കുമാര്‍ ബിശ്വാസിനെതിരെ സാറാടീച്ചര്‍ ചൂലെടുക്കുമോ?

മലയാളി നഴ്‌സുമാര്‍ക്കു നേരെ വംശീയമായി അധിക്ഷേപിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരെ ആം ആദ്മിയില്‍ ചേര്‍ന്ന സാറാ ജോസഫ് ചൂലെടുക്കുമോ?  മലയാളി നഴ്‌സുമാര്‍ കറുത്തവരാണെന്നും അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്ന് അറിയാതെ വിളിക്കുമെന്നും കുമാര്‍ വിശ്വാസ് ഒരു പൊതുചടങ്ങില്‍ പരാമര്‍ശിച്ചിരുന്നു. സംഭവം നടന്നത് 5 വര്‍ഷം മുമ്പാണെന്നു പറയപ്പെടുന്നു. ഇപ്പോള്‍ രാഷ്ട്രീയശത്രുക്കള്‍ ആ പ്രസംഗം കണ്ടെത്തി യു ട്യൂബില്‍ കയറ്റിയതാകാം. എന്നിരുന്നാലും ഇപ്പോഴും ആ നിലപാട് ഇദ്ദേഹത്തിനുണ്ടോ എന്നറിയേണ്ടതുണ്ട് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ തങ്ങളുടെ […]

1949457മലയാളി നഴ്‌സുമാര്‍ക്കു നേരെ വംശീയമായി അധിക്ഷേപിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരെ ആം ആദ്മിയില്‍ ചേര്‍ന്ന സാറാ ജോസഫ് ചൂലെടുക്കുമോ?  മലയാളി നഴ്‌സുമാര്‍ കറുത്തവരാണെന്നും അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്ന് അറിയാതെ വിളിക്കുമെന്നും കുമാര്‍ വിശ്വാസ് ഒരു പൊതുചടങ്ങില്‍ പരാമര്‍ശിച്ചിരുന്നു. സംഭവം നടന്നത് 5 വര്‍ഷം മുമ്പാണെന്നു പറയപ്പെടുന്നു. ഇപ്പോള്‍ രാഷ്ട്രീയശത്രുക്കള്‍ ആ പ്രസംഗം കണ്ടെത്തി യു ട്യൂബില്‍ കയറ്റിയതാകാം. എന്നിരുന്നാലും ഇപ്പോഴും ആ നിലപാട് ഇദ്ദേഹത്തിനുണ്ടോ എന്നറിയേണ്ടതുണ്ട്
കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ തങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ പോലും വിമുഖത കാണിക്കുന്നവരാണെന്നും വിശ്വാസ് പറഞ്ഞു. എന്നാല്‍ ഉത്തരേന്ത്യന്‍ നഴ്‌സുമാര്‍ അങ്ങനെയല്ല, അവരെ കാണുമ്പോള്‍ സിസ്റ്റര്‍ എന്നു വിളിക്കാന്‍ തോന്നില്ല. രോഗവുമായി ചെല്ലുന്നവര്‍ക്കു പോലും തങ്ങളുടെ രോഗം മറക്കുന്ന വികാരം ഉണ്ടാകുമെന്നും വിശ്വസ് പറഞ്ഞു.
തീര്‍ച്ചയായും കറുപ്പ് മോശപ്പെട്ട നിറമോ വെളുപ്പ് മെച്ചപ്പെട്ട നിറമോ അല്ല. പലപ്പോഴും തിരിച്ചാണുതാനും. അതേസമയം ഈ പ്രസ്താവനക്കൊരു വംശീയസ്വഭാവമുണ്ട്. അത് കറുത്തവര്‍ക്കുമാത്രമല്ല, സ്ത്രീകള്‍ക്കും എതിരായ പ്രസ്താവനയാണ്.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും പോട്ടെ എന്നുവെക്കാം. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ഇയാള്‍ പറയുന്നത് താന്‍ ബ്രാഹ്മണനാണ്, സാമ്രാജ്യങ്ങളെ തകര്‍ത്ത ചാണക്യന്റെ പിന്‍ഗാമിയാണ്, അതിനാല്‍ നെഹ്‌റു കുടുംബത്തിന്റെ ഭരണം തകര്‍ക്കുമെന്നാണ്. മറുവശത്ത് മോഡിയെ പുകഴ്ത്തി കവിതയെഴുതിപാടാനും ഇയാള്‍ മടിച്ചില്ല. എഎപിയുടെ പരമോന്നത സമിതിയായ ഒന്‍പതംഗ നയരൂപീകരണ സമിതിയിലെ അംഗമാണ് വിശ്വാസ്.
കഴിഞ്ഞില്ല. ഇപ്പോള്‍ ദെല്‍ഹി പോലീസുമായി കെജ്രിവാള്‍ മന്ത്രിസഭ ഇടത്തടിച്ചുനില്‍ക്കുന്നതിനു കാരണമായ ഒരു വിഷയം ആഫ്രിക്കന്‍ വംശജര്‍ മക്കുമരുന്നു വില്പ്പന നടത്തുന്നത് കണ്ടെത്തിയിട്ടും നടപടി എടുത്തില്ല എന്നാണല്ലോ.. തങ്ങളെ ദെല്‍ഹി നിയമമന്ത്രി വംശീയമായി ആക്ഷേപിച്ചു എന്നവര്‍ പരാതി നല്‍കിയിട്ടുണ്ട്. സംവരണത്തോട് ആം ആദ്മിക്കുള്ള നിലപാടിലെ അവ്യക്തതയേയും ഇതുമായി കൂട്ടി വായിക്കാം.
ആം ആദ്മിയില്‍ ചേര്‍ന്ന മല്ലികാസാരാഭായി കുമാര്‍ ബിശ്വാസിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരായെടുത്ത ചൂലുമായി സാറാജോസഫ് രംഗത്തുവരുമെന്ന് പ്രതീക്ഷിക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply