കൃഷ്ണയ്യരെ സ്മരിക്കുമ്പോഴും നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ കടലാസില്‍

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ അനുസ്മരണപരിപാടികള്‍ നടക്കുന്നു. എന്നാല്‍ അദ്ദേഹം അധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ ഇപ്പോഴും കടലാസില്‍ തന്നെ ഉറങ്ങുകയാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കാനും പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കാനുമാണ് നിയമപരിഷ്‌ക്കരണ കമ്മിഷന്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ ഒന്നുമായില്ല. 2009 ജനുവരി 29നാണ് മൂന്ന് വാല്യങ്ങളായി 1164 പേജ് വരുന്ന റിപ്പോര്‍ട്ട്് അന്നത്തെ നിയമ മന്ത്രിയായിരുന്ന എം. വിജയകുമാറിന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ […]

JusticeV.R.KrishnaIyer

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ അനുസ്മരണപരിപാടികള്‍ നടക്കുന്നു. എന്നാല്‍ അദ്ദേഹം അധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ ഇപ്പോഴും കടലാസില്‍ തന്നെ ഉറങ്ങുകയാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കാനും പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കാനുമാണ് നിയമപരിഷ്‌ക്കരണ കമ്മിഷന്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ ഒന്നുമായില്ല.
2009 ജനുവരി 29നാണ് മൂന്ന് വാല്യങ്ങളായി 1164 പേജ് വരുന്ന റിപ്പോര്‍ട്ട്് അന്നത്തെ നിയമ മന്ത്രിയായിരുന്ന എം. വിജയകുമാറിന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ കൈമാറിയത്. നിയമങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ഓരോ വകുപ്പിനും സര്‍ക്കാര്‍ കൈമാറിയെങ്കിലും അനിശ്ചിതമായി നീളുകയാണ്. ക്രിസ്തീയ പിന്തുടര്‍ച്ചാവകാശ നിയമം പോലുള്ളവയില്‍ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അഭിപ്രായഭിന്നത ഇല്ലാതിരുന്ന നിര്‍ദേശങ്ങളും നടപ്പായില്ല. പ്രതിഫലം കൈപ്പറ്റാതെ പ്രവര്‍ത്തിച്ച കമ്മിഷന്‍ സമയബന്ധിതമായി പഠനം നടത്തി വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
104 കരടുബില്ലുകളും 65 പുതിയ നിയമങ്ങളും 107 കാലഹരണപ്പെട്ട നിയമങ്ങളുടെ പരിഷ്‌കാരങ്ങളും 30 നിയമഭേദഗതികളും ഒമ്പത് ചട്ടങ്ങളുടെ ഭേദഗതികളുമാണ് കൃഷ്ണയ്യര്‍ അധ്യക്ഷനായ 11 അംഗ നിയമപരിഷ്‌കരണ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചത്. ഇതില്‍ ഒരു ബില്ലുപോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കേരള വാടക ബില്‍ പരിഷ്‌കാരം 13ാം നിയമസഭയില്‍ 294 മാത് ബില്ലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രാബല്യത്തിലായിട്ടില്ല. ഒരു നിയമം പോലും നടപ്പിലാക്കുന്നതിനുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. . ഓരോ വകുപ്പുകളും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച നടപടികള്‍ക്കായി ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും അന്തിമതീരുമാനം ആയിട്ടില്ലെന്ന് നിയമവകുപ്പ് അഡിഷണല്‍ സെക്രട്ടറി വി.ജി യമുനാ റാണി തന്നെ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സംസ്ഥാനം നിയമപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിച്ചത്.ബ്രീട്ടീഷുകാരുടെ കാലത്ത് രൂപീകരിച്ച പല നിയമങ്ങളും കാലഹരണപ്പെട്ടതായി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

സുപ്രഭാതം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply