കെഎസ്ആര്‍ടിസിയുടെ സംസ്ഥാനാന്തരസര്‍വ്വീസ്….

സുജിത് ഭക്തന്‍ പോണ്ടിച്ചേരി, ഗോവ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ പോകുന്നു എന്ന് മന്ത്രിയുടെ അറിയിപ്പ് കാണാനിടയായി. അതിന്‍ പ്രകാരം ഉടനേ തുടങ്ങുന്ന സര്‍വ്വീസുകളായി പറയുന്നത് ഇവയൊക്കെയാണ്. 1) കോഴിക്കോട് പനാജി 2) കോഴിക്കോട് ഗോവ പൂണാ, മുംബൈ 3) കോഴിക്കോട് ഹൈദ്രാബാദ് 4) എറണാകുളം ഹൈദ്രാബാദ് 5) എറണാകുളം പോണ്ടിച്ചേരി 6) എറണാകുളം ചെന്നൈ 7) കോട്ടയം ചെന്നൈ നല്ലത് തന്നെ. ജനങ്ങള്‍ക്ക് ഉപകാരമുണ്ടാവും എന്നൊക്കെ […]

11085708_10205463190154872_1411400441_o

സുജിത് ഭക്തന്‍

പോണ്ടിച്ചേരി, ഗോവ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ പോകുന്നു എന്ന് മന്ത്രിയുടെ അറിയിപ്പ് കാണാനിടയായി. അതിന്‍ പ്രകാരം ഉടനേ തുടങ്ങുന്ന സര്‍വ്വീസുകളായി പറയുന്നത് ഇവയൊക്കെയാണ്.

1) കോഴിക്കോട് പനാജി
2) കോഴിക്കോട് ഗോവ പൂണാ, മുംബൈ
3) കോഴിക്കോട് ഹൈദ്രാബാദ്
4) എറണാകുളം ഹൈദ്രാബാദ്
5) എറണാകുളം പോണ്ടിച്ചേരി
6) എറണാകുളം ചെന്നൈ
7) കോട്ടയം ചെന്നൈ

നല്ലത് തന്നെ. ജനങ്ങള്‍ക്ക് ഉപകാരമുണ്ടാവും എന്നൊക്കെ വീമ്പിളക്കാം. അതിനുമുമ്പ് നമുക്ക് കെ എസ് ആര്‍ ടി സി യുടെ ഇപ്പോഴത്തെ സര്‍വ്വീസ് ഓപ്പറേഷന്‍സിനെക്കുറിച്ച് നോക്കാം.
നേരേ ചൊവ്വേ ബാംഗ്ലൂര്‍ വണ്ടികള്‍ പോലും ഓപ്പറേറ്റ് ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് കെ എസ് ആര്‍ ടി സി. പ്രോപ്പര്‍ ആയിട്ടുള്ള ഒരു റിസര്‍വേഷന്‍ സൈറ്റ് ഉണ്ടെങ്കിലും അത് മര്യാദക്ക് യൂട്ടിലൈസ് ചെയ്യുവാന്‍ നമ്മുടെ ആളുകള്‍ക്ക് സാധിക്കുന്നില്ല. ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ റിസര്‍വേഷന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ ആളുകള്‍ കയറില്ല. ഉദാഹരണത്തിന് ബാംഗ്ലൂര്‍ നിന്നും തിരുവല്ല, പാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡീലക്‌സ് ബസ്സുകള്‍ ഓടിക്കുന്നുണ്ടെങ്കിലും അതാത് ഡിപ്പോകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കാത്തതിനാല്‍ റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ആളുകള്‍.
അതുപോലെ തന്നെ മൂകാംബിക, വേളാങ്കണ്ണി, മംഗലാപുരം, ഊട്ടി, തെങ്കാശി, കന്യാകുമാരി, മധുരൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഓടുന്നുണ്ടെങ്കിലും തിരികെ വരുന്നതിനായി ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനുള്ള സംവിധാനമില്ല.
15-18 മണിക്കൂര്‍ വരെയുള്ള യാത്രകള്‍ക്ക് പോലും കെ എസ് ആര്‍ ടി സി ഇപ്പോഴും ഓടിക്കുന്നത് സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്സ് ബസ്സുകളാണ്.
പത്ത് മള്‍ട്ടി ആക്‌സില്‍ ബസ്സുകളാണ് പത്ത് കോടിയോളം രൂപ മുടക്കി ബാംഗ്ലൂര്‍ സര്‍വ്വീസുകള്‍ക്കായി ഇപ്പോള്‍ ഓടിക്കുന്നത്. വീക്കെന്‍ഡ് ഒഴികെയുള്ള ഒരൊറ്റ ദിവസം പോലും വണ്ടിക്ക് മാന്യമായ കളക്ഷന്‍ ലഭിക്കുന്നില്ല. മൂന്നും നാലും പേരെയുമൊക്കെ വെച്ച് കൊണ്ടാണ് വണ്ടികള്‍ മിക്കവയും ഓടുന്നത്. ഇടദിവസങ്ങളില്‍ പ്രൈവറ്റ് ബസ്സുകളേക്കാള്‍ 300 മുതല്‍ 500 രൂപ വരെ കൂടുതലാണ് നമ്മുടെ വണ്ടികളില്‍ ടിക്കറ്റ് നിരക്ക്. ഉയര്‍ന്ന നിരക്കും ജീവനക്കാരുടെ മൃദുസമീപനം ഇല്ലായ്മയുമൊക്കെ കാരണം ആളുകള്‍ കെ എസ് ആര്‍ ടി സി യെ കാര്യമായി ഉപയോഗിക്കുന്നില്ല. യാത്രക്കാര്‍ക്ക് ബ്ലാങ്കറ്റ് നല്‍കുവാന്‍ പോലും മടിയുള്ള ജീവനക്കാരാണ് ചില സര്‍വ്വീസുകളില്‍ പോകുന്നതും.
ഫ്‌ലെക്‌സി നിരക്കുകള്‍ വാങ്ങുവാനുള്ള നിയമം ഉണ്ടെങ്കിലും അത് കെ എസ് ആര്‍ ടി സി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കര്‍ണാടകാ ആര്‍ ടി സി ഫ്‌ലെക്‌സി നിരക്കുകള്‍ വാങ്ങി പ്രൈവറ്റ് ബസ്സുകളുമായി മത്സരിച്ച് മികച്ച രീതിയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അതുപോലെ തന്നെ വീക്കെന്‍ഡിലും തിരക്കുള്ള സമയത്തും മാത്രമായി ബസ്സുകള്‍ ഓടിച്ചും അതേ സമയത്ത് അധിക നിരക്ക് വാങ്ങി കൂടുതല്‍ ബസ്സുകള്‍ ഓടിച്ചും കര്‍ണാടകാ ആര്‍ ടി സി കഴിവ് തെളിയിക്കുന്നുണ്ട്. ഇന്റര്‍ സ്റ്റേറ്റ് ലക്ഷ്വറി സര്‍വ്വീസുകള്‍ മാന്യമായി നഷ്ടമില്ലാതെ ഓടിക്കണമെങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ടാകണം. ഇതൊന്നുമില്ലാതെ ഗോവക്കും മുംബൈക്കുമൊക്കെ സര്‍വ്വീസ് തുടങ്ങിയാല്‍ ധന നഷ്ടവും മാനഹാനിയും മാത്രമായിരിക്കും ഫലം.

ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ നടത്തുവാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍

1) അങ്ങോട്ടും ഇങ്ങോട്ടുമുള്ള റിസര്‍വേഷന്‍ സൗകര്യം (നിലവില്‍ ഇത് പരിമിതമാണ്)
2) ഫ്‌ലെക്‌സി നിരക്കുകള്‍ വാങ്ങുന്നതിനുള്ള സംവിധാനം (നിലവില്‍ ഈ സംവിധാനമില്ല. എല്ലാ ദിവസവും ഒരേ നിരക്ക്)
3) ജീവനക്കാരുടെ മാന്യമായ പെരുമാറ്റം, റിസര്‍വേഷന്‍ കുറവാണെങ്കില്‍ ആളുകളെ വിളിച്ച് കയറ്റിയെങ്കിലും സര്‍വ്വീസ് ലാഭകരമാക്കുന്നതിനുള്ള മനോഭാവം. (വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രം)
4) സ്‌പെയര്‍ ബസ്സുകള്‍ (ദീര്‍ഘ ദൂര ബസ്സുകള്‍ ബ്രേക് ഡൌണ്‍ ആകുന്ന പക്ഷം യാത്രക്കാര്‍ക്ക് പകരം സൌകര്യം ഉണ്ടാക്കുന്നതിനുള്ള സംവിധാനം, നിലവില്‍ വോള്‍വോ സ്‌പെയര്‍ ബസ്സ് വെച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. കോഴിക്കോട് ബാംഗ്ലൂര്‍ വണ്ടി കേടായാലും സ്‌പെയര്‍ തിരുവനന്തപുരത്ത് നിന്ന് വരണം.)
5) ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം (ഇതില്ലാത്ത പക്ഷം രണ്ട് ഡ്രൈവറും ഒരു കണ്ടറുമായിട്ട് സര്‍വ്വീസ് നടത്തണം. ഇത് അധിക ബാധ്യതയാണ്. നിലവിലുള്ള ഈ സംവിധാനം പരിഷ്‌കരിച്ച് ഡ്രൈവര്‍ ചേയ്ഞ്ച് എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പക്ഷെ മുംബൈ, ഹൈദ്രാബാദ്, ചെന്നൈ സര്‍വ്വീസുകള്‍ക്ക് രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറും വേണ്ടി വരും.)
നിലവിലെ ഈ അവസ്ഥയില്‍ ഈ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് കെ എസ് ആര്‍ ടി സി ക്ക് തിരിച്ചടിയാകും. മകളില്‍ പറഞ്ഞ കാര്യങ്ങളിലൊക്കെ ഒരു തീരുമാനമായിട്ട് ഏത് ലോംഗ് ഡിസ്റ്റന്‍സ് വണ്ടി ഓടിച്ചാലും വന്‍ വിജയമായിരിക്കും. ബാംഗ്ലൂര്‍ സര്‍വ്വീസുകള്‍ പോലും മര്യാദക്ക് ഓടിക്കുവാന്‍ കഴിയാത്ത കോര്‍പ്പറേഷന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടിയാണ് ഇപ്പോള്‍ ചെയ്യുവാന്‍ പോകുന്നത്.
മന്ത്രിയുടെ അറിയിപ്പ് പ്രകാരം കെ എസ് ആര്‍ ടി സി 1350 ആഡംബര ബസ്സുകള്‍ വാങ്ങുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഈ 1350 ബസ്സുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി ടാറ്റാ, ലെയ്‌ലാന്‍ഡ്, ഐഷര്‍ തുടങ്ങിയ സാധാ ഷാസികള്‍ വാങ്ങി ബോഡി നിര്‍മ്മിച്ച് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് എന്നിവയായി പുറത്തിറങ്ങി തുടങ്ങുകയും ചെയ്തു. ഇത് കൂടാതെ 150 എയര്‍ ബസ്സുകളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവയാണെങ്കില്‍ എക്‌സ്പ്രസ്സ്, ഡീലക്‌സ് ബസ്സുകള്‍ക്ക് വേണ്ടിയാണ്. മന്ത്രിയുടെ അറിയിപ്പ് പ്രകാരമുള്ള സര്‍വ്വീസുകള്‍ നടത്തണമെങ്കില്‍ ഏതാണ്ട് 20 ലധികം മള്‍ട്ടി ആക്‌സില്‍ എ.സി ബസ്സുകള്‍ പുതിയതായി വാങ്ങേണ്ടതായി വരും. ഒരു ബസ്സിനു ഒരു കോടി രൂപയെങ്കിലും വെച്ച് 20 കോടിയോളം രൂപ അതിനായി കണ്ടെത്തേണ്ടിയിരിക്കുകയും വേണം.

സുജിത് ഭക്തന്‍
എഡിറ്റര്‍
കെഎസ്ആര്‍ടിസിബ്ലോഗ്.കോം
0 88930 64015

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply