കെ എസ് ആര്‍ ടി സിയില്‍ പൂക്കടത്ത്‌

ലിജോ ചീരന്‍ ജോസ്‌ തിരുവനന്തപുരം വോള്‍വോ ഗരുഡ ബസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടു നടന്ന സംഭവം. പതിവില്‍ വൈകിയാണ് വണ്ടിയുടെ ഓട്ടം കര്‍ണാടക തമിഴ് നാട് അതിര്‍ത്തി ചെക്ക് പോസ്റ്റ് അതിബല്ലെ ഹോസുര്‍ മേഘലകളിലാണ്, ഈ അതിര് കടന്നു ഏകദേശം ഹോസുര്‍ ടൗണ്‍ കഴിയുന്ന സ്ഥലത്ത് ബസ് ഒരു മഹേന്ദ്ര പിക്ക് അപ്പ് വാഹനത്തിന്റെ വശത്തേക്ക് ഒതുക്കുന്നു, െ്രെഡവറും കണ്ടക്ടറും ഇറങ്ങുന്നു. വണ്ടിയിലുള്ളവരെ എ സി ഏറെ തണുപ്പിച്ചും ടി വി യില്‍ സിനിമ കാണിച്ചും സുഖിപ്പിച്ചു […]

DSC_0002

ലിജോ ചീരന്‍ ജോസ്‌

തിരുവനന്തപുരം വോള്‍വോ ഗരുഡ ബസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടു നടന്ന സംഭവം. പതിവില്‍ വൈകിയാണ് വണ്ടിയുടെ ഓട്ടം

കര്‍ണാടക തമിഴ് നാട് അതിര്‍ത്തി ചെക്ക് പോസ്റ്റ് അതിബല്ലെ ഹോസുര്‍ മേഘലകളിലാണ്, ഈ അതിര് കടന്നു ഏകദേശം ഹോസുര്‍ ടൗണ്‍ കഴിയുന്ന സ്ഥലത്ത് ബസ് ഒരു മഹേന്ദ്ര പിക്ക് അപ്പ് വാഹനത്തിന്റെ വശത്തേക്ക് ഒതുക്കുന്നു, െ്രെഡവറും കണ്ടക്ടറും ഇറങ്ങുന്നു. വണ്ടിയിലുള്ളവരെ എ സി ഏറെ തണുപ്പിച്ചും ടി വി യില്‍ സിനിമ കാണിച്ചും സുഖിപ്പിച്ചു ഇരുത്തി. വാഹനത്തിന്റെ അടിയിലെ ഭീമമായ മൂന്ന് അറകളായി തുറക്കാന്‍ കഴിയുന്ന ലഗേജ് റൂമിലേക്ക് മഹേന്ദ്ര പിക്ക് അപ്പ് വാനില്‍ നിന്ന് തുരു തുരു പെട്ടികള്‍ കയറ്റുന്നു. മറ്റൊന്നുമല്ല, പൂക്കള്‍. വണ്ടി പുറപെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു പയ്യനും കയറി. പയ്യന്‍ െ്രെഡവറുടെയും കണ്ടക്ടര്‍ടെയും ഇടയില്‍ നിലത്തു ഇരുന്നു. വണ്ടി അല്പം ദൂരം മുന്നോട്ട് പോയി ഭക്ഷണം കഴിക്കുവാന്‍ നിരത്തുന്ന സ്ഥലമെത്തി. എല്ലാവരും ഇറങ്ങി. പൂവിനോടൊപ്പം കയറിയ പയ്യന്‍ ബസിനു പരിസരത്ത് തന്നെ ..
പയ്യനില്‍ നിന്ന് തന്നെ കിട്ടിയ വിവരം ഇങ്ങനെ. ൂവ് ‘തിര്ശുര്ക്ക് ‘അതായതു തൃശൂര്‍ക്ക്. ‘നെ യെപ്പോ തിരുമ്പി വരും’ എന്ന് ചോദിച്ചപ്പോള്‍ ‘നാളക്ക് .കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ അവന്‍ വഴങ്ങിയില്ല. എല്ലാവരും ബസില്‍ തിരികെ കയറി. ബസ് പുറപെട്ടു. അല്പം കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വക അവനു കമ്പിളി പുതപ്പു. അവന്‍ അതും മൂടി പുതച്ചു സുഖമായി ഉറങ്ങി. പിന്നെ െ്രെഡവറും കണ്ടക്ടറും സൊറ പറഞ്ഞു മൂളി പാട്ടും വച്ച് വണ്ടി മുന്നോട്ടു പോയി. ..ഇടയില്‍ ഒരു സംസാരം ‘പാലക്കാട് കയറാതെ പോകാം. നേരം വൈകിയല്ലേ’ പാലക്കാട് ഇറങ്ങാന്‍ ഒരു ആളുണ്ടെന്നു കണ്ടക്ടര്‍. പാലക്കാട് സ്റ്റാന്റില്‍ ഇറങ്ങേണ്ട വ്യക്തിയെ ചന്ദ്രനഗര്‍ ജങ്ക്ഷനില്‍ ഇറക്കി.
ഒരു ചെക്കിങ്ങും കൂടാതെ വണ്ടി വാളയാര്‍ ചെച്ക്‌പൊസ്റ്റ് കടന്നു ഗവണ്മെന്റ്് വണ്ടി കണ്ടപ്പോഴേ ഗ്രീന്‍ സിഗ്‌നല്‍. നിരവധി െ്രെപവറ്റ് ട്രവലേഴ്്‌സ് ബസുകള്‍ പിടിച്ചിട്ടിട്ടുണ്ട് എല്ലറ്റിേനയും മാറി കടന്നു ഗരുഡന്‍ കുതിക്കുന്നു. നാലു മണിയോടെ വണ്ടി തൃശൂര്‍ സ്റ്റാന്‍ഡില്‍ കയറി. അതിനിടെ കണ്ടക്ടര്‍ക്ക് ഒരു ഫോണ്‍ കാള്‍. മറുപടിയായി കണ്ടക്ടര്‍ ‘ഞങ്ങള്‍ ഇപ്പോ എത്തും.’ വണ്ടി സ്റ്റാന്‍ഡില്‍ വന്നു ആളെ ഇറക്കി. കണ്ടക്ടര്‍ ഇറങ്ങി ഒരാളുമായി സംസാരിക്കുന്നു. അയാളുടെ കയ്യിലെ എന്തോ സാധനം കണ്ടക്ടര്‍ക്ക് കൈമാറുന്നു. കണ്ടക്ടര്‍ വണ്ടിക്കകതെക്ക് കയറി, െ്രെഡവറോട് വേഗം പോകാം. അടിയിലെ സാധനം പെട്ടന്ന് ഇറക്കണം എന്നു പറയുന്നതുകേട്ടു. എവിടെ ഇറക്കി എന്ന് വ്യക്തമല്ല. കാരണം ഞാനും അവിടെ ഇറങ്ങി.
തീര്‍ച്ചയായും ഇത് നിത്യേന ആവര്‍ത്തിക്കുന്നുണ്ടാകാം. ചിലപ്പോള്‍, പൂക്കളല്ല മറ്റുപലതും കടത്തുന്നുണ്ടാകാം. സര്‍ക്കാര്‍ സ്ഥാപനമായാല്‍ എന്തുമാകാമല്ലോ. വിഹിതം ഉന്നതങ്ങള്‍ വരെ എത്തുന്നുമുണ്ടാകാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “കെ എസ് ആര്‍ ടി സിയില്‍ പൂക്കടത്ത്‌

  1. Dear Volvo B9R – Page 2156 – BCMTouring,

    This news is 100 Percent genuine, I was in the bus on that day [7-2-14].

    Thanks.

    Lijo Cheeran jose

Leave a Reply