്പരമുണ്ടെന്ന് അവര്‍ അഭിനയിക്കുന്ന അഭിപ്രായഭിന്നതയൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രങ്ങള്‍ മാത്രം.
ഒരുപക്ഷെ ബാബറി മസ്ജിദിനുശഷം ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട് രാജ്യം കണ്ട ഏറ്റവും മോശം സംഭവങ്ങളാണ് ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. അവിടെ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചത് മുസ്ലിമുകള്‍ക്കാണെങ്കില്‍ ഇവിടെയത് സ്ത്രീകള്‍ക്കാണ്. നടക്കുന്ന സംഭവങ്ങളെല്ലാം സമാനമാണ്. അതേസമയം ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ അതുമില്ല. കോടതിക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുന്നത് സംഘപരിവാറാണ്. അഖിലേന്ത്യാതലത്തില്‍ ദേവാലയങ്ങളുടെ തുല്ല്യനീതി അംഗീകരിക്കുന്ന അവര്‍ കേരളത്തിലും ഏറെക്കുറെ അതേ നിലപാടുകാരായിരുന്നു. എന്നാല്‍ വളരെ പെട്ടന്നായിരുന്നു കക്ഷിരാഷ്ട്രീയ മുതലെടുപ്പിന്റെ സാധ്യത തിരിച്ചറിഞ്ഞ് അവര്‍ രംഗത്തെത്തിയത്. കേരളം കണ്ട ഏറ്റവും വൃത്തികെട്ട സമരാഭാസങ്ങള്‍ക്കാണ് പിന്നീട് കേരളത്തിന്റെ തെരുവുകള്‍ സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തില്‍ പങ്കെടുക്കുന്നവരാണ് തങ്ങളെന്നവകാശപ്പെടുന്ന ഹിന്ദുത്വശക്തികള്‍ നിയമം കയ്യിലെടുത്തു തുടരുന്ന ആക്രമങ്ങള്‍ ഇപ്പോളും തുടരുകയാണ്. യഥാര്‍ത്ഥ തീവ്രവാദത്തെ കേരളം ഇപ്പോളാണ് കാണുന്നതെന്നു പറയാം. മറുവശത്ത് ഈ വിഷയത്തെ കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തോടെതന്നെ വിലയിരുത്തിയ കോണ്‍ഗ്രസ്സും അവരുടെ സഖ്യശക്തികളും എത്തിചേര്‍ന്നതും ഇതേ നിലപാടിലായിരുന്നു. വ്യത്യസ്ഥ അഭിപ്രായമുള്ള വനിതാ നേതാക്കളെയടക്കം അവര്‍ നിശബ്ദരാക്കി. സിപിഎമ്മും ഇടതുപക്ഷക്കാരുമാണ് ശരിക്കും വെട്ടിലായത്. രൂക്ഷമായ ഭിന്നതകള്‍ അവര്‍ക്കിടയിലുമുണ്ടായി. ഒരുവശത്ത് കോടിവിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ അതിനു ശ്രമിക്കുന്നു എന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ദേവസ്വം പ്രസിഡന്റും മന്ത്രിയുമടക്കമുള്ളവര്‍ തങ്ങളുടെ സംഘി മനസ്സ് പ്രകടമാക്കികൊണ്ടേയിരുന്നു. വലിയ പ്രസംഗമൊക്കെ നടത്തി കയ്യടി വാങ്ങിയ മുഖ്യമന്ത്രിയാകട്ടെ തന്ത്രപൂര്‍വ്വമായ നിശബ്ദത പാലിച്ചു. അതേസമയം പതിവുപോലെ ന്യായീകരണക്കാര്‍ സജീവമായി രംഗത്തിറങ്ങി. പോലീസ് അകമ്പടിയില്‍ മലക്കു സമീപം വരെ എത്തിയ യുവതികളെ ആക്ഷേപിക്കുന്നതിലും ആക്രമിക്കുന്നതിലും സംഘികളേക്കാള്‍ മുന്നില്‍ അവരായിരുന്നു. എല്ലാ ഭിന്നതകള്‍ക്കും അവധി നല്‍കി, ഇരുകൂട്ടരും ചേര്‍ന്ന് രഹ്ന എന്ന സ്ത്രീക്കെതിരെ നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീപീഡനമാണെന്നു കാണാം. ഒരുകൂട്ടര്‍ അവരുടെ വീടാക്രമിക്കുകയും ജോലി കളയാന്‍ ശ്രമിക്കുകയാുമാണ് ചെയ്തതെങ്കില്‍ മറ്റൊരു കൂട്ടര്‍ അവരുടെ ജാതി, മതം, സ്വഭാവം, രാഷ്ട്രീയം എന്നിവയൊക്കെ തിരിക്കിയാണ് രൂക്ഷമായ സൈബര്‍ ആക്രമണം നടത്തികൊണ്ടിരിക്കുന്നത്. ശബരിമലയില്‍ ജാതിയോ മതമോ വിശ്വാസമോ ഒന്നും നോക്കാതെ ആര്‍ക്കും പോകാമെന്നിരിക്കെയാണ് ഈ ആക്രമണം നടക്കുന്നത്. ആക്ടിവിസ്റ്റുകളോ അവിശ്വാസികളോ മലയിലെത്തരുതെന്ന ദേവസ്വം മന്ത്രിയുടെ വാക്കുകള്‍ തന്നെയാണ് ഇവരും ഏറ്റെടുത്തത്. അതേസമയം ആക്ടിവിസ്റ്റും അവിശ്വാസിയുമല്ലാത്ത മാധവി, മേരി എന്നിവര്‍ക്ക് സംരക്ഷണം നല്‍കാതിരുന്നതിനെ കുറിച്ച് ഇവരാരും പ്രതികരിച്ചതുമല്ല. ചുരുക്കത്തില്‍ ലിംഗനീതി എന്ന ആശയത്തെ ഇവരാരും അംഗീകരിക്കുന്നില്ല എന്നാണ് ഇവയെല്ലാം വ്യക്തമാക്കിയത്.
പിന്നോക്കക്കാര്‍ക്കും ആദിവാസികള്‍ക്കുമെല്ലാമുണ്ടായിരുന്ന ആചാരങ്ങളെല്ലാം പിടിച്ചെടുത്ത സവര്‍ണ്ണ ശക്തികളാണ് ഇപ്പോള്‍ തങ്ങളുണ്ടാക്കിയ ആചാരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ പേരില്‍ ആക്രമസമരം നടത്തുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. ജനാധിപത്യത്തേക്കാള്‍ രാജകുടുംബത്തിനും സുപ്രിം കോടതിയേക്കാള്‍ ആള്‍കൂട്ടനീതിക്കും മന്ത്രിയേക്കാള്‍ തന്ത്രിക്കും ഭരണഘടനയേക്കാള്‍ മനുസ്മൃതിക്കും പ്രാധാന്യം നല്‍കുന്നവരാണിവര്‍. ദളിത് – ആദിവാസി – പിന്നോക്ക വിഭാഗങ്ങളിലെ പ്രമുഖ നേതാക്കളും ചിന്തകരുമെല്ലാം ഇതു തിരിച്ചറിയുന്നു എങ്കിലും പതിവുപോലെ ആ വിഭാഗങ്ങളില്‍ പെട്ട നിരവധി പേരെ സമരത്തിലണിനിരത്താന്‍ സവര്‍ണ്ണ – പൗരുഷ ശക്തികള്‍ക്കായിട്ടുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ചപോലെ പാതിയില്‍ നവോത്ഥാന ധാര കൈവിട്ട ഒരു സമൂഹത്തിന്റെ സ്വാബാവികമായ അധപതനമാണ് ഇവിടെ കാണുന്നത്. അതു തിരിച്ചു പിടിക്കുക മാത്രമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിനു മുന്നോടട്ുപോകാനുള്ള ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ നമ്പര്‍ വണ്‍ ജനത എന്ന സ്ഥിരം പല്ലവി ഉരുവിട്ട് നമുക്ക് കാലം കളയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply