കൂട്ട ബലാല്‍സംഗത്തിന്റെ ഇരകള്‍ നീതി തേടി ഡല്‍ഹിയില്‍

സ്ത്രീ സുരക്ഷക്കുവേണ്ടി ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും മുറവിളികള്‍ക്കും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നിട്ടും നീതി തേടി രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ നിന്നു മീറ്ററുകള്‍ മാത്രം അകലെ മൂന്നാഴ്ചയായി ഒരു പറ്റം ദലിത് സ്ത്രീകള്‍ നടത്തുന്ന സമരത്തിന് മാധ്യമങ്ങള്‍ ഇതുവരെ ചെവി നല്‍കിയിട്ടില്ല. നാലു കൂട്ട ബലാല്‍സംഗത്തിലെ ഇരകളായിരുന്നു അവര്‍. അതില്‍ ഏറ്റവും ചെറിയ പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമാണ് പ്രായം. എല്ലാവരും മുഖം ദുപ്പട്ട കൊണ്ട് മറച്ചിരുന്നു. ഹരിയാനയില്‍ നിന്നുള്ള 90 റോളം ദലിത് കുടുംബാംഗങ്ങള്‍ ആണ് […]

x

സ്ത്രീ സുരക്ഷക്കുവേണ്ടി ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും മുറവിളികള്‍ക്കും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നിട്ടും നീതി തേടി രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ നിന്നു മീറ്ററുകള്‍ മാത്രം അകലെ മൂന്നാഴ്ചയായി ഒരു പറ്റം ദലിത് സ്ത്രീകള്‍ നടത്തുന്ന സമരത്തിന് മാധ്യമങ്ങള്‍ ഇതുവരെ ചെവി നല്‍കിയിട്ടില്ല. നാലു കൂട്ട ബലാല്‍സംഗത്തിലെ ഇരകളായിരുന്നു അവര്‍. അതില്‍ ഏറ്റവും ചെറിയ പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമാണ് പ്രായം. എല്ലാവരും മുഖം ദുപ്പട്ട കൊണ്ട് മറച്ചിരുന്നു.
ഹരിയാനയില്‍ നിന്നുള്ള 90 റോളം ദലിത് കുടുംബാംഗങ്ങള്‍ ആണ് ഡല്‍ഹിയുടെ ഹൃദയ ഭാഗത്ത് ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്നത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് സ്വന്തം ദേശത്തില്‍ നിഷേധിക്കപ്പെട്ട നീതിതേടി ഡല്‍ഹിയില്‍ എത്തിയത്. ഹരിയാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യത്തിന് ഒരു പരിഗണനയും നല്‍കുന്നില്‌ളെന്ന് അവര്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ ഒരു മാസം മുമ്പ് ഭാഗന ഗ്രാമത്തില്‍ ദലിത് പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവമാണ് ഇവരെ ഡല്‍ഹിയലേക്ക് എത്തിച്ചത്. ഉയര്‍ന്ന ജാതിക്കാരായ ജാട്ടുകള്‍ ആയിരുന്നു പ്രതികള്‍. ജാട്ടുകള്‍ തങ്ങള്‍ക്കുമേല്‍ കാണിച്ചുവരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇവര്‍ പറയുന്നു.
തങ്ങള്‍ അനുഭവിക്കുന്ന തൊട്ടുകൂടായ്മ അടക്കമുള്ള വിവേചനത്തിനെതിരെ ഭൂരഹിതരായ ദലിതുകള്‍ പല തവണ പരാതി നല്‍കിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ല. ബലാല്‍സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പിതാവ് വിഷമം താങ്ങാനാവതെ കഴിഞ്ഞ തിങ്കളാഴ്ച വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അപകടനിലയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അധികൃതര്‍ക്കു മുന്നില്‍ നിരവധി പ്രതിഷേധങ്ങള്‍ ഇവര്‍ നടത്തി. ഭീംറാവു അംബേദ്കറുടെ ചിത്രവും താങ്ങിയായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. ദലിത് വംശജന്‍ കൂടിയായ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതായും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡക്ക് ഈ വിഷയത്തില്‍ കത്ത് എഴുതുമെന്നും പറഞ്ഞിട്ടുണ്ട്.
ഹരിയാനയിലെ ഗുഡ്ഗാവ് സീറ്റില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജനവിധി തേടുന്ന ആം ആദ്മിയുടെ യോഗേന്ദ്ര യാദവ് ഇവരെ സന്ദര്‍ശിക്കുകയും വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

കടപ്പാട് – മാധ്യമം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply