കൂവേണ്ടത് മലയാളിയുടെ കപട സദാചാരബോധത്തിനുനേരെ

ബ്ലാക് മെയില്‍ കേസില പ്രതികളായ രുക്‌സാനയേയും ബിന്ധ്യയേയും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിയ ജനം ഇരുവരേയും കൂവിവിളിക്കുകയായിരുന്നു. വാസ്തവത്തില്‍ കൂവേണ്ടത് ആരോടാണ്? ആ സ്ത്രീകളോടോ അവരടക്കമുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്ന മലയാളിയുടെ കപട സദാചാരബോധത്തോടോ? ഏറെ കാലം നാം സരിതയേയും ശാലുമേനോനേയും ആഘോഷിച്ചു. ഇത്രമാത്രം ആഘോഷിക്കാന്‍ എന്താണുണ്ടായിരുന്നത്? ഒരു പുതിയ സംരംഭവുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ് സരിത പറഞ്ഞത്. വാസ്തവത്തില്‍ അതിലെ പ്രധാനവിഷയം ഒരു നിക്ഷേപക നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും. എന്നാല്‍ കേരളം […]

bbbbbbbബ്ലാക് മെയില്‍ കേസില പ്രതികളായ രുക്‌സാനയേയും ബിന്ധ്യയേയും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിയ ജനം ഇരുവരേയും കൂവിവിളിക്കുകയായിരുന്നു. വാസ്തവത്തില്‍ കൂവേണ്ടത് ആരോടാണ്? ആ സ്ത്രീകളോടോ അവരടക്കമുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്ന മലയാളിയുടെ കപട സദാചാരബോധത്തോടോ?
ഏറെ കാലം നാം സരിതയേയും ശാലുമേനോനേയും ആഘോഷിച്ചു. ഇത്രമാത്രം ആഘോഷിക്കാന്‍ എന്താണുണ്ടായിരുന്നത്? ഒരു പുതിയ സംരംഭവുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ് സരിത പറഞ്ഞത്. വാസ്തവത്തില്‍ അതിലെ പ്രധാനവിഷയം ഒരു നിക്ഷേപക നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും. എന്നാല്‍ കേരളം അതായിരുന്നില്ല ചര്‍ച്ച ചെയ്തത്. ആഘോഷത്തോടൊപ്പം കൊട്ടിഘോഷിക്കപ്പെട്ട സമരനാടകങ്ങളും. അവസാനം അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെളിവുകൊടുക്കാന്‍ ആരുമുണ്ടായില്ല.
നമ്മുടെ കപടമായ സദാചാരബോധവും സ്ത്രീവിരുദ്ധതയും മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള ഒളിച്ചുനോട്ടവുമാണ് ഈ കോലാഹലത്തിനു പുറകിലെ യഥാര്‍ത്ഥവിഷയം. അതിനുള്ള മൂലകാരണമാകട്ടെ ഇപ്പോള്‍ അബ്ദുള്ളക്കുട്ടി പറയുന്ന ലൈംഗികതയോടുള്ള ഇടുങ്ങിയ നിലപാടുതന്നെ. വിശാലമായ ഒരു നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കാന്‍ നമുക്ക് കഴിയുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കും ഇടിവുവരുമെന്നത് പകല്‍പോലെ വ്യക്തം.
ഉദാഹരണം ഇപ്പോഴത്തെ ബ്ലാക് മെയില്‍ സംഭവം തന്നെ. രണ്ടുവ്യക്തികളുടെ ലൈംഗികകത അവരുടെ സ്വകാര്യവിഷയം മാത്രമാണെന്ന ബോധം നിലനില്‍ക്കുന്ന സമൂഹത്തില്‍ അതുമായി ബന്ധപ്പെട്ട് വീഡിയോവിന്റെ പേരു പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്യാന്‍ എങ്ങനെ കഴിയും? നാണക്കേട് ഭയന്ന് ആത്മഹത്യ ചെയ്യേണ്ട ഗതികേട് എങ്ങനെ വരും? ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ എടുത്ത് ബ്ലാക്‌മെയ.ില്‍ ചെയ്യാന്‍ കഴിയില്ലല്ലോ. അതുപോലൊരു ശാരീരികധര്‍മ്മമായ ലൈംഗികത ബ്ലാക് മെയിലിനും ആത്മഹത്യക്കും കൊലപാതകങ്ങള്‍ക്കും അഴിമതികള്‍ക്കും കാരണമാകേണ്ടതില്ലല്ലോ. അതെന്തുകൊണ്ട് സംഭവിക്കുന്നു എന്നു പരിശോധിക്കുമ്പോഴാണ് മുമ്പേ നിരവധി പേര്‍ ചൂണ്ടികാട്ടിയതും ഇപ്പോള്‍ അബ്ദുള്ളക്കുട്ടി പറയുന്നതും പ്രസക്തമാകുന്നത്.
തീര്‍ച്ചയായും ഭക്ഷണം ഒരാളുടെ മാത്രം വിഷയമാകുമ്പോള്‍ ലൈംഗികതയില്‍ രണ്ടുപേരുണ്ട്. അതിനാലതില്‍ ഒരു സാമൂഹ്യവശമുണ്ട്. ഒരാളുടെ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികത അക്രമണം തന്നെയാണ്. അതിനുള്ള ശിക്ഷ കനത്തതുതന്നെയാകണം. മറിച്ച് രണ്ടുവ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ക്കെന്തുകാര്യം? നിയമപരമായും അതു കുറ്റകരമല്ലല്ലോ. എന്നാല്‍ കടുത്ത നിയമലംഘനങ്ങളാണല്ലോ ഈ രംഗത്ത് തുടരുന്നത്. ഓരു നടിക്കുപോലും സുഹൃത്തിനൊപ്പം യാത്രചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ എത്രമാത്രം ഫാസിസമാണ്. എന്നാല്‍ അത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നവര്‍ പോലും കാതലായ വിഷയത്തിലേക്ക് വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ ഇക്കാര്യം പറയാന്‍ തയ്യാറായതില്‍ അഭിനന്ദിക്കാതെ അയാളെ ശകാരിച്ച ഫെമിനിസ്റ്റുകളേയും നാം കണ്ടല്ലോ.
ഇത്തരമൊരു സാഹചര്യത്തിലാണ് രുക്‌സാനയോടും ബിന്ധ്യയോടും മലയാളി കൂവുന്നത്. അങ്ങനെ കൂവി കൂവി നമുക്ക് കാലം കളയാം. അല്ലാതെന്ത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply