കെഎസ്‌ആര്‍ടിസിക്ക്‌ ഇനിയും കോടികളോ?

കെ.എസ്‌.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യതകള്‍ക്ക്‌ പരിഹാരം കാണേണ്ടത്‌ സ്വന്തംനിലക്കെന്ന്‌ സര്‍ക്കാര്‍ ഹൈകോടതിയില്‍ ബോധിപ്പിച്ചതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1263 കോടിയോളം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്‌. ഈ വര്‍ഷം മാത്രം 150 കോടി നല്‍കിക്കഴിഞ്ഞതായും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. ഇങ്ങനെ വര്‍ഷം തോറും കോടികള്‍ നല്‌കിയാണോ കെ എസ്‌ ആര്‍ ടി സി നിലന ിര്‍ത്തേണ്ടത്‌? അതും കെ എസ്‌ ആര്‍ ടി സി സ്വകാര്യബസുകളേക്കാള്‍ ചാര്‍ജ്ജ്‌ വാങ്ങുകയും സ്വകാര്യബസുകള്‍ ലാഭത്തിലോടുകയും ചെയുമ്പോള്‍.. . പെന്‍ഷന്‍ ബാധ്യത തീര്‍പ്പാക്കാന്‍ പോലും […]

ksrtcകെ.എസ്‌.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യതകള്‍ക്ക്‌ പരിഹാരം കാണേണ്ടത്‌ സ്വന്തംനിലക്കെന്ന്‌ സര്‍ക്കാര്‍ ഹൈകോടതിയില്‍ ബോധിപ്പിച്ചതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1263 കോടിയോളം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്‌. ഈ വര്‍ഷം മാത്രം 150 കോടി നല്‍കിക്കഴിഞ്ഞതായും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. ഇങ്ങനെ വര്‍ഷം തോറും കോടികള്‍ നല്‌കിയാണോ കെ എസ്‌ ആര്‍ ടി സി നിലന
ിര്‍ത്തേണ്ടത്‌? അതും കെ എസ്‌ ആര്‍ ടി സി സ്വകാര്യബസുകളേക്കാള്‍ ചാര്‍ജ്ജ്‌ വാങ്ങുകയും സ്വകാര്യബസുകള്‍ ലാഭത്തിലോടുകയും ചെയുമ്പോള്‍.. . പെന്‍ഷന്‍ ബാധ്യത തീര്‍പ്പാക്കാന്‍ പോലും സര്‍ക്കാറിനെതന്നെ എല്ലാ കാലത്തും ആശ്രയിക്കുന്ന നടപടി തുടരാനാവില്ല എന്നും സത്യവാങ്ങ്‌ മൂലത്തിലുണ്ട്‌.. ജനങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നുവെന്ന കാരണത്താല്‍ തുടര്‍ച്ചയായി സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാറിന്‌ കഴിയില്ല. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും നിലവിലുണ്ട്‌. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത്‌ സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരുന്നാല്‍ ഇതിനെക്കാള്‍ പൊതുതാല്‍പര്യമുള്ള മറ്റു വികസന കാര്യങ്ങള്‍ക്ക്‌ തുക അനുവദിക്കാനാവില്ലെന്നും ഗതാഗത വകുപ്പ്‌ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന്‌ സത്യവാങ്‌മൂലത്തില്‍ പറയുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന കോടതി ഉത്തരവ്‌ പാലിച്ചിട്ടിലന്ന്‌ ്‌ലെന്ന്‌ ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹരജികളിലാണ്‌ സര്‍ക്കാറിന്‍െറ വിശദീകരണം.
പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിനെ ആശ്രയിക്കാതെ സ്വന്തംനിലയില്‍ കെ.എസ്‌.ആര്‍.ടി.സി മുന്നോട്ടുപോവുകയാണ്‌ വേണ്ടത്‌. ഉയര്‍ന്ന പലിശയുള്ള ബാങ്കുകളെ ഒഴിവാക്കി പൊതുമേഖലാ ബാങ്കുകളില്‍നിന്ന്‌ വായ്‌പയെടുക്കാനുള്ള കെ.എസ്‌.ആര്‍.ടി.സിയുടെ തീരുമാനത്തിലൂടെ പ്രതിമാസം 15 മുതല്‍ 20 കോടി രൂപ വരെ ലാഭിക്കാനാവും.
സൗജന്യ യാത്രാ പാസുകളും മറ്റു യാത്രാ ഇളവുകളും നല്‍കിയതിലൂടെ സര്‍ക്കാറില്‍നിന്ന്‌ ലഭിക്കാനുള്ള പണത്തിന്‍െറ വ്യക്തമായ കണക്കുകള്‍ കെ.എസ്‌.ആര്‍.ടി.സി നല്‍കിയിട്ടില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും എല്ലാ സൗജന്യ പാസുകളും ഉപയോഗിക്കപ്പെടുന്നുവെന്ന നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ്‌ ഇതു സംബന്ധിച്ച കണക്ക്‌ കെ.എസ്‌.ആര്‍.ടി.സി അവതരിപ്പിക്കുന്നത്‌. ഇത്‌ അശാസ്‌ത്രീയമാണ്‌. വ്യക്തമായ കണക്കുകള്‍ നല്‍കുകയാണെങ്കില്‍ സൗജന്യ പാസുകളുടെ പണം കെ.എസ്‌.ആര്‍.ടി.സിക്ക്‌ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
ടിക്കറ്റിന്‌ സെസ്‌ ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം 160 കോടി രൂപയുടെ അധിക വരുമാനമുണ്ടാവുമെന്നും സര്‍ക്കാറിന്‍െറ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി കെ.എസ്‌.ആര്‍.ടി.സിയുടെ പുതിയ ബാധ്യതകള്‍ ഒന്നും ഏറ്റെടുക്കാനാവില്ലെന്നും ഡെപ്യൂട്ടി സെക്രട്ടറി സാലമ്മ എബ്രഹാം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. അതേസമയം സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ രക്ഷയില്ലെന്ന നിലപാടാണ്‌ കെഎസ്‌ആര്‍ടിസി ആവര്‍്‌ത്തിക്കുന്നത്‌.
ജീവനക്കാരുടെ ശബളത്തിന്റേയും പെന്‌ഷന്റേയും പേരിലാണ്‌ കെഎസ്‌ആര്‌ടിസിക്കായി കോടികള്‍ ഇറക്കുന്ന തീരുമാനം ന്യായീകരിക്കപ്പെടുന്നത്‌ അത്‌ എത്രകാലം തുടരാം? സാമൂഹ്യഉത്തരവാദിത്തമെന്നു പറയുന്നത്‌ രാത്രി ഓടുന്നതാണ്‌. ദേശീയപാതകളൊഴികെ എവിടെയാണ്‌ രാത്രി ഓടുന്നത്‌? പിന്നെ പൊതുമേഖല = സോഷ്യലിസം എന്ന നമ്മുടെ മിഥ്യാധാരണയാണ്‌ ഈ ധൂത്തിനാധാരം. അങ്ങനെ പറയുന്നവരില്‍ ബഹുഭൂരിപക്ഷവും അതില്‍ യാത്രചെയ്യുന്നില്ല എന്നതാണ്‌ വസ്‌തുത. പകരം സ്വകാര്യകാറുകളിലാണ്‌ അവരുടെ യാത്ര. സര്‍ക്കാര്‍ ആശുപത്രികളേയും സകൂളുകളേയും പോലെ.
കേരളത്തിന്റെ വലിയൊരു ഭാഗത്ത്‌ കെഎസ്‌ആര്‍ടിസിയുടെ കുത്തക നിലനില്‍ക്കുന്നു. ബസ്സ്‌റ്റാന്റുകളിലെ കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം വേറെ. എന്നിട്ടും സ്വകാര്യ ബസുകള്‍ ലാഭത്തിലും കെഎസ്‌ആര്‍ടിസി നഷ്ടത്തിലും. അത്‌ സാധാരണക്കാര്‍ക്ക്‌ ദഹിക്കാത്തത്‌ സ്വാഭാവികം. പണ്ട്‌ പറയാറ്‌ സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്ക്‌ വേതനം കുറവാണെന്നാണ്‌. എന്നാല്‍ ഇപ്പോള്‍ ഒട്ടും മോശമല്ലാത്ത വേതനം അവര്‍ക്കുമുണ്ട്‌. എന്നിട്ടും എന്തുകൊണ്ടിവസ്ഥ എന്നതിന്‌ സര്‍ക്കാരും യൂണിയന്‍ നേതൃത്വങ്ങളും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്‌. എവിടെയാണ്‌ വീഴ്‌ച എന്നു കണ്ടെത്തി പരിഹരിക്കണം. ഡീസല്‍ സബിസിഡി പ്രശ്‌നമുണ്ടായപ്പോള്‍ സ്വകാര്യപമ്പുകളില്‍നിന്ന്‌ ഡീസല്‍ അടിച്ചപ്പോള്‍ കെഎസ്‌ആര്‍ടിസി ബസുകളുടെ മൈലേജ്‌ കൂടിയതി നാം കണ്ടതാണ്‌. രോഗത്തിന്റെ സ്വഭാവം വിശദീകരിക്കേണ്ടതില്ലല്ലോ.
തീര്‍ച്ചയായും സ്വകാര്യബസുകള്‍ ലാഭം മാത്രം നോക്കിയാണ്‌ ഓടുക. അര്‍ദ്ധരാത്രിയില്‍ ഓടാന്‍ അവര്‍ തയ്യാറാകണമെന്നില്ല. കെഎസ്‌ആര്‍ടിസിയും ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേക്കും രാത്രി ഓടുന്നില്ല. ഹൈവേകളില്‍ മാത്രമാണ്‌ ഓടുന്നത്‌. തീര്‍ച്ചയായും അത്‌ അനിവാര്യമാണ്‌. പൊതുസ്ഥാപനം എന്ന നിലയില്‍ കെഎസ്‌ആര്‍ടിസി സംരക്ഷിക്കണം. എന്നാല്‍ എല്ലാഭാഗത്തും സ്വകാര്യബസുകളും അനുവദിച്ച്‌ അവ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയാണ്‌ വേണ്ടത്‌. പൊതുറോഡില്‍ ഓടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ അവകാശമുണ്ടല്ലോ. ആരോഗ്യകരമായ മത്സരത്തിലൂടെയാണ്‌ ഗതാഗതമേഖല ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സേവിക്കുന്നതാക്കി മാറ്റാനാവൂ. അങ്ങനെ കെഎസ്‌ആര്‍ടിസിയെ നവീകരിച്ച്‌ ജനങ്ങളെ ആകര്‍ഷിക്കാവുന്ന അവസ്ഥയുണ്ടാക്കിയെടുക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. കെഎസ്‌ആര്‍ടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തൊഴിലാളികള്‍ക്ക്‌ ശബളവും പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ മാത്രമുള്ളവയാണെന്നാണ്‌ യൂണിയനുകളുടെ ധാരണ ആദ്യം തിരുത്തുകയും വേണം. അടിസ്ഥാനപരമായി ഈ സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന്‌ അംഗീകരിക്കണം. മാന്യമായ, അപകടരഹിതമായ യാത്രാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കണം. മോശപ്പെട്ട അവസ്ഥകളുള്ള കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റുകള്‍ നവീകരിക്കണം. ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ മുറികള്‍ വാടകക്കുനല്‍കി വരുമാനമുണ്ടാക്കണം. ബസ്സ്‌റ്റോപ്പുകളിലാകട്ടെ പരസ്യങ്ങള്‍ അനുവദിക്കാം. അതില്‍നിന്നും കോര്‍പ്പറേഷനു വരുമാനമുണ്ടാക്കാം. കൂടാതെ കോര്‍പ്പറേഷനെ രണ്ടോമൂന്നോ ആയി വിഭജിച്ച്‌ വികേന്ദ്രീകരിച്ച്‌ കാര്യക്ഷമത കൂട്ടണം. ഈ ദിശയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക്‌ തയ്യാറാകാതെ എന്നും പൊതുഖജനാവിലെ പണമുപയോഗിച്ച്‌ നിലനിര്‍ത്തേണ്ട ഒന്നല്ല കെഎസ്‌ആര്‍ടിസി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply